ആഡംബരത്തിലും സാങ്കേതിക വിദ്യയിലും പരിഷ്‍കരിച്ച പതിപ്പുമായി ടിഗോർ ഇവി

Published : Nov 24, 2022, 04:45 PM IST
ആഡംബരത്തിലും സാങ്കേതിക വിദ്യയിലും പരിഷ്‍കരിച്ച പതിപ്പുമായി ടിഗോർ ഇവി

Synopsis

എല്ലായിപ്പോഴും നവീനമായിരിക്കുക എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനത്തെ അവതരിപ്പിച്ചത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ  ടാറ്റ മോട്ടോഴ്‍സ്  ടാറ്റാ ടിഗോർ ഇവിയുടെ പുതിയ മോഡൽ അവതരിപ്പിച്ചു. എല്ലായിപ്പോഴും നവീനമായിരിക്കുക എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനത്തെ അവതരിപ്പിച്ചത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

315 കിലോമീറ്ററായി  ദൂരപരിധി ഉയർത്തുകയും ( എആർഎഐ സാക്ഷ്യപ്പെടത്തിയത്)  പ്രീമിയം സാങ്കേതിക സവിശേഷതകൾ ഉൾചേർന്നുമാണ് നവീകരിച്ച ടിഗോർ ഇവി പുറത്തിറക്കിയിരിക്കുന്നത് എന്ന് കമ്പനി പറയുന്നു.  കൂടുതൽ ആഡംബരത്വവും സൗകര്യവും ചേർന്ന്  പുതുമയുള്ള മാഗ്നെറ്റിക് റെഡ് നിറത്തിൽ കൂടി വാഹനം ലഭ്യമാവും.  ലെതറെറ്റി അപ്പ് ഹോള്‍സറി, ലെതർ പൊതിഞ്ഞിരിക്കുന്ന സ്റ്റീറിങ് വീൽ, റെയിൻ സെൻസിങ് വൈപ്പറുകൾ,  ഓട്ടോ ഹെഡ് ലാംപുകള്‍, ക്രുയൂസ്  കൺട്രോൾ, തുടങ്ങിയവ  ആഡംബരത്വവും സൗകര്യവും മുന്നോട്ട് വെയ്ക്കുന്നു.  ഉപഭോക്താക്കൾക്ക് കൂടുതൽ സങ്കേതിക അനുഭവം കൂടി പങ്ക് വെയ്ക്കുന്നതിൻറെ ഭാഗമായി  മൾടി മോഡ്  റിജെൻ,  കണക്ടറ്റഡ് കാർ ടെക്നോളജി- സീകണക്ട്, സ്മാർട് വാച്ച് കണക്ടിവിറ്റി, ഐപിഎംഎസ്, എല്ലാ റേഞ്ചിലും ലഭ്യമാകുന്ന ടയർ  പഞ്ചർ റീപെയർ കിറ്റ് എന്നിവ  കൂടി ചേരുന്നു.  

മൈലേജും മോഹവിലയും ആരുടെയും കുത്തകയല്ല, പുത്തൻ ടിയാഗോയില്‍ അമ്പരപ്പിക്കും മാജിക്കുമായി ടാറ്റ!

നെസ്ക്സോൺ ഇവി പ്രൈമിന് ഒരുക്കിയത് പോലെ ടാറ്റാ മോട്ടോഴ്‍സ്  ഒരു സോഫ്റ്റ് വെയർ അപ് ഡേറ്റിലൂടെ ടിഗോർ ഇവി സൗജന്യ ഫീച്ചർ അപ്ഡേറ്റ് പാക്ക് ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളുടെ മൾടി മോഡ് റീജെനറേഷൻ, ഐടിപിഎംഎസ്, ടയർ പഞ്ചർ റീപെയർ കിറ്റ് തുടങ്ങിയവയുടെ അപഡേഷൻ ലഭ്യമാകും. കൂടാതെ നിലവിലെ എക്സ് ഇസെഡ് പ്ലസ്, എക്സ് ഇസെഡ് പ്ലസ് ഡിടി ഉപഭോക്താക്കൾക്ക്  സ്മാർട് വാച്ച് കണക്ടിവിറ്റി അപ് ഗ്രേഡും സാധ്യമാകും.  ഡിസംബർ 22, 2022 മുതൽ ടാറ്റ മോട്ടോർസിൻറെ അംഗീകൃത സേവന കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ ലഭ്യമാകും

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം