ഇന്യാക് സ്‌പോർട്‌ലൈൻ iV അവതരിപ്പിച്ച് സ്കോഡ

By Web TeamFirst Published Feb 22, 2021, 8:40 AM IST
Highlights

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഇനിയാക്ക് സ്‌പോർട്‌ലൈൻ iV ഇലക്ട്രിക് ക്രോസ്ഓവർ അവതരിപ്പിച്ചു

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഇനിയാക്ക് സ്‌പോർട്‌ലൈൻ iV ഇലക്ട്രിക് ക്രോസ്ഓവർ അവതരിപ്പിച്ചു. ഇന്യാക് iV -യെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പതിപ്പെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

20 ഇഞ്ച് വേഗ വീലുകളാണ് എന്യാക് സ്‌പോർട്‌ലൈൻ iV ഇലക്ട്രിക് ക്രോസ്ഓവറിൽ ഉള്ളത്. കൂടാതെ, 21 ഇഞ്ച് വലിയ ബെട്രിയ അലോയി വീലുകൾ ഓപ്ഷനായി തെരഞ്ഞെടുക്കാം. ഡാഷ്‌ബോർഡിലും മറ്റ് പ്രദേശങ്ങളിലും കാർബൺ പോലുള്ള പ്രീമിയം ട്രിമ്മുകൾ, ഗ്രേനിറത്തിലുള്ള സ്റ്റിച്ചിംഗുള്ള കറുത്ത സിന്തറ്റിക് ലെതർ ഗാർണിഷ്, ഗ്രേ പൈപ്പിംഗിൽ അലങ്കരിച്ചിരിക്കുന്ന സ്യൂഡിയ മൈക്രോഫൈബർ ഉപയോഗിച്ച് നിർമ്മിച്ച ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ, മുൻവശത്ത് സ്‌പോർട്‌സ് സീറ്റുകൾ എന്നിവയാണ് ക്യാബിനകത്തെ വിശേഷങ്ങൾ.

സ്‌പോർട്‌ലൈൻ ബാഡ്‌ജിംഗിനൊപ്പം ലെതറിൽ പൊതിഞ്ഞ ത്രീ സ്‌പോക്ക് മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, അലുമിനിയം പെഡലുകൾ, ബെസ്‌പോക്ക് ഫ്ലോർ മാറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 177 bhp കരുത്തും 310 Nm ടോർക്കും സ്‌കോഡ എന്യാക് സ്‌പോർട്‌ലൈൻ iV 60 -ക്ക് പുറപ്പെടുവിക്കാൻ കഴിയും. 82 കിലോവാട്ട്സ് ബാറ്ററി ആണ് റിയർ-വീൽ ഡ്രൈവ് എന്യാക് സ്‌പോർട്‌ലൈൻ iV 80 മോഡൽ ഉപയോഗിക്കുന്നത്.

201 bhp കരുത്തും 310 Nm ടോർക്കും ഈ മോട്ടോർ സൃഷ്ടിക്കുന്നു. കൂടാതെ 520 കിലോമീറ്ററിലധികം ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷന് റേഞ്ച്-ടോപ്പിംഗ് എന്യാക് സ്‌പോർട്‌ലൈൻ iV 80 X -ന് നൽകിയിരിക്കുന്നു. 82 കിലോവാട്ട്സ് ബാറ്ററി പായ്‌ക്കോടെയാണ് വാഹനം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!