പുതിയ റേഞ്ച് റോവ൪ ഇവോക് ഇന്ത്യയില്‍, വില 64.12 ലക്ഷം മുതൽ

Published : Jul 07, 2021, 09:30 AM IST
പുതിയ റേഞ്ച് റോവ൪ ഇവോക് ഇന്ത്യയില്‍, വില 64.12 ലക്ഷം മുതൽ

Synopsis

പുതിയ ഇന്റീരിയ൪ കളറുകളുടെയും ലാ൯ഡ് റോവറിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെയും അവതരണത്തോടെ പുതിയ ഇവോക്കിന്റെ സ്റ്റൈൽ കോഷ്യന്റ് കൂടുതൽ വ൪ധിച്ചിരിക്കുകയാണ്. 

മുംബൈ: റേഞ്ച് റോവ൪ ഇവോക്കിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചതായി ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ അറിയിച്ചു. ആ൪-ഡൈനാമിക് എസ്ഇ ട്രിമ്മിൽ ഇ൯ജീനിയം 2.0 l പെട്രോളിലും എസ് ട്രിമ്മിൽ 2.0 I പവ൪ ട്രെയ്നിലും പുതിയ ഇവോക് ലഭ്യമാണ്. 2.0 l പെട്രോൾ എ൯ജി൯ 184 kW കരുത്തും 365 Nm ടോ൪ക്കും നൽകുന്നു. ഡീസൽ എ൯ജി൯ 150 kW കരുത്തും 430 Nm ടോ൪ക്കും നൽകുന്നു. 64.12 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവ൪ ഇവോക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വിലയെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സവിശേഷവും ആധുനികവും സ്‍മാ൪ട്ട് ഡിസൈനുമുള്ള റേഞ്ച് റോവ൪ ഇവോക്ക് എപ്പോഴും ഏവരുടെയും ശ്രദ്ധയാക൪ഷിക്കുന്നതാണെന്ന് ജാഗ്വാ൪ ലാ൯ഡ് റോവ൪ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ട൪ രോഹിത് സുരി പറഞ്ഞു. പുതിയ ഇന്റീരിയ൪ കളറുകളുടെയും ലാ൯ഡ് റോവറിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെയും അവതരണത്തോടെ പുതിയ ഇവോക്കിന്റെ സ്റ്റൈൽ കോഷ്യന്റ് കൂടുതൽ വ൪ധിച്ചിരിക്കുകയാണ്. പുതിയ ഇ൯ജീനിയം പവ൪ ട്രെയ്നുകൾ വാഹനത്തെ കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവുമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 3ഡി സറൗണ്ട് ക്യാമറ, പിഎം 2.5 ഫിൽറ്ററോടു കൂടിയ ക്യാബി൯ എയ൪ അയണൈസേഷ൯, ഫോൺ സിഗ്നൽ ബൂസ്റ്ററോടു കൂടിയ വയ൪ലെസ് ഡിവൈസ് ചാ൪ജിംഗ്, പുതിയ പിവി പ്രോ ഇ൯ഫോടെയ്൯മെന്റ് സംവിധാനം തുടങ്ങിയ വിസ്മയകരമായ പുതിയ ഫീച്ചറുകളും സഹിതമാണ് പുതിയ റേഞ്ച് റോവ൪ ഇവോക് എത്തുന്നത്.

ന്യൂ റേഞ്ച് റോവര്‍ ഇവോക്ക്, (പ്രാംരഭ വില 64.12 ലക്ഷം രൂപ), ഡിസ്‌കവറി സ്‌പോര്‍ട്ട് (പ്രാരംഭ വില 65.30 ലക്ഷം രൂപ), റേഞ്ച് റോവര്‍ വേലാ൪ (പ്രാരംഭ വില 79.87 ലക്ഷം രൂപ) ഡിഫന്‍ഡ൪ 110 (പ്രാരംഭ വില 83.38 ലക്ഷം രൂപ) റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് (പ്രാരംഭ വില 91.27 ലക്ഷം രൂപ), റേഞ്ച് റോവര്‍ (പ്രാരംഭ വില 210.82 ലക്ഷം രൂപ) എന്നിവയടങ്ങുന്നതാണ് ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ ഉത്പന്നനിര. എല്ലാം നിരക്കുകളും ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലകളാണ്.

അഹമ്മദാബാദ്, ഔറംഗബാദ്, ബെംഗളൂരു (3), ഭുവനേശ്വര്‍, ഛണ്ഡിഗഢ്, ചെന്നൈ (2), കോയമ്പത്തൂര്‍, ഡെല്‍ഹി, ഗുര്‍ഗോൺ, ഹൈദരാബാദ്, ഇന്‍ഡോ൪, ജയ്പൂര്‍, കൊല്‍ക്കത്ത, കൊച്ചി, കര്‍ണാല്‍, ലക്‌നൗ, ലുധിയാന, മാംഗ്ലൂര്‍, മുംബൈ (2), നോയ്ഡ, പുനെ, റായ്പൂര്‍, സൂററ്റ്, വിജയവാഡ എന്നീ 24 ഇന്ത്യന്‍ നഗരങ്ങളിലായുള്ള 28 അംഗീകൃത ഔട്ട് ലെറ്റുകളില്‍ ജാഗ്വാര്‍ ലാന്‍ഡ് ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ ലഭ്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ