മൾട്ടിസ്ട്രാഡ 950 എസ് ഇന്ത്യയിൽ എത്തി

Web Desk   | Asianet News
Published : Nov 06, 2020, 04:17 PM IST
മൾട്ടിസ്ട്രാഡ 950 എസ് ഇന്ത്യയിൽ എത്തി

Synopsis

ഇറ്റാലിയൻ സൂപ്പർ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി പുതിയ ബിഎസ്6 മൾട്ടിസ്ട്രാഡ 950 എസ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇറ്റാലിയൻ സൂപ്പർ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി പുതിയ ബിഎസ്6 മൾട്ടിസ്ട്രാഡ 950 എസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 15.49 ലക്ഷം രൂപയാണ് ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡ്യുക്കാട്ടി നിരയിൽ 950-എസിന്റെ സ്ഥാനം മള്‍ട്ടിസ്ട്രാഡ 1200-ന് തൊട്ടുതാഴെയാണ്. ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഡ്യുക്കാട്ടിയുടെ മൂന്നാമത്തെ ബൈക്കാണ് മള്‍ട്ടിസ്ട്രാഡ 950 എസ്. ആദ്യം ബിഎസ്-6 എന്‍ജിനിലേക്ക് മാറിയത് പാനിഗാലെ വി2, സ്‌ക്രാംബ്ലര്‍ 1100 പ്രോ എന്നീ മോഡലുകളാണ്.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഒഴിച്ചാല്‍ വാഹനത്തില്‍.കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 2021 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 എസ് പതിപ്പിന്റെ ഹൃദയം പുതിയ ബിഎസ്-VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്ട്രെറ്റ, എൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. ഇത് 9,000 rpm-ൽ 111 bhp പവറും 7,750 rpm-ൽ 96 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഡിസൈനിങ്ങിൽ ചെറിയ പുതുമ വരുത്തിയിട്ടുണ്ട്. മള്‍ട്ടിസ്ട്രാഡ 1260-ല്‍ നിന്നെടുത്ത സൈഡ് വിങ് കൂടാതെ, ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള ഹെഡ്‌ലൈറ്റ്, അഡ്ജസ്റ്റബിള്‍ സ്‌ക്രീന്‍, ടാങ്ക് എന്നിവയും ഈ വാഹനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവയാണ്. 19 ഇഞ്ച് വലിപ്പമുള്ള മുന്നിലെ ടയറും 170 എം.എം സസ്‌പെന്‍ഷനും മികച്ച റൈഡിങ്ങ് ഉറപ്പാക്കുന്നു.

ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ കൺട്രോളുകൾ, വ്യത്യസ്‌ത റൈഡിംഗ് മോഡുകൾ, ഹാൻഡ്സ് ഫ്രീ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ബോഷ് എബി‌എസ് കോർണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺ‌ട്രോൾ, വെഹിക്കിൾ ഹോൾഡ് കൺ‌ട്രോൾ എന്നിവ ബൈക്കിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. ബ്രേക്കിംഗിനായി മുൻവശത്ത് ട്വിൻ 320 mm ഡിസ്കുകളും പിന്നിൽ 265 mm റോട്ടറുമാണ് ഉള്ളത്. 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ