ഈ കാറിന്‍റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു

By Web TeamFirst Published May 6, 2020, 11:46 AM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍റെ എസ്‍യുവിയായ ടെറാനോയേ കമ്പനി ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ നിന്നും നീക്കം ചെയ്‍തെന്ന് റിപ്പോര്‍ട്ടുകള്‍. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍റെ എസ്‍യുവിയായ ടെറാനോയേ കമ്പനി ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ നിന്നും നീക്കം ചെയ്‍തെന്ന് റിപ്പോര്‍ട്ടുകള്‍.  ടെറാനോയുടെ വിൽപ്പന നിർത്തുമെന്ന് നേരത്തെതന്നെ കമ്പനി അധികൃതർ അറിയിച്ചിരുന്നു.

എക്സ് എൽ,  എക്സ് ഇ,  എക്സ് എൽ ഓപ്ഷണൽ, എക്സ് വി പ്രീമിയം, എക്സ് വി പ്രീമിയം എഎംടി, സ്പോർട്ട് എഡിഷൻ എന്നിങ്ങനെ ആറ് വകഭേദങ്ങളിലായാണ് ഈ വാഹനം ലഭ്യമായിരുന്നത്. 9.99 ലക്ഷം മുതൽ 14.64 ലക്ഷം രൂപ വരെയായിരുന്നു എക്സ് ഷോറൂം വില.

ബി എസ് 6 നിലവാരത്തിലേക്ക് ഈ വാഹനം ഉയർത്തിയിട്ടില്ലായിരുന്നു. വിപണിയിൽ കാര്യമായ വിൽപ്പന ഇല്ലാത്തതും ആവശ്യക്കാർ കുറവായതിനാലും ആണ് ഈ വാഹനത്തിനെ  കമ്പനി പിൻവലിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയൊരു പുതുക്കിയ മോഡൽ വരുമോ എന്ന കാര്യവും സംശയത്തിലാണ്. 1.6 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ്  ടെറാനോയിൽ ഉണ്ടായിരുന്നത്.

പെട്രോൾ എൻജിൻ 102 ബിഎച്ച്പി കരുത്തും 148 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഡീസൽ എൻജിൻ 84 ബിഎച്ച്പി കരുത്തും 200 ന്യൂട്ടൻ മീറ്റർ ടോർക്കും നൽകുന്ന എൻജിൻ ആയിരുന്നു. രണ്ട് എൻജിനുകളിലും 5 സ്‍പീഡ് മാന്വൽ ഗിയർബോക്സാണ് സ്റ്റാൻഡേർഡ് ആയി നൽകിയിരുന്നത്. ഡീസൽ മോഡലിൽ  ഓപ്ഷണൽ ആയി എഎംടി ഗിയര്‍ ബോക്സും നൽകിയിരുന്നു. 

click me!