തുടര്‍ച്ചയായുള്ള ബൈക്ക് യാത്രകള്‍ പലരിലും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്നങ്ങളെന്നും അവയ്ക്കുള്ള പരിഹാരമെന്തെന്നും അറിയാം
ഇരുചക്ര വാഹനങ്ങളിലെ യാത്ര കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. സമയലാഭം തന്നെയാണ് അതില്‍ പ്രധാനം. എന്നാല്‍ തുടര്‍ച്ചയായുള്ള ബൈക്ക് യാത്രകള്‍ പലരിലും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്നങ്ങളെന്നും അവയ്ക്കുള്ള പരിഹാരമെന്തെന്നും പരിശോധിക്കാം.
നടുവേദന
ദിവസവും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്ക് തേയ്മാനവും കാണുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബൈക്ക് യാത്രകളിലുണ്ടാകുന്ന ചലനങ്ങള്‍ നട്ടെല്ലിലെ ലംബാര്‍ വെര്‍ട്ടിബ്ര എന്ന ഭാഗത്ത് നേരിട്ട് സമ്മര്‍ദമേല്‍പ്പിക്കും. അതുപോലെ നട്ടെല്ലിലെ കശേരുക്കള് തമ്മില്‍ പരസ്പരം ഉരസുന്നത് തടയുന്ന ഡിസ്കുകളെയും തെറ്റായ ഇരിപ്പിലുള്ള ബൈക്കോടിക്കല്‍ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം യാത്രകള്‍ സ്ഥിരമാകുന്നതോടെ ഈ ഡിസ്കുകള്‍ പതിയെ പുറത്തേക്ക് തള്ളിവരും. അതോടെ സുഷുമ്നാ നാഡിയുള്‍പ്പെടെയുള്ള നാഡികള്‍ ഞെരുങ്ങുകയും കഠിനമായ നടുവേദനയുണ്ടാകുകയും ചെയ്യും.
നടുവേദനയുടെ ലക്ഷണങ്ങള്‍
കഴുത്തും തോളും
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം
കടപ്പാട് : ആരോഗ്യമാസിക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona