മാരുതിയുടെ തലേവര മാറ്റിയ തലൈവര്‍ സ്വിഫ്റ്റ് തലമുറ മാറും, മൈലേജ് ഇനിയും കൂടും!

By Web TeamFirst Published Jul 31, 2022, 1:02 PM IST
Highlights

സുസുക്കി ജപ്പാനിൽ പുതിയ 2023 സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. 

നപ്രിയ ഹാച്ച്​ബാക്കായ മാരുതി സുസുക്കി സ്വിഫ്​റ്റ്  നിലവിൽ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ്.  2005-ൽ ആദ്യം അവതരിപ്പിക്കപ്പെട്ട വാഹനം രാജ്യത്ത് സൂപ്പര്‍ ഹിറ്റാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഹാച്ച്ബാക്ക് വാഹന വിപണിയുടെയും ഒപ്പം മാരുതി സുസുക്കിയുടെയും തലേവര തന്നെമാറ്റിയെഴുതിയ തലൈവരാണ് അക്ഷരാര്‍ത്ഥത്തില്‍ സ്വിഫ്റ്റ്.  നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് അതിന്റെ മൂന്നാം പതിപ്പിലാണ്. ഈ ജനപ്രിയ മോഡല്‍ തലമുറ മാറ്റത്തിന് ഒരുങ്ങുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സുസുക്കി ജപ്പാനിൽ പുതിയ 2023 സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. 

പരസ്യചിത്രീകരണത്തിനിടെ ചോര്‍ന്ന് 'പാവങ്ങളുടെ വോള്‍വോ'!

ഹാച്ച്ബാക്കിന്റെ പുതിയ മോഡലിന് 2022 അവസാനത്തോടെ ലോക പ്രീമിയർ ഉണ്ടായേക്കാം എന്നും അതിന്റെ ഇന്ത്യയിലെ അരങ്ങേറ്റം 2023 ഓട്ടോ എക്‌സ്‌പോയിൽ നടന്നേക്കും എന്നും തുടർന്ന് അതിന്റെ വിപണി ലോഞ്ചും നടക്കും എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ജപ്പനില്‍ കണ്ടെത്തിയ പരീക്ഷണ വാഹനത്തിന്റെ ഡിസൈൻ  ഭൂരിഭാഗവും മറച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, പുതുതായി രൂപകൽപന ചെയ്‍ത ഫ്രണ്ട് ഗ്രില്ലും പുതിയ എൽഇഡി ഘടകങ്ങളുള്ള സ്ലീക്കർ ഹെഡ്‌ലാമ്പുകളും കാണാം. വിശാലവും താഴ്ന്നതുമായ എയർ ഇൻടേക്ക് ഫീച്ചർ ചെയ്യുന്ന ഫ്രണ്ട് ബമ്പറും പരിഷ്‍കരിച്ചിട്ടുണ്ട്.

'പാവങ്ങളുടെ വോള്‍വോ'യെ കൂടുതല്‍ മിടുക്കനാക്കി മാരുതി, വരുന്നൂ പുത്തന്‍ അള്‍ട്ടോ!

ഫോഗ് ലാമ്പ് ക്ലസ്റ്ററുകളുള്ള പുതിയ സി ആകൃതിയിലുള്ള എയർ സ്പ്ലിറ്ററുകൾ ഉണ്ട്. ഡ്യുവൽ ടോൺ ഫിനിഷിൽ പുതുതായി രൂപകൽപന ചെയ്‍ത, വലിയ അലോയ് വീലുകൾക്കൊപ്പം പുതിയ ബോഡി പാനലുകളും ഹാച്ച്ബാക്കിനുണ്ട്. അതിന്റെ മറ്റ് ചില ഡിസൈൻ ഹൈലൈറ്റുകളിൽ ബ്ലാക്ക്ഡ്-ഔട്ട് തൂണുകൾ, ഫോക്സ് എയർ വെന്റുകളുള്ള വീൽ ആർച്ചുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ എന്നിവ ഉൾപ്പെടുന്നു. 

റിപ്പോർട്ട് അനുസരിച്ച്, പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന് YED എന്ന രഹസ്യനാമം നൽകിയിരിക്കുന്നതായി മോട്ടോർ വണ്ണിനെ ഉദ്ദരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കാറിന്റെ നാലാം തലമുറ മോഡലായിരിക്കും വാഹനത്തിന് മികച്ച മൈലേജ് ലഭിക്കുമെന്നാണ് സൂചന എന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കാർ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

ഹാർട്ട്‌ടെക്‌റ്റ് പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിലായിരിക്കും പുതിയ 2023 മാരുതി സ്വിഫ്റ്റ് രൂപകൽപ്പന ചെയ്യുക. ഹാച്ച്ബാക്കിന്റെ ന്യൂ-ജെൻ മോഡലിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, നിലവിലുള്ള ക്യാബിൻ ലേഔട്ട് നിലനിർത്തിക്കൊണ്ടുതന്നെ ഇത് പുതിയ സവിശേഷതകളുമായി വരാൻ സാധ്യതയുണ്ട്. ഇതിന്റെ ഡാഷ്‌ബോർഡും കമ്പനി പരിഷ്‌കരിച്ചേക്കും.

ഈ മാസം ആദ്യം, മാരുതി സുസുക്കി ഇന്ത്യ അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷത്തിനുള്ളിൽ കമ്പനിയുടെ മോഡൽ ശ്രേണിയില്‍ ഉടനീളം ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ ചേർക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പുതിയ മാരുതി സ്വിഫ്റ്റും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരും എന്ന ഊഹാപോഹങ്ങൾ ശക്തമാണ്. നിലവിൽ, മോഡൽ ലൈനപ്പ് 1.2L K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി ലഭ്യമാണ്, അത് 89bhp-നും 113Nm-നും മികച്ചതാണ്. മാനുവൽ, എഎംടി ഗിയർബോക്സുകൾ ഓഫറിൽ ലഭ്യമാണ്.  സ്‌പോർട് വേരിയന്റിനൊപ്പം വാഹനത്തിന്റെ എച്ച്ഇവി പതിപ്പും കമ്പനി അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.

ജനപ്രിയ കാറിന്‍റെ മൈലേജ് വീണ്ടും കൂട്ടി മാരുതി, ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് വാഹനലോകം!

ഇത്തവണ സ്വിഫ്റ്റ് സിഎൻജി പതിപ്പും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ, സുസുക്കി സ്വിഫ്റ്റ് സ്‌പോർട്ടിന് 128 ബിഎച്ച്‌പി കരുത്തും 230 എൻഎം ടോർക്കും നൽകുന്ന 1.4 എൽ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ മോട്ടോറുമായാണ് വരുന്നത്. പുതിയ 2023 മാരുതി സ്വിഫ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സമീപഭാവിയിൽത്തന്നെ കമ്പനി വെളിപ്പെടുത്തും. 

click me!