വണ്ടിയുടെ വലുപ്പമല്ല മലനീകരണത്തെ അടിസ്ഥാനമാക്കി വേണം ടാക്സ് എന്ന് ഈ വണ്ടിക്കമ്പനി!

Published : Oct 19, 2022, 03:11 PM IST
വണ്ടിയുടെ വലുപ്പമല്ല മലനീകരണത്തെ അടിസ്ഥാനമാക്കി വേണം ടാക്സ് എന്ന് ഈ വണ്ടിക്കമ്പനി!

Synopsis

വാഹനങ്ങളുടെ എഞ്ചിൻ തരത്തിനും നീളത്തിനും പകരം ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് നിസാൻ മോട്ടോർ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്‍തവ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിനീകരണത്തെ അടിസ്ഥാനമാക്കി പാസഞ്ചർ വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കണം എന്ന നിര്‍ദ്ദേശവുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ മേധാവി. വാഹനങ്ങളുടെ എഞ്ചിൻ തരത്തിനും നീളത്തിനും പകരം ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് നിസാൻ മോട്ടോർ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്‍തവ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് അടിസ്ഥാനമാക്കി രാജ്യത്ത്  വ്യത്യസ്‍ത നികുതി സ്ലാബുകൾ ഉണ്ടാക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.  സർക്കാരിന് നിലവില്‍ നാല് മീറ്ററിൽ താഴെ, നാല് മീറ്ററിൽ കൂടുതൽ, എന്നിങ്ങനെ വാഹനത്തിന്‍റെ അളവുകളും ഉപയോഗിക്കുന്ന ഇന്ധനത്തെയും അടിസ്ഥാനമാക്കി വ്യത്യസ്‍ത നികുതി ഘടനയാണുള്ളത്. വായു മലിനീകരണം തടയുന്നതിനായി ഹൈബ്രിഡ് പോലുള്ള ഒന്നിലധികം സാങ്കേതികവിദ്യകളുള്ള വാഹനങ്ങൾ രാജ്യത്തേക്ക് എത്തിക്കാൻ നിസാൻ ഇന്ത്യ ശ്രമിക്കുന്നതിനിടിയിലാണ് ഈ നിർദ്ദേശം. 

ഇന്ത്യൻ വിപണി പിടിക്കാൻ ജാപ്പനീസ് എസ്യുവികൾ, മൂന്ന് പുത്തൻ ആഗോള മോഡലുകളുമായി നിസാൻ

കാർ നിർമ്മാതാവ് തങ്ങളുടെ ഏറ്റവും പുതിയ ആഗോള സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളായ എക്‌സ്-ട്രെയിൽ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ശ്രമിക്കുന്നു.  രാജ്യത്തെ ജിഎസ്ടി വ്യവസ്ഥയ്ക്ക് കീഴിൽ, പാസഞ്ചർ കാറുകൾ ഏറ്റവും ഉയർന്ന നികുതി സ്ലാബായ 28 ശതമാനത്തെ ആകർഷിക്കുന്നു, അതിന് മുകളിൽ ഒരു സെസും ഈടാക്കുന്നു. 1200 സിസിയിൽ താഴെയുള്ള എൻജിൻ കപ്പാസിറ്റിയുള്ള ചെറിയ പെട്രോൾ കാറുകൾക്ക് ഒരു ശതമാനമാണ് സെസ്. 1500 സിസിയിൽ താഴെയുള്ള എൻജിൻ ശേഷിയുള്ള ഡീസൽ കാറുകൾക്ക് 28 ശതമാനം ജിഎസ്ടി നിരക്കിനു മുകളിൽ മൂന്ന് ശതമാനമാണ് സെസ്.

4,000 മില്ലീമീറ്ററിൽ കൂടുതൽ നീളമുള്ളതും 169 മില്ലീമീറ്ററോ അതിൽ കൂടുതലോ ഗ്രൗണ്ട് ക്ലിയറൻസുള്ളതുമായ കാറുകൾ ഉൾപ്പെടുന്ന എസ്‌യുവികൾക്ക് 50 ശതമാനം ജിഎസ്‍ടി നിരക്ക് ബാധകമാണ്. രാജ്യത്തെ ഹൈബ്രിഡ് വാഹനങ്ങളുടെ മൊത്തം നികുതി 43 ശതമാനമാണ്.  ജിഎസ്‍ടി ഉൾപ്പെടെ, ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകദേശം അഞ്ച് ശതമാനം നികുതിയാണ് എന്നും നിസാൻ മേധാവി പറയുന്നു. എമിഷൻ ലെവലിനെ അടിസ്ഥാനമാക്കി വാഹന വിപണിക്ക് പ്രോത്സാഹനം നല്‍കേണ്ട സമയം വന്നിരിക്കുന്നുവെന്ന് കരുതുന്നതായും അത് വൃത്തിയുള്ളതും ഹരിതവുമായ അന്തരീക്ഷം കൊണ്ടുവരാൻ പോകുന്നുവെന്നും ശ്രീവാസ്‍തവ അഭിപ്രായപ്പെട്ടു.

നിലവിൽ രാജ്യത്ത് മാഗ്‌നൈറ്റ് , കിക്ക്‌സ് തുടങ്ങിയ മോഡലുകൾ വിൽക്കുന്നുണ്ട് നിസാൻ. കഴിഞ്ഞ ദിവസമാണ് കമ്പനി എക്‌സ്-ട്രെയിൽ, ജൂക്ക്, കഷ്‌കായ് തുടങ്ങിയ മോഡലുകളെ രാജ്യത്ത് പ്രദര്‍ശിപ്പിച്ചത്. ഈ മൂന്ന് മോഡലുകളും ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ വ്യത്യസ്ത തലങ്ങളോടെയാണ് വരുന്നത്. ഇന്ത്യൻ വിപണിയിൽ എക്‌സ്-ട്രെയിലിന്റെയും കഷ്‌കായിയുടെയും സാധ്യതയെക്കുറിച്ച് പഠിക്കുകയാണെന്നും കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു.

കാറിന്‍റെ അടി തട്ടുന്നോ? ഇതാ ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടാൻ ചില പൊടിക്കൈകള്‍!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം