ഇതാ വരാനിരിക്കുന്ന പുതിയ ചില ഹീറോ ടൂവീലറുകള്‍

By Web TeamFirst Published Sep 28, 2022, 10:50 AM IST
Highlights

വരാനിരിക്കുന്ന ഹീറോ ഇലക്ട്രിക് സ്‍കൂട്ടറിനെക്കുറിച്ച് പറയുകയാണെങ്കിൽ, കമ്പനിയുടെ പുതിയ വിഡ സബ് ബ്രാൻഡിന് കീഴിൽ വരുന്ന ആദ്യ മോഡലായിരിക്കും ഇത്.

ഉത്സവ സീസണിൽ ബൈക്കുകളും സ്‍കൂട്ടറുകളും ഉൾപ്പെടെ എട്ട് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഹീറോ മോട്ടോകോർപ്പ് പദ്ധതിയിടുന്നുണ്ട്. വരാനിരിക്കുന്ന പുതിയ ഹീറോ ബൈക്കുകളുടെയും സ്‍കൂട്ടറുകളുടെയും വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ലൈനപ്പിൽ ഇലക്ട്രിക് സ്‍കൂട്ടർ (ഹീറോ വിഡ) , എക്‌സ്ട്രീം 160 ആർ സ്റ്റെൽത്ത് 2.0 എഡിഷൻ, നിലവിലുള്ള മോഡലുകളുടെ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പുകൾ, പുതിയ വർണ്ണ വകഭേദങ്ങൾ അവതരിപ്പിക്കൽ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഹീറോ ഇലക്ട്രിക് സ്‍കൂട്ടറിനെക്കുറിച്ച് പറയുകയാണെങ്കിൽ, കമ്പനിയുടെ പുതിയ വിഡ സബ് ബ്രാൻഡിന് കീഴിൽ വരുന്ന ആദ്യ മോഡലായിരിക്കും ഇത്.

ബജാജ് ഇ-ചേതക്, ടിവിഎസ് ഐക്യൂബ്, ഒല എസ്1 പ്രോ, സിമ്പിൾ വൺ എന്നിവയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-സ്‌കൂട്ടറിന്റെ വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും. ഹീറോ വിദ സ്‍കൂട്ടർ വികസിപ്പിച്ചെടുത്തത് ബ്രാൻഡിന്റെ ജയിപൂർ ആസ്ഥാനമായുള്ള സെന്‍റർ ഓഫ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിലെ (സിഐടി) ആർ ആൻഡ് ഡി ഹബ്ബിലാണ്. ഹീറോയുടെ ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള സ്ഥാപനം ഇലക്ട്രിക് സ്‍കൂട്ടറിന്റെ ഉൽപ്പാദന കേന്ദ്രമായി പ്രവർത്തിക്കും. വരാനിരിക്കുന്ന ഇ-സ്‌കൂട്ടറിന്റെ വിലകളും സവിശേഷതകളും 2022 ഒക്ടോബർ 7 ന് വെളിപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഹീറോയുടെ ആക്ടിവ എതിരാളിയുടെ വിവരങ്ങൾ ചോർന്നു

ഈ ഉത്സവ സീസണിൽ, ആഭ്യന്തര ഇരുചക്രവാഹന നിർമ്മാതാവ് ഹീറോ മാസ്‌ട്രോ സൂം സ്‌കൂട്ടർ അവതരിപ്പിക്കും. നിലവിൽ ഡ്രം വേരിയന്റിന് 66,820 രൂപയും ഡിസ്‌ക് വേരിയന്റിന് 73,498 രൂപയും വിലയുള്ള മസ്‍ട്രോ എഡ്‍ജിന് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. സാധാരണ മോഡലിനേക്കാൾ ചില അധിക ഫീച്ചറുകളും കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും ഇതിന് ലഭിക്കും. 12 ഇഞ്ച് ഫ്രണ്ട്, റിയർ അലോയി വീലുകൾ, കോർണറിംഗ് ഹെഡ്‌ലാമ്പ്, ആപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന എക്സ്-സ്റ്റൈൽ ഹെഡ്‌ലാമ്പ്, എക്സ്-സ്റ്റൈൽ ടെയിൽലാമ്പ് എന്നിവയ്‌ക്കൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മാസ്‌ട്രോ സൂമിൽ സജ്ജീകരിച്ചിരിക്കുന്നു.

വരാനിരിക്കുന്ന മോഡലുകൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും പ്രത്യേക പ്രാദേശിക വിപണികൾക്കും സേവനം നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 2022 ദീപാവലി സീസൺ ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് റെക്കോഡ് റീട്ടെയിൽ വിൽപ്പനയോടെ തീർച്ചയായും ഫലപ്രദമാകുമെന്ന് ഹീറോ മോട്ടോകോർപ്പ് ചീഫ് ഗ്രോത്ത് ഓഫീസർ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

click me!