വരുന്നൂ പുതിയ പോളോ ജിടിഐയുമായി ഫോക്സ്‍വാഗണ്‍

By Web TeamFirst Published May 17, 2021, 3:53 PM IST
Highlights

ഫോക്‌സ്‌വാഗണിന്റെ ജനപ്രിയമായ പോളോയുടെ പുതിയ പതിപ്പായ പോളോ ജിടിഐ വരുന്നു

ജർമൻ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ജനപ്രിയമായ പോളോയുടെ പുതിയ പതിപ്പായ പോളോ ജിടിഐയുടെ രൂപരേഖ കമ്പനി പുറത്തുവിട്ടു. വാഹനം ജൂണില്‍ അവതരിപ്പിച്ചേക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ പോളോയെ അടിസ്ഥാനമാക്കിയാണ് പോളോ ജിടിഐയും കമ്പനി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ ജിടിഐ മുമ്പത്തേക്കാള്‍ ഷാര്‍പ്പാണെന്നും ഏറെ സവിശേഷതകളുള്ളതാണെന്നും കമ്പനി പുറത്തുവിട്ട രൂപരേഖ വ്യക്തമാക്കുന്നു. വാഹനം അസാധാരണമായ ദൈനംദിന ഉപയോഗക്ഷമതയോടൊപ്പം അസാധാരണമായ ഡ്രൈവിംഗ് ഡൈനാമിക്‌സ് നല്‍കുമെന്നും ശുദ്ധമായ ചലനാത്മകതയെയും പ്രകടനപരമായ രൂപകല്‍പ്പനയെയും  പ്രതിനിധീകരിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാന്‍ഡേര്‍ഡായി  എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ഓഫര്‍ ചെയ്യും. കൂടാതെ കാറിന് പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ഗേറ്റും ബ്രാന്‍ഡിന്റെ പുതിയ ഐക്യു ലൈറ്റ് സാങ്കേതികവിദ്യയും ലഭിക്കും. പുതിയ പോളോ ജിടിഐയുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും മുന്‍ മോഡലിലുള്ള 197 ബിഎച്ച്പി 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 320 എന്‍എം ടോര്‍ക്ക്, 6 സ്പീഡ് മാനുവല്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം ആറാം തലമുറ പോളോയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെയാണ് 2021 പോളോയെ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 2021 പോളോ 3 പെട്രോൾ എൻജിൻ ഓപ്ഷനുകളിൽ എത്തുന്നു. 79 ബിഎച്ച്‍പി കരുത്ത് നിർമിക്കുന്ന 1 ലിറ്റർ എംപിഐ പെട്രോൾ എൻജിൻ 5 സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 94 ബിഎച്ച്പി പവർ നിർമിക്കുന്ന 1.0 ടിഎസ്ഐ എൻജിൻ 5 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിഎസ്‍ജി ഗിയർബോക്‌സുകളിൽ ലഭ്യമാണ്. കൂടാതെ 109 ബിഎച്പി പവർ നിർമ്മിക്കുന്ന പെട്രോൾ എൻജിൻ 7 സ്പീഡ് ഡിഎസ്‍ജി ഗിയർബോക്‌സിൽ ലഭ്യമാണ്. മാത്രമല്ല, 200 ബിഎച്പി പവർ നിർമിക്കുന്ന 2.0-ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിൻ 7 സ്പീഡ് ഡിഎസ്‍ജി എഞ്ചിനുമായി ജിടിഐ വേരിയന്റിലും എത്തുമെന്നാണ് റിപ്പോർട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!