കളം പിടിക്കാന്‍ കുഞ്ഞന്‍ പള്‍സര്‍, ബജാജിന്‍റെ പൂഴിക്കടകനില്‍ കണ്ണുതള്ളി എതിരാളികള്‍!

Published : Aug 20, 2022, 09:36 AM IST
കളം പിടിക്കാന്‍ കുഞ്ഞന്‍ പള്‍സര്‍, ബജാജിന്‍റെ പൂഴിക്കടകനില്‍ കണ്ണുതള്ളി എതിരാളികള്‍!

Synopsis

പള്‍സര്‍ എൻ ബ്രാൻഡിംഗ് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബജാജിന്‍റെ മൂന്നാമത്തെ ശ്രമമായിരിക്കും വരാനിരിക്കുന്ന N125. 

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഒരു പുതിയ ചെറിയ പൾസർ എൻ ബൈക്ക് പരീക്ഷിക്കുന്നതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അത് വരാനിരിക്കുന്ന പൾസർ N125 ആയിരിക്കാം എന്നും ടിവിഎസ് റൈഡറിനെ നേരിടാനായിരിക്കും ഈ ബജാജ് മോഡല്‍ എത്തുക  എന്നും മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബുള്ളറ്റിനെ ഒതുക്കാന്‍ ബ്രീട്ടീഷ് കമ്പനിയുമായി കൈകോര്‍ത്ത് ബജാജ്!

നിലവിൽ അവരുടെ വാഹന ശ്രേണിയുടെ നവീകരണത്തിലാണ്  ബജാജ്. ഇതിന്‍റെ ഭാഗമായി എന്‍എസ് സീരീസ് ഉൾപ്പെടെയുള്ള എല്ലാ പഴയ പൾസറുകളും ഒന്നുകിൽ നിർത്തലാക്കുകയോ അല്ലെങ്കിൽ പുതിയ എന്‍ സീരീസിന് വഴിയൊരുക്കുന്നതിനായി മാറ്റുകയോ ചെയ്യുക എന്നതാണ് ബജാജിന്‍റെ പദ്ധതി.  ഇതിനകം തന്നെ കമ്പനി പൾസർ എൻ 250, എൻ 160 എന്നിവ ഉയർന്ന തലത്തിൽ പുറത്തിറക്കിയിട്ടുണ്ട്.

പൾസർ എൻ സീരീസിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തിലാണ് ബജാജ്. അതുകൊണ്ടുതന്നെ ജനപ്രിയമായ പൾസർ 220, 180 എന്നിവ പോലും കമ്പനി നിർത്തലാക്കി. എപ്പോൾ വേണമെങ്കിലും NS160, NS125 എന്നിവയുടെ വില്‍പ്പനയും കമ്പനി അവസാനിപ്പിച്ചേക്കാം. പക്ഷേ, ഈ ധീരമായ നീക്കങ്ങൾക്കിടയിലും, N സീരീസിന്റെ വിൽപ്പനയ്ക്ക് കമ്പനി പ്രതീക്ഷിച്ചത്ര വേഗത ഉണ്ടായില്ല എന്നതാണ് യാതാര്‍ത്ഥ്യം.

അതുകൊണ്ടുതന്നെ പള്‍സര്‍ എൻ ബ്രാൻഡിംഗ് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബജാജിന്‍റെ മൂന്നാമത്തെ ശ്രമമായിരിക്കും വരാനിരിക്കുന്ന N125. ക്ലസ്റ്റർ, എൽഇഡി ടെയിൽ ലൈറ്റ്, ബോഡി പാനലുകൾ, ടാങ്ക് ആവരണങ്ങൾ, അടിവയറ്റിലെ എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടെ പരീക്ഷണ മോഡലിലെ പല ഡിസൈൻ ഘടകങ്ങളും N160, N250 എന്നിവയോട് സാമ്യമുള്ളതാണ്.

ഒടുവില്‍ യുവരാജന്‍ 'പള്ളിവേട്ട'യ്ക്കിറങ്ങി, എതിരാളികള്‍ ജാഗ്രത!

എന്നാൽ, മെലിഞ്ഞ ടയറുകൾ, നേർത്ത ബോക്സ്-സെക്ഷൻ സ്വിംഗ് ആം, ഹാലൊജൻ ഹെഡ്‍ലൈറ്റ് എന്നിവ ബൈക്കിന്‍റെ പ്രീമിയം ലുക്ക് ഇല്ലാതാക്കുന്നു. എബിഎസ് സെൻസറോട് കൂടിയ പിൻ ഡ്രം ബ്രേക്കാണ് ബൈക്കിന്റെ സവിശേഷത. എന്നിരുന്നാലും മെലിഞ്ഞ ടയറുകളുള്ള നീളമുള്ള സ്വിംഗ് ആം ബൈക്കിന്റെ ചടുലത മെച്ചപ്പെടുത്തും.

വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ പൾസർ N125 നിലവിലെ ഉയർന്ന വിൽപ്പനയുള്ള പൾസർ 125-നെക്കാൾ പ്രീമിയം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. N160-ൽ നിന്ന് ഡിസ്റ്റൻസ്-ടു-എംപ്റ്റി റീഡൗട്ട് പോലുള്ള നിരവധി ഫീച്ചറുകൾ ഈ ബൈക്കിലേക്ക് കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു.

 ബജാജ്-ട്രയംഫ് ബൈക്കുകൾ പരീക്ഷണം നടത്തി

അതേസമയം CT125X പുറത്തിറക്കാനും ഒരുങ്ങുകയാണ് ബജാജ് . ബൈക്ക് ഇതിനകം ഡീലർഷിപ്പുകളിൽ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പൾസർ 125-ന് താഴെയായി സ്ഥാനം പിടിക്കുകയും ഗ്രാമീണ ഉപഭോക്താക്കളുടെയും മറ്റും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം