ഇന്ത്യാക്കാരായ 1700 ജീവനക്കാരെ നിസ്സാൻ പിരിച്ചുവിടും

By Web TeamFirst Published Jul 26, 2019, 6:32 PM IST
Highlights

ചെലവ് കുറയ്ക്കാനുള്ള പോളിസികളാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആറ് മാസം മുൻപ് ഇതിന്റെ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 

മുംബൈ: ജാപ്പാനീസ് മോട്ടോർ വാഹന നിർമ്മാതാക്കളായ നിസ്സാൻ മോട്ടോർസ് ഇന്ത്യാക്കാരായ 1700 ജീവനക്കാരെ പിരിച്ചുവിടുന്നു. മൂന്ന് വർഷം കൊണ്ട് ലോകത്താകമാനം 12,500 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം.

ഇതിൽ 6400 പേരോട് ഇതിനോടകം പിരിഞ്ഞുപോകാൻ കമ്പനി ആവശ്യപ്പെട്ടു. പിരിച്ചുവിട്ടവരിൽ 13.5 ശതമാനം പേരും ഇന്ത്യാക്കാരാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കക്കാരായ 1420 പേരെയും മെക്സിക്കോയിൽ നിന്നുള്ള 1000 പേരെയും ഇന്തോനേഷ്യയിൽ നിന്നുള്ള 830 പേരെയും ജപ്പാനിലെ 880 പേരെയും പിരിച്ചുവിടുന്നുണ്ട്.

ചെലവ് കുറയ്ക്കാനുള്ള പോളിസികളാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആറ് മാസം മുൻപ് ഇതിന്റെ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വർഷം 36,525 കാറുകളാണ് നിസ്സാൻ മോട്ടോർസ് വിറ്റഴിച്ചത്. നടപ്പു സാമ്പത്തിക വർഷം 5000 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. ലോകത്താകമാനം കാർ വിപണിയിൽ വിറ്റഴിക്കപ്പെട്ട 0.75 ശതമാനം മാത്രമാണ് നിസ്സാന്റെ പങ്കെന്നും റിപ്പോർട്ടിൽ പറയുന്നു.

click me!