
MC20 യുടെ സ്പൈഡർ പതിപ്പായ പുതിയ മസെരാട്ടി MC20 സീലോ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നു. മസെരാട്ടി ഇന്നൊവേഷൻ ലാബിൽ വികസിപ്പിച്ചെടുത്ത സിയോലോ, വിയാലെ സിറോ മെനോട്ടിയിലെ പ്ലാന്‍റിലാണ് നിർമ്മിക്കുന്നത് എന്ന് ഫിനാന്‍ഷ്യല്‍ എക്സപ്ര്സ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ MC20 സിയാലോ മസെരാട്ടി ആസൂത്രണം ചെയ്ത മൂന്ന് വാഹനങ്ങളുടെ രണ്ടാമത്തെ വേരിയന്റാണ്. മൂന്നാമത്തേത് ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഇലക്ട്രിക് വേരിയന്റാണ്.
ഒലയുടെ കഷ്‍ടകാലം തീരുന്നില്ല, അപകടവിവരങ്ങള്‍ പരസ്യമാക്കിയതിന് നിയമനടപടിക്ക് യുവാവ്!
രണ്ട് സീറ്റുള്ള കൺവെർട്ടിബിളിന്റെ ചേസിസ് കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് ഒരു കർക്കശമായ പ്ലാറ്റ്ഫോം നൽകുന്നു. അതേസമയം ഭാരവും നിയന്ത്രിക്കുന്നു. കൂപ്പെ പതിപ്പിനേക്കാൾ 65 കിലോഗ്രാം അധികമാണ് MC20 സിയാലോയുടെ ഭാരം. പുതിയ മസെരാട്ടി കൺവേർട്ടിബിളിനൊപ്പം, കാർ നിർമ്മാതാവ് അക്വാമറീന എന്നറിയപ്പെടുന്ന ഒരു അദ്വിതീയ ത്രീ-ലെയർ മെറ്റാലിക് നിറം വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലും കാർബൺ ഫൈബർ ഷാസി കാണാം.
ഈ വര്‍ഷം എത്തുന്ന മൂന്ന് മാരുതി കാറുകള്‍
അകത്ത്, മസെരാട്ടി സിയാലോ ഒരു കാർബൺ ഫൈബർ കോക്ക്പിറ്റ് ഫീച്ചർ ചെയ്യുന്നു. കൂടാതെ MC20-ൽ ഉൾപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സെൻസറുകൾ, റിയർ-വ്യൂ ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സജീവ സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നു. പുതിയ സ്പൈഡറിന് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് സൈൻ വിവരങ്ങൾ, പുതിയ 360 ഡിഗ്രി ക്യാമറ എന്നിവയും ലഭിക്കുന്നു.
MC20 സിയാലോ ഒരു ഓപ്‌ഷണൽ സോനസ് ഫേബർ ഓഡിയോ സിസ്റ്റവുമായാണ് വരുന്നത്. സ്പൈഡറിന്റെ ക്യാബിനിൽ 12 സ്‍പീക്കറുകൾക്കായി പ്രത്യേകം ട്യൂൺ ചെയ്‍തിരിക്കുന്നു. മസെരാട്ടി ഇന്റലിജന്റ് അസിസ്റ്റന്റ് (എംഐഎ) മൾട്ടിമീഡിയ സിസ്റ്റം, മസെരാട്ടി കണക്റ്റ് എന്നിവയും വാഹനത്തിന് ലഭിക്കുന്നു.
മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ
സെൻട്രൽ സ്‌ക്രീനിലെ ഒരു ബട്ടണിൽ സ്‍പർശിക്കുമ്പോൾ വ്യക്തതയിൽ നിന്ന് അതാര്യമായി മാറാൻ കഴിയുന്ന പോളിമർ-ഡിസ്‌പേഴ്‌സ്ഡ് ലിക്വിഡ് ക്രിസ്റ്റൽ (പിഡിഎൽസി) സാങ്കേതികവിദ്യയുള്ള ഒരു ഇലക്‌ട്രോക്രോമിക് (സ്മാർട്ട് ഗ്ലാസ്) പുതിയ മസെരാട്ടിയുടെ സവിശേഷതയാണ്.
MC20 സിയാലോയ്ക്ക് കരുത്തേകുന്നത് മിഡ്-മൗണ്ടഡ് 3.0-ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിന്‍ ആണ്. ഈ എഞ്ചിന്‍ 629 എച്ച്പി സൃഷ്‍ടിക്കുന്നു. ഇത് നിശ്ചലാവസ്ഥയിൽ നിന്ന് 3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കും.
ഇന്ത്യയിൽ MC20 കൂപ്പെയും ലെവന്റെ ഹൈബ്രിഡ് എസ്‌യുവിയും അവതരിപ്പിക്കാൻ മസെരാട്ടിക്ക് പദ്ധതിയുണ്ട്. അതേസമയം ഗ്രെകെയിൽ എസ്‌യുവി പിന്തുടരാൻ സാധ്യതയുണ്ട്. ഇറ്റാലിയൻ ബ്രാൻഡിന് ഇപ്പോൾ രാജ്യത്ത് രണ്ട് ഡീലർഷിപ്പുകൾ മാത്രമുള്ളത്. ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്.
Kia EV : എണ്ണ വേണ്ടാ വണ്ടി വിപ്ലവത്തിന് കിയ, വരുന്നത് 14 ഇവികള്‍