ഒറ്റ ചാർജ്ജിൽ 700 കിമി, 5 മിനുട്ടിൽ ഫുൾ ചാർജ്ജ്! ഹൈഡ്രജൻ കാ‍ർ നെക്സോയുമായി ഞെട്ടിച്ച് ഹ്യുണ്ടായി

Published : Apr 06, 2025, 03:44 PM IST
ഒറ്റ ചാർജ്ജിൽ 700 കിമി, 5 മിനുട്ടിൽ ഫുൾ ചാർജ്ജ്! ഹൈഡ്രജൻ കാ‍ർ നെക്സോയുമായി ഞെട്ടിച്ച് ഹ്യുണ്ടായി

Synopsis

ഹ്യുണ്ടായ് സിയോൾ മൊബിലിറ്റി ഷോയിൽ പുതിയ ഹൈഡ്രജൻ ഇലക്ട്രിക് കാർ നെക്‌സോ അവതരിപ്പിച്ചു. ആകർഷകമായ രൂപകൽപ്പനയും അത്യാധുനിക ഫീച്ചറുകളുമുള്ള ഈ കാർ 700 കിലോമീറ്റർ വരെ സഞ്ചരിക്കും.

ഹ്യുണ്ടായ് തങ്ങളുടെ പുതിയ അപ്‌ഡേറ്റ് ചെയ്ത ഹൈഡ്രജൻ ഇലക്ട്രിക് കാർ 'ഹ്യുണ്ടായ് നെക്‌സോ' അവതരിപ്പിച്ചു. ഇതൊരു എഫ്‍സിഇവി (ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ) ആണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിച്ച ഇനിഷ്യം കൺസെപ്റ്റിന് സമാനമാണ് ഈ ഹൈഡ്രജൻ കാറിന്റെ രൂപകൽപ്പന. ഇത് ബ്രാൻഡിന്റെ 'ആർട്ട് ഓഫ് സ്റ്റീൽ' ഡിസൈൻ ഭാഷയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ശക്തിയും പ്രകടനവും
2.64 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് കമ്പനി ഹ്യുണ്ടായി നെക്‌സോ എഫ്‍സിഇവിയിൽ നൽകിയിരിക്കുന്നത്. ബാറ്ററി ചാർജ് ചെയ്യാൻ, ബ്രാൻഡ് 147 എച്ച്പി ഹൈഡ്രജൻ ഇന്ധന സെൽ സ്റ്റാക്ക് ഉപയോഗിച്ചു. കാറിൽ നൽകിയിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 201 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. വെറും 7.8 സെക്കൻഡിനുള്ളിൽ ഈ കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹൈഡ്രജൻ സംഭരിക്കുന്നതിനായി, കാറിൽ 6.69 കിലോഗ്രാം ടാങ്ക് നൽകിയിട്ടുണ്ട്. 700 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ ഈ കാറിന് കഴിയുമെന്ന് ഹ്യുണ്ടായി പറയുന്നു.

അഞ്ച് മിനിറ്റിനുള്ളിൽ റീചാ‍ജ്ജ്
ഒരു ഇലക്ട്രിക് കാറിനെക്കാൾ ഹൈഡ്രജൻ കാർ വീണ്ടും നിറച്ച് ഓടിക്കാൻ എളുപ്പമാണ്. അതേസമയം, ഒരു സാധാരണ ഇലക്ട്രിക് കാർ ഡിസി ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ പോലും കുറഞ്ഞത് 30 മിനിറ്റ് ചാർജ് ചെയ്യാൻ എടുക്കും. അതേസമയം, ഈ ഹ്യുണ്ടായ് കാറിൽ ഹൈഡ്രജൻ നിറയ്ക്കാൻ അഞ്ച് മിനിറ്റിൽ താഴെ മാത്രമേ സമയമെടുക്കുകയുള്ളൂ. 

രൂപകൽപ്പന
ബോക്‌സി ലുക്കിലുള്ള ഈ കാർ കമ്പനിയുടെ പ്രശസ്തമായ ഇലക്ട്രിക് കാറായ അയോണിക് 5 നെയും ഓർമ്മിപ്പിക്കുന്നു. മുൻവശത്ത് 'HTWO' (ഹൈഡ്രജൻ ഫോർ ഹ്യുമാനിറ്റി) LED ഹെഡ്‌ലാമ്പ് ഉണ്ട്. ഇത് നാല് വ്യത്യസ്‍ത പോയിന്റുകളുടെ സംയോജനം പോലെ കാണപ്പെടുന്നു. കാറിന്‍റെ സ്റ്റിയറിംഗ് വീലിലും കമ്പനി സമാനമായ ഡോട്ടുകൾ നൽകിയിട്ടുണ്ട്. ഇതിന് കറുത്ത നിറത്തിലുള്ള ഫെൻഡർ ഫ്ലെയറുകൾ ഉണ്ട്. തീമിനൊപ്പം പോകാന്‍, ജനാലകള്‍ക്ക് ചതുരാകൃതിയിലുള്ള ഒരു ഡിസൈന്‍ നല്‍കിയിരിക്കുന്നു. സൈഡ് ഗ്ലാസിനെ വിഭജിക്കുന്ന കട്ടിയുള്ള ഒരു സി-പില്ലറും ഇതിന് ലഭിക്കുന്നു.

ക്യാബിൻ
നെക്‌സോയ്ക്ക് പൂർണ്ണമായും പുതിയൊരു ഡിസൈൻ ഡാഷ്‌ബോർഡ് ഉണ്ട്. ഇതിൽ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒരുമിച്ച് ചേർത്തിരിക്കുന്നു. ഡിജിറ്റൽ രീതിയിൽ ക്യാബിൻ മികച്ചതാക്കാൻ കമ്പനി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിന് 12 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേയും 14 സ്പീക്കർ ബാങ് & ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റവും ലഭിക്കുന്നു. ഇതോടൊപ്പം, ബ്രാൻഡ് ഒരു കോളം-ടൈപ്പ് ഷിഫ്റ്റർ, കാലാവസ്ഥാ ക്രമീകരണങ്ങൾക്കായി ഒരു സ്ലിം ടച്ച് പാനൽ, ഒരു വയർലെസ് സ്‍മാർട്ട്‌ഫോൺ ചാർജർ, ഒരു ഡിജിറ്റൽ റിയർ-വ്യൂ മിറർ തുടങ്ങിയവയും നൽകിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ