പുതിയ YZF R15 അവതരിപ്പിക്കാന്‍ യമഹ

By Web TeamFirst Published Aug 31, 2021, 5:09 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ YZF R15 വേർഷൻ 3.0യുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ YZF R15 വേർഷൻ 3.0യുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ലോഞ്ചിന് മുൻപായി പുത്തൻ യമഹ YZF-R15ന്റെ ചിത്രങ്ങൾ അനൗദ്യോഗികമായി പുറത്ത് വന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാന YZF-R15 കൂടാതെ YZF-R15M എന്നൊരു പുതിയ പതിപ്പും യമഹ വിപണിയിലെത്തിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയാണ് 2021 YZF-R15ന്‍റെയും ഹൃദയം. എന്നാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കരുത്ത അല്‍പ്പം കുറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  പവർ 0.3 എച്ച്പി കുറഞ്ഞ് 18.3 എച്ച്പിയാവും. എന്തുകൊണ്ടാണ് പവറിൽ വ്യത്യാസം എന്നത് വ്യക്തമല്ല. അതേസമയം ടോർക്ക് മാറ്റമില്ലാതെ 14.1 എൻഎം ആയി തുടരും. 6-സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനും തുടരും.

പുതുക്കിയ ഫെയറിംഗും വിൻഡ് സ്ക്രീനുമാണ് മുൻ കാഴ്ച്ചയിൽ 2021 യമഹ YZF-R15യുടെ ആകർഷണം. ഫെയറിങ് ഒത്ത നടുക്കായി ഒരു എൽഇഡി ഹെഡ്‌ലൈറ്റും ഡേടൈം റണ്ണിംഗ് ലാമ്പുകൾ വശങ്ങളിലും ഉണ്ടാകും. ഇത് സ്‌പോർട്ടി ലുക്ക് പതിന്മടങ്ങ് വർധിപ്പിക്കും. യമഹയുടെ വിലകൂടിയ സ്പോർട്സ് ബൈക്കായ YZF-R7ന്റെ ചില ഡിസൈൻ ഘടകങ്ങൾ പുത്തൻ YZF-R15ൽ പ്രകടമാണ്. പിൻഭാഗം ഏറക്കുറെ നിലവിൽ വില്പനയിലുള്ള മോഡലിന് സമാനമാണ്. സഹയാത്രികനുള്ള ഫൂട്ട് പെഗ്ഗിന്റെ സ്ഥാനവും, എക്സ്ഹോസ്റ്റ് മഫ്‌ലറിലും മാറ്റമുണ്ടാകും എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ബൈക്കില്‍ പുതിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് പാനൽ ലഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യമഹയുടെ പ്രശസ്‍തമായ നീലയും മോട്ടോജിപി കളർ സ്‍കീമുകളിൽ പുതിയ YZF-R15 വിപണിയില്‍ എത്തുമ്പോൾ YZF-R15M പതിപ്പ് 2016 R1M മോഡലിന് സമാനമായി നീല നിറമുള്ള അലോയ് വീലും സിൽവർ നിറത്തിലുള്ള പെയിന്റ് സ്‌കീമുമായാണ് വില്പനക്കെത്തുക. അപ്സൈഡ് ഡൗൺ ആയിരിക്കും സസ്പെൻഷന്‍.  നിലവിൽ 1.56-1.58 ലക്ഷം രൂപയാണ് യമഹ YZF-R15ന്റെ വില. ഏകദേശം 5,000-10,000 രൂപ പുത്തൻ മോഡലിന് വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!