ഈ വിഭാഗത്തിലെ അനേകം ആദ്യ സവിശേഷതകളുമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് പുതുതായി ചേര്ക്കപ്പെടുന്നതെന്നാണ് കമ്പനി പറയുന്നത്. ഇതാ ജൂപ്പിറ്റര്‍ 125ന്റെ ചില വിശേഷങ്ങള്‍.
ജൂപ്പിറ്ററിന്റെ 125 പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്സ് (TVS Motors). ഈ സെഗ്മെന്റില്‍ ഹോണ്ട ആക്ടിവ 125ന് (Honda Activa 125) വന്‍ ഭീഷണിയുമായിട്ടാണ് ജൂപ്പിറ്റര്‍ 125ന്റെ (Jupiter 125) വരവ്. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ് (Under Storage), ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ മസ്ക്യുലിന്‍ സ്റ്റൈലിങ്, സമാനതകളില്ലാത്ത മൈലേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം ആദ്യ സവിശേഷതകളുമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് പുതുതായി ചേര്ക്കപ്പെടുന്നതെന്നാണ് കമ്പനി പറയുന്നത്. ഇതാ ജൂപ്പിറ്റര്‍ 125ന്റെ ചില വിശേഷങ്ങള്‍.
ശക്തമായ ഹൃദയം
ശക്തമായ സിംഗിള്‍ സിലിണ്ടര്‍, 4സ്ട്രോക്ക്, എയര്‍കൂള്‍ഡ് 124.8 സി.സി എൻജിനാണ് ജൂപ്പിറ്റര്‍ 125ന്റെ ഹൃദയം. 6500 ആർ.പി.എമ്മില്‍ പരമാവധി 6 കിലോ വാട്ട് കരുത്തും 4,500 ആർ.പി.എമ്മില്‍ 10.5 എൻ.എം ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കും. സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ശരാശരി, തത്സമയ മൈലേജ് സൂചകങ്ങള്‍ എന്നിവയുള്ള സെമിഡിജിറ്റല്‍ സ്പീഡോമീറ്റര്‍ സ്കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ബോഡി ബാലന്‍സിംഗ് ടെക്നോളജി
അനായാസ യാത്രാനുഭവം നല്കാന് ബോഡി ബാലന്‍സ് ടെക്നോളജിയുമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന കാനിസ്റ്റര്‍ ഗ്യാസ് ചാര്‍ജ് ചെയ്ത മോണോട്യൂബ് ഷോക്കുകള്‍ ഈ വിഭാഗത്തില്‍ ആദ്യമാണ്.
അണ്ടര്‍ സ്റ്റോറേജ്
വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ മസ്ക്യുലിന്‍ സ്റ്റൈലിങ്, സമാനതകളില്ലാത്ത മൈലേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം സവിശേഷതകളുമായാണ് ജൂപ്പിറ്റര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ടുന്ന 125 സി.സി സ്കൂട്ടര്‍ എത്തുന്നത്.
ലുക്ക്
പ്രോഗ്രസീവ് നിയോ മസ്ക്യുലിന്‍ സ്റ്റൈലിങില്‍ എത്തുന്ന ജൂപ്പിറ്റര്‍ 125ന്, ക്രോം ആക്സന്റുകള്‍ ഒരു പ്രീമിയം ലുക്ക് നല്‍കും. എൽ.ഇ.ഡി ഹെഡ്ലാമ്പ്, ഗ്രാബ്റെയില്‍ റിഫ്ലക്ടർ, ടൈല്‍-ലാമ്പ്, ഫ്രണ്ട് ലൈറ്റ് ഗൈഡ്സ് എന്നിവയും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നുണ്ട്. മെറ്റല്‍ മാക്സ് ബോഡിയാണ് സ്കൂട്ടറിന്. പ്രീമിയം പെയിന്റഡ് ഇന്നര്‍ പാനലുകളില്‍ ത്രീഡി എംബ്ലമായാണ് ജൂപ്പിറ്റര്‍ 125ന്റെ ആലേഖനം. ഡയമണ്ട് കട്ട് അലോയ് വീലുകളോടെയാണ് ഡിസ്ക് വേരിയന്റ് വരുന്നത്. ഇത് സ്കൂട്ടറിന്റെ മൊത്തത്തിലെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.
മൈലേജ്
റൈഡറുടെ സുഖസൗകര്യങ്ങളും അനുയോജ്യതയും പരിഗണിച്ചാണ് ജൂപ്പിറ്റര്‍ 125 വികസിപ്പിച്ചെടുത്തതെന്ന് കമ്പനി പറയുന്നു. 33 ലിറ്ററാണ് സ്കൂട്ടറിന്റെ സീറ്റ് സംഭരണ ശേഷി. മുന്നില്‍ വലിയ ലെഗ് സ്പേസിനൊപ്പമാണ് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ സീറ്റും ക്രമീകരിച്ചിരിക്കുന്നത്. മികച്ച മൈലേജ്, മികച്ച സ്റ്റാര്‍ട്ടിങ് തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ടി.വി.എസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന് (ഇ.ടി.എഫ്.ഐ) സാങ്കേതികവിദ്യയും നല്കിയിരിക്കുന്നു.
ടിവിഎസ് ഇന്റലിഗോ
ട്രാഫിക് സിഗ്നലുകളിലുള്‍പ്പെടെ തല്‍ക്കാലത്തേക്ക് വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന് ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും റൈഡിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടി.വി.എസ് ഇന്റലിഗോ സഹായകരമാവും. മുന്‍വശത്തുള്ള ഫ്യുവല്‍ ഫില്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എൻജിന് ഇന്‍ഹിബിറ്റര്‍, ഓള് ഇന്‍ വണ്‍ ലോക്ക്, ഫ്രണ്ട് ഗ്ലൗവ് ബോക്സിനൊപ്പം മൊബൈല്‍ ചാര്‍ജര്‍ എന്നിവയാണ് ജൂപ്പിറ്റര്‍ 125ലെ മറ്റ് സൗകര്യപ്രദമായ സവിശേഷതകള്‍.
വില
ഡ്രം,ഡിസ്ക് വേരിയന്റ്,ഡ്രം അലോയ് വേരിയന്റുകളില്‍ ലഭ്യമാവുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 125ന് 73,400 രൂപയാണ് ദില്ലി എക്സ്ഷോറൂം പ്രാരംഭവില.ഡോണ്‍ ഓറഞ്ച്, ഇന്‍ഡിബ്ലൂ, പ്രിസ്റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറഭേദങ്ങളില്‍ സ്കൂട്ടറുകള് ലഭ്യമാവും.