Latest Videos

പുതിയ ജാവ 42 ബോബർ റെഡ് ഷീൻ എത്തി; വിലയും വിശദാംശങ്ങളും അറിയാം

By Web TeamFirst Published May 26, 2024, 5:12 PM IST
Highlights

ജാവ 42 ബോബർ റെഡ് ഷീൻ മോഡലിന് 2,29,500 രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനപ്രിയ ബ്ലാക്ക് മിറർ  പതിപ്പിന് അനുസൃതമായാണ് റെഡ് ഷീൻ  എത്തുന്നത്.

മുൻനിര പെർഫോമൻസ് ക്ലാസിക് മോട്ടോർസൈക്കിൾ  നിർമാതാക്കളായ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ഏറ്റവും പുതിയ ജാവ 42 ബോബർ റെഡ് ഷീൻ പുറത്തിറക്കി. മുംബൈയിൽ  നടന്ന ഓൾ യു കാൻ സ്ട്രീറ്റ് ഫെസ്റ്റിവലിൽ (എവൈസിഎസ്) അവതരിപ്പിച്ച ജാവ 42 ബോബർ റെഡ് ഷീൻ മോഡലിന് 2,29,500 രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനപ്രിയ ബ്ലാക്ക് മിറർ  പതിപ്പിന് അനുസൃതമായാണ് റെഡ് ഷീൻ  എത്തുന്നത്.

ഊർജസ്വലമായ ജീവിതശൈലിയും മോട്ടോർസൈക്കിൾ സംസ്‍കാരവും വളർത്തിയെടുക്കുന്നതിനുള്ള ജാവ യെസ്ഡി മോട്ടോർസൈക്കിളിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഫാഷൻ, സംഗീതം, കല എന്നിവയിലൂടെ സംസ്‍കാരം ആഘോഷിക്കപ്പെടുന്ന ഓൾ യു കാൻ സ്ട്രീറ്റ് ഫെസ്റ്റിവലിലെ പുതിയ മോഡലിന്റെ അവതരണം എന്ന് കമ്പനി പറയുന്നു.

ജാവ 42 ബോബറിന്റെ വിജയത്തെത്തുടർന്നാണ് ജാവ യെസ്‍ഡി മോട്ടോർസൈക്കിൾസ് അതിന്റെ ബോബർ സെഗ്മെന്റ് നിര വിപുലീകരിക്കുന്നത്. ടാങ്കിലും ഡയമണ്ട് കട്ട് അലോയ് വീലുകളിലും ക്രോം ഫിനിഷിങ്, 29.9 പിഎസും 30 എന്എം ടോർക്കും നൽകുന്ന ശക്തമായ 334 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ , ആറ് സ്പീഡ് ഗിയർ ബോക്സ്, അസിസ്റ്റ് ആൻഡ് സ്ലിപ്പ് ക്ലച്ച്, സെവൻ-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിൾ റിയർ മോണോ-ഷോക്ക്, ടു-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ സീറ്റ്, യുഎസ്ബി ചാർജിങ് പോർട്ട്, ഡിജിറ്റൽ കൺസോൾ, ഫുൾ എൽഇഡി  ലൈറ്റിങ് എന്നിവയാണ് 42 ബോബർ റെഡ് ഷീനിന്റെ  പ്രത്യേകതകൾ.

അസാധാരണമായ വിജയമാണ് ജാവ 42 ബോബർ നേടിയതെന്നും, ബോബർ റെഡ് ഷീനിന്റെ അവതരണത്തോടെ ഈ നിര വിപുലീകരിക്കുന്നതിൽ അത്യന്തം ആഹ്ളാദവാന്മാരാണെന്നും  ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്  സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു.

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും; കെഎസ്ഇബിയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്, മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!