
പുതിയ ഹൈറൈഡറിനെ അവതരിപ്പിച്ചതിന് ശേഷം ടൊയോട്ട ഇപ്പോൾ പുതിയ ഇന്നോവ ഹൈബ്രിഡിനെ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയ്ക്ക് മുമ്പ്, പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡ് 2022 നവംബർ ആദ്യം ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്തോനേഷ്യൻ ഡീലർമാർ പുതിയ മോഡലിന് പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിക്കഴിഞ്ഞു.
കാശുവാരി ഈ ത്രിമൂര്‍ത്തികള്‍; മാരുതി തന്നെ മുമ്പൻ, ഇന്നോവ രണ്ടാമൻ, കിയ മൂന്നാമൻ!
ഇപ്പോഴിതാ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡിന്റെ പ്രധാന ഇന്റീരിയർ ഫീച്ചറുകൾ ചോർന്നിരിക്കുകയാണ്. പുതിയ ഇന്നോവയിൽ നിലവിലുള്ള മോഡലിൽ ഇല്ലാത്ത നിരവധി ഹൈ-എൻഡ് ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് ചോർന്ന വിവരം. പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡ് പ്രധാന ഫീച്ചറുകൾ താഴെപ്പറയുന്നു.
പുതിയ ഇന്നോവയുടെ ഹൈബ്രിഡ് എഞ്ചിനോടുകൂടിയ ഹൈ-എൻഡ് (ക്യു) വേരിയന്റിലാണ് മിക്ക സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ മിഡിൽ V വേരിയന്‍റില്‍ ഈ ഫീച്ചറുകളില്‍ പലതും ലഭ്യമാകില്ല. രണ്ടാമത്തെ നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ ഇലക്‌ട്രിക്ക് ആയി ക്രമീകരിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ, ടൊയോട്ട വോക്സി, കിയ കാർണിവൽ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള എംപിവികളിൽ കണ്ടിട്ടുള്ള ഒട്ടോമൻ ഫംഗ്ഷനോടുകൂടിയാണ് ക്യാപ്റ്റൻ സീറ്റുകൾ വരുന്നത്. നിലവിലെ മോഡലിൽ ലഭ്യമല്ലാത്ത പനോരമിക് സൺറൂഫും പുതിയ ഇന്നോവ ഹൈബ്രിഡിൽ ലഭ്യമാണ്.
പുതിയ ടൊയോട്ട ഇന്നോവ ഹൈബ്രിഡ് പവർഡ് ടെയിൽഗേറ്റ്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഡാഷ്‌ബോർഡിലും മറ്റ് ഇന്റീരിയർ പാനലുകളിലും സോഫ്റ്റ്-ടച്ച് ഫിനിഷ് തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്. പ്രീ-കൊളീഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ടൊയോട്ട സേഫ്റ്റി സെൻസിലാണ് എംപിവി വരുന്നത്.
ഇന്തോനേഷ്യൻ-സ്പെക്ക് മോഡലിനെ പുതിയ ഇന്നോവ സെനിക്സ് എന്ന് വിളിക്കുമെന്നാണ് വിവരം. ഇന്ത്യ-സ്പെക് മോഡലിനെ പുതിയ ഇന്നോവ ഹൈക്രോസ് എന്നും വിളിക്കും. ഇത് പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറിന് (Hy എന്നത് ഹൈബ്രിഡിനെ സൂചിപ്പിക്കുന്നു) സമാനമാണ്. നിലവിലുള്ള ലാഡർ-ഫ്രെയിം ഷാസി, ആർഡബ്ല്യുഡി ലേഔട്ടിന് പകരം ഫ്രണ്ട് വീൽ ഡ്രൈവ് സജ്ജീകരണമുള്ള പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ തലമുറ ഇന്നോവ. ഇതിന് 2860 എംഎം നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും, ഇത് നിലവിലുള്ള മോഡലിനേക്കാൾ 100 എംഎം നീളമുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് ആദ്യം, പുത്തൻ ഇന്നോവയില്‍ ഈ സംവിധാനം ഉണ്ടാകുമോ?
പുതിയ ഇന്നോവയുടെ ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ ഇലക്ട്രിക് മോട്ടോറും ഇലക്ട്രിക് ബാറ്ററിയും ഉള്ള പെട്രോൾ എഞ്ചിനും ഉൾപ്പെടും. എംപിവി 2.0L പെട്രോൾ ഹൈബ്രിഡ് സിസ്റ്റം അല്ലെങ്കിൽ 1.8L ഹൈബ്രിഡ് സജ്ജീകരണത്തോടെ വരാൻ സാധ്യതയുണ്ട്. ഉയർന്ന സ്റ്റെപ്പ്-ഓഫ് ടോർക്കിനും ഇന്ധനക്ഷമതയ്ക്കുമായി ഇരട്ട-മോട്ടോർ സജ്ജീകരണം അടങ്ങുന്ന ടിഎച്ച്എസ് II (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം II) യുടെ പ്രാദേശികവൽക്കരിച്ച പതിപ്പ് കമ്പനി ഉപയോഗിച്ചേക്കാം.