ഒലയുടെ പണിപ്പുരയില്‍ പുതിയത് ചിലതൊക്കെ ഒരുങ്ങുന്നുണ്ട്!

Published : Jul 17, 2023, 12:50 PM IST
ഒലയുടെ പണിപ്പുരയില്‍ പുതിയത് ചിലതൊക്കെ ഒരുങ്ങുന്നുണ്ട്!

Synopsis

വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രം ലഭ്യമാണെങ്കിലും, പുതിയ വേരിയന്റിനെ ഒല S1 പ്രോ ക്ലാസിക് എന്ന് വിളിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക് 2021 ഓഗസ്റ്റ് 15-ന് ഒല S1 ലോഞ്ച് ചെയ്‍തുകൊണ്ട് യാത്ര ആരംഭിച്ചു. വിജയകരമായ രണ്ട് വർഷത്തിനുള്ളിൽ, ഒല ഇലക്ട്രിക് സ്‌കൂട്ടർ നിരവധി സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കും ഫീച്ചർ മെച്ചപ്പെടുത്തലുകൾക്കും പുതിയ വേരിയന്റുകളുടെ അവതരണത്തിനും സാക്ഷ്യം വഹിച്ചു. ഇപ്പോൾ, 2023 ഓഗസ്റ്റ് 15-ന് നടക്കുന്ന ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ കമ്പനി ആവേശകരമായ ചില കാര്യങ്ങള്‍ പ്ലാൻ ചെയ്‍തിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിർദ്ദിഷ്‍ട ഉൽപ്പന്ന വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒല S1 സ്‍കൂട്ടറിന്റെ പുതിയ വേരിയന്റും രണ്ട് അധിക കളർ ഓപ്ഷനുകളും പ്രഖ്യാപനത്തില്‍ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രം ലഭ്യമാണെങ്കിലും, പുതിയ വേരിയന്റിനെ ഒല S1 പ്രോ ക്ലാസിക് എന്ന് വിളിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മോഡൽ റെട്രോ ഡിസൈൻ ഘടകങ്ങൾ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ സെന്റർ സ്റ്റാൻഡ്, വിൻഡ്ഷീൽഡ്, കുഷ്യൻ ബാക്ക്‌റെസ്റ്റ് എന്നിവ പോലുള്ള ആക്‌സസറികൾ ഇതില്‍ സജ്ജീകരിക്കും. ലൈം ഗ്രീൻ, ഇലക്ട്രിക് ബ്ലൂ എന്നീ രണ്ട് പുതിയ കളർ സ്കീമുകളും എസ്1 ഇ-സ്‍കൂട്ടറിനായി ഒല അവതരിപ്പിക്കും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് വേരിയന്റുകളും (എസ്1 സ്റ്റാൻഡേർഡ്, എസ്1 പ്രോ, എസ്1 എയർ) ഈ പുതിയ ഷേഡുകളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ  , ഇ-സ്‍കൂട്ടർ ലിക്വിഡ് സിൽവർ, ജെറ്റ് ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ആന്ത്രാസൈറ്റ് ഗ്രേ, കോറൽ ഗ്ലാം, പോർസലൈൻ വൈറ്റ്, ജെറുവ, മിഡ്നൈറ്റ് ബ്ലൂ, നിയോ മിന്റ്, മില്ലേനിയൽ പിങ്ക്, മാർഷ്മാലോ എന്നിങ്ങനെ 11 നിറങ്ങളിൽ ലഭ്യമാണ്.

ഒളിച്ചിരുന്നാലും കണ്ടെത്താം, 'സ്‍മാര്‍ട്ട് വിദ്യ'കളുമായി പുത്തൻ ഹോണ്ട ഡിയോ!

പുതിയ ഓല ഇലക്ട്രിക്ക് ബൈക്കുകളും ലൈനപ്പിൽ ചേരുമെന്ന പ്രതീക്ഷകളുണ്ട് . പുതിയ ഓല ഇ-ബൈക്ക് ശ്രേണിയിൽ ഒരു ക്രൂയിസർ, ഒരു അഡ്വഞ്ചര്‍ ബൈക്ക്, ഒരു സ്‌ക്രാംബ്ലർ, ഒരു സൂപ്പർസ്‌പോർട്ട് മോഡൽ, ഒരു കമ്മ്യൂട്ടർ ബൈക്ക് എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോഡലുകൾ അവയുടെ കൺസെപ്റ്റ് രൂപത്തിലോ നിർമ്മാണത്തിന് സമീപമുള്ള പതിപ്പുകളിലോ പ്രദർശിപ്പിച്ചേക്കാം. ടീസർ ചിത്രം ഈ ഇ-ബൈക്കുകളെക്കുറിച്ച് ചില സൂചനകൾ നൽകി. വരാനിരിക്കുന്ന ഓല അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ അഡ്വഞ്ചർ മാര്‍ക്കും നക്കിൾ ഗാർഡുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സ്‌പോർട്‌ബൈക്കിന് വിശാലമായ എൽഇഡി ഹെഡ്‌ലാമ്പും ചങ്കി ടയറുകളും ഉപയോഗിച്ച് ബ്രാൻഡിന്റെ ഭാവി ഡിസൈൻ ഭാഷയുടെ ഒരു ദൃശ്യം നൽകാൻ കഴിയും. കൂടാതെ, 2024-ൽ എത്താനിരിക്കുന്ന ഒരു പുതിയ ഇ-കാർ ഉപയോഗിച്ച് ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനും ഒല ഇലക്ട്രിക്കിന് പദ്ധതിയുണ്ട്. 

പുതിയ 750 സിസി ബോബർ ബുള്ളറ്റിന്‍റെ പണിപ്പുരയില്‍ റോയൽ എൻഫീൽഡ്

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ