"ജനത്തിന് നിയമത്തെ ഭയമില്ല, ബഹുമാനവും.." റോഡപകടങ്ങളുടെ കാരണത്തില്‍ മനംനൊന്ത് ഗഡ്‍കരി

Published : Jun 29, 2023, 10:32 AM IST
"ജനത്തിന് നിയമത്തെ ഭയമില്ല, ബഹുമാനവും.." റോഡപകടങ്ങളുടെ കാരണത്തില്‍ മനംനൊന്ത് ഗഡ്‍കരി

Synopsis

ഇന്ത്യയിലെ റോഡപകടങ്ങൾ കുറയ്ക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിന് പുറമെ സാധാരണക്കാർക്കും ഉണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തില്‍ ഗഡ്‍കരി വ്യക്തമാക്കി. അടുത്ത വർഷത്തോടെ ഇന്ത്യയിലെ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

പൗരന്മാർ ട്രാഫിക് നിയമങ്ങൾ പാലിക്കുകയും പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നില്ലെങ്കിൽ ഇന്ത്യയിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഫലം കാണില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗതമനത്രി നിതിൻ ഗഡ്‍കരി.  ഇന്ത്യയിലെ റോഡപകടങ്ങൾ കുറയ്ക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിന് പുറമെ സാധാരണക്കാർക്കും ഉണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തില്‍ ഗഡ്‍കരി വ്യക്തമാക്കി. അടുത്ത വർഷത്തോടെ ഇന്ത്യയിലെ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ജനങ്ങൾക്കിടയിൽ ട്രാഫിക് നിയമങ്ങളോടുള്ള ബഹുമാനമില്ലായ്‍മയെക്കുറിച്ച് ഗഡ്‍കരി അഭിമുഖത്തിനിടെ ഖേദിച്ചു. അമിതവേഗത, ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര, മദ്യപിച്ച് വാഹനമോടിക്കുക, തെറ്റായ സൈഡ് ഡ്രൈവിംഗ് എന്നിവയാണ് ഇന്ത്യയിലെ ഒട്ടുമിക്ക റോഡപകടങ്ങൾക്കും കാരണമാകുന്ന ചില പ്രധാന ട്രാഫിക് നിയമലംഘനങ്ങൾ എന്നും കർശനമായ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും, ആളുകൾ പലപ്പോഴും ട്രാഫിക് ലൈറ്റുകൾ പോലും മറികടക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു. നിയമത്തോട് ഭയവും ബഹുമാനവും ഇല്ലാത്തതാണ് ഇതിനൊക്കെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ സഹകരണം ഇല്ലെങ്കിൽ അപകടങ്ങളുടെ എണ്ണം ഫലപ്രദമായി കുറയ്ക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഗഡ്‍കരി ഊന്നിപ്പറഞ്ഞു. അതിന് പൗരന്മാർക്കിടയിൽ പെരുമാറ്റ മാറ്റങ്ങളും നിയമത്തോടുള്ള ബഹുമാനവും ആവശ്യമാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മനുഷ്യരുടെ സ്വഭാവമാറ്റം ഒരു പ്രധാന വശമാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബോളീവുഡ് സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തി ക്യാംപയിൻ സംഘടിപ്പിക്കുന്നുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. 

കേന്ദ്രം പങ്കുവെച്ച കണക്കുകൾ പ്രകാരം 2021-ൽ ഇന്ത്യയിൽ റോഡപകടങ്ങളിൽ 1.54 ലക്ഷം ജീവനുകൾ നഷ്‍ടപ്പെട്ടു. കഴിഞ്ഞ വർഷം ഇത് 1.31 ലക്ഷമായിരുന്നു മരണസംഖ്യ. 2021-ലെ റോഡപകടങ്ങളിൽ 3.84 ലക്ഷം പേർക്ക് പരിക്കേറ്റു. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും ദാരുണമായ ഭാഗമാണ് ജീവൻ നഷ്ടമായതെന്നും ഇരകളിൽ ഭൂരിഭാഗവും 40 വയസിന് താഴെയുള്ളവരാണെന്നും ഗഡ്‍കരി പറഞ്ഞു. "നമ്മുടെ രാജ്യത്ത് പ്രതിവർഷം അഞ്ച് ലക്ഷം റോഡപകടങ്ങളും 1.5 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണയായി 18-34 വയസ്സിനിടയിലുള്ളവരാണ്. അപകടങ്ങൾ കാരണം പലരും ജീവിതകാലം മുഴുവൻ കഷ്‍ടപ്പെടുന്നു." അദ്ദേഹം പറഞ്ഞു. 

എണ്ണക്കമ്പനികളുടെ ചീട്ട് കീറും, ഇത്തരം വാഹനങ്ങൾ ഉടൻ നിരത്തുകളിലേക്ക്, വമ്പൻ പ്രഖ്യാപനവുമായി ഗഡ്‍കരി!

PREV
Read more Articles on
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ