
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട അടുത്തിടെ പുറത്തിറക്കിയ പുതിയ അർബൻ ക്രൂയിസർ ഹൈറൈഡർ കോംപാക്റ്റ് എസ്‌യുവിക്ക് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ പുതിയ ഇന്നോവ ഹൈബ്രിഡ്, പുതിയ എസ്‌യുവി കൂപ്പെ അല്ലെങ്കിൽ ക്രോസ്ഓവർ എന്നിവ ഉൾപ്പെടെ ഒന്നിലധികം പുതിയ മോഡലുകൾ കമ്പനി തയ്യാറാക്കുന്നുണ്ട്. ടൊയോട്ട ഇപ്പോൾ ഇന്ത്യയിൽ 'ടെയ്‌സർ' നെയിംപ്ലേറ്റ് ട്രേഡ് മാർക്ക് ചെയ്‍തിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ബലെനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന മോഡലിനായി ടൊയോട്ട ടൈസർ എന്ന ഈ നെയിംപ്ലേറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട പുതിയ ക്രോസ്ഓവറിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ആദ്യം ഈ വാഹനം പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട ടെയ്‌സർ മാത്രമല്ല, കമ്പനി ഇന്നോവ ഹൈക്രോസ് എന്ന നെയിംപ്ലേറ്റും ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന അടുത്ത തലമുറ ഇന്നോവ എംപിവിയുടെ പേരായിരിക്കും ഇത്. പുതിയ മോഡൽ 2022 നവംബറിൽ ഇന്തോനേഷ്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.
കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ഇന്നോവ മുതലാളി, രാജ്യത്തെ ആദ്യ വാഹനം എത്തി!
ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2023-ൽ അരങ്ങേറ്റം കുറിക്കുന്ന ഒരു പുതിയ ബലേനോ അധിഷ്‌ഠിത ക്രോസ്ഓവറും മാരുതി സുസുക്കി പരീക്ഷിക്കുന്നുണ്ട്. അടുത്ത വർഷം ആദ്യത്തോടെ ടൊയോട്ടയുടെ പതിപ്പ് നമ്മുടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യാരിസ് ക്രോസ് ഇന്ത്യൻ നിരത്തുകളിലും കമ്പനി പരീക്ഷിക്കുന്നുണ്ട്. കൂടാതെ, പുതിയ ടൊയോട്ട ടൈസറിന് ആഗോള യാരിസ് ക്രോസിൽ നിന്നുള്ള ചില സ്റ്റൈലിംഗ് സൂചനകൾ പങ്കിടാനാകും.
ബലെനോ ക്രോസിന്റെ പുതിയ ടൊയോട്ട പതിപ്പ്, പുതിയ ബലേനോയ്ക്കും ഗ്ലാൻസയ്ക്കും അടിവരയിടുന്ന സുസുക്കിയുടെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയുള്ള സുസുക്കിയുടെ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് 3-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ എഞ്ചിൻ ഏകദേശം 100 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കും ഉൾപ്പെടാൻ സാധ്യതയുണ്ട്. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ക്രോസ്ഓവറിന് ഉപയോഗിക്കാം.
മുറ്റങ്ങളിലേക്ക് പുതിയൊരുവൻ, ആരെന്നതില്‍ അവ്യക്തത, ഇന്നോവ മുതലാളിയുടെ മനസിലെന്ത്?!
അർബൻ ക്രൂയിസർ കോംപാക്ട് എസ്‌യുവിയ്‌ക്കൊപ്പമായിരിക്കും പുതിയ ടൊയോട്ട ടെയ്‌സർ ക്രോസ്‌ഓവർ സ്ഥാനം പിടിക്കുക. ഒന്നിലധികം എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇഎസ്‍പി, 360 ഡിഗ്രി ക്യാമറ തുടങ്ങിയ അത്യാധുനിക സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ സജ്ജീകരിക്കും. ബലെനോയുമായും പുതിയ ബ്രെസയുമായും ഇത് മിക്ക ഫീച്ചറുകളും പങ്കിടാൻ സാധ്യതയുണ്ട്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ അഛവാ എച്ച്‍യുഡി, ഓട്ടോമാറ്റിക് എ, ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകൾ ക്രോസ്ഓവറില്‍ കമ്പനി നല്‍കിയേക്കും.