പുതിയ തലമുറ ഡസ്റ്റർ ആഗോളതലത്തിൽ അവതരിപ്പിച്ച് റെനോ

Published : Feb 13, 2024, 05:41 PM IST
പുതിയ തലമുറ ഡസ്റ്റർ ആഗോളതലത്തിൽ അവതരിപ്പിച്ച് റെനോ

Synopsis

പുതിയ ഡസ്റ്ററിന്‍റെ ചില പുതിയ ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിൽ ഈ ക്രോസ്ഓവറിൻ്റെ പുറംഭാഗവും ഇൻ്റീരിയറും വ്യക്തമായി കാണാമായിരുന്നു. ആദ്യമായി കമ്പനിയുടെ പേരിന്‍റെ ബാഡ്‍ജും ഡസ്റ്ററിൽ ദൃശ്യമായിരുന്നു.

റെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ തലമുറ ഡെസ്റ്റർ ആഗോളതലത്തിൽ ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഔദ്യോഗികമായി അവതരിപ്പിച്ചു. ഈ ഇടത്തരം എസ്‌യുവി 2025 ഓടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ തലമുറ ഡസ്റ്ററിന് ആധുനിക എക്സ്റ്റീരിയർ സ്റ്റൈൽ, ഫീച്ചർ ലോഡഡ് ക്യാബിൻ, പുതിയ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുണ്ടാകും. പുതിയ ഡസ്റ്ററിന്‍റെ ചില പുതിയ ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിൽ ഈ ക്രോസ്ഓവറിൻ്റെ പുറംഭാഗവും ഇൻ്റീരിയറും വ്യക്തമായി കാണാമായിരുന്നു. ആദ്യമായി കമ്പനിയുടെ പേരിന്‍റെ ബാഡ്‍ജും ഡസ്റ്ററിൽ ദൃശ്യമായിരുന്നു.

പുറം ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഡസ്റ്റർ അല്ലെങ്കിൽ റീബാഡ്‍ജ് ചെയ്‍ത ഡാസിയ ഡസ്റ്റർ ഒരു ദൃഢമായ എസ്‌യുവിയാണ്. റിഡ്ജ്, Y-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ പ്രൊഫൈലുകൾ, Y-ആകൃതിയിലുള്ള റാപ്പറൗണ്ട് എൽഇഡി  ടെയിൽലൈറ്റുകൾ എന്നിവയുള്ള മസ്കുലർ ബോണറ്റ് എന്നിവയുണ്ട്. ചങ്കി വീൽ ആർച്ചുകളും ബോഡി ക്ലാഡിംഗ്, ഫങ്ഷണൽ റൂഫ് റെയിലുകൾ, പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ, എക്സ്റ്റെൻഡഡ് റൂഫ് സ്‌പോയിലർ, അഗ്രസീവ് ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ എന്നിവ മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

ഇൻ്റീരിയറിനെയും സവിശേഷതകളെയും കുറിച്ച് പറയുകയാണെങ്കിൽ, പുതിയ ഡസ്റ്ററിൻ്റെ ക്യാബിൻ പഴയ തലമുറ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. എസ്‌യുവിയുടെ ഡാഷ്‌ബോർഡിൽ ഇപ്പോൾ ഫ്രീ-സ്റ്റാൻഡിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ADAS സ്യൂട്ട്, എയർകോൺ വെൻ്റുകളുടെ വൈ ആകൃതിയിലുള്ള ഡിസൈൻ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുന്നു. പുതിയ ഗിയർ സെലക്ടർ ഡയൽ ഉള്ള ഒരു പുനർരൂപകൽപ്പന ചെയ്ത സെൻ്റർ കൺസോൾ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

2025 റെനോ ഡസ്റ്ററിൽ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് മൂന്ന് സിലിണ്ടർ 1.0 ടിസിഇ എഞ്ചിൻ ഉണ്ട്. അത് 100 hp നൽകുന്നു, ഗ്യാസോലിനിൽ പ്രവർത്തിക്കുന്നു. കൂടാതെ, 130 കുതിരശക്തി ഉത്പാദിപ്പിക്കുന്ന 1.2 ടിസിഇ ഗ്യാസോലിൻ ടർബോ 3-സിലിണ്ടർ എഞ്ചിനോടുകൂടിയ ഒരു മൈൽഡ്-ഹൈബ്രിഡ് പതിപ്പും ഉണ്ടാകും. 48-വോൾട്ട് സ്റ്റാർട്ടർ-ജനറേറ്റർ ലഭ്യമാകും. ഓൾ-വീൽ ഡ്രൈവ് പ്രത്യേകമായി വാഗ്ദാനം ചെയ്യുന്നു. നാല് സിലിണ്ടർ 1.6 എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് 140 എച്ച്പി ഉത്പാദിപ്പിക്കുന്ന ഇ-ടെക് ഹൈബ്രിഡ് വേരിയന്‍റായിരിക്കും ഈ ശ്രേണിയിലെ ഏറ്റവും ഉയർന്നത്.

പുതിയ റെനോ ഡസ്റ്റർ: 2025 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കും. ഇത് ഹ്യുണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് , ഫോക്‌സ്‌വാഗൺ ടൈഗൺ , സ്‌കോഡ കുഷാക്ക് , മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയവയ്ക്ക് എതിരാളിയാകും. 

youtubevideo
 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ