പെട്രോൾ വിലയുടെ പകുതി മതി, എത്തനോള്‍ ഗുണം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി

By Web TeamFirst Published Jul 30, 2022, 10:57 AM IST
Highlights

ഇന്ധനമെന്ന നിലയിൽ എത്തനോളിന് വാഹനങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ കുറയ്ക്കാനും ഒപ്പം ജനങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായി മാറാന്‍ കഴിയുമെന്നും നിതിൻ ഗഡ്‍കരി പറയുന്നു.

പെട്രോളിന് പകരമായി ഹരിത ഇന്ധനം ഉപയോഗിക്കുന്നതിന്റെ വിവിധ നേട്ടങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നയാളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.എത്തനോൾ അധിഷ്ഠിത ഇന്ധനത്തിലേക്കുള്ള മാറ്റം  ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും ജനങ്ങള്‍ക്ക് കൂടുതൽ താങ്ങാവുന്നത്രം ചെലവ് കുറഞ്ഞതായിരിക്കുമെന്നും പരിസ്ഥിതിക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന മിന്‍റ് മൊബിലിറ്റി കോൺക്ലേവിൽ സംസാരിച്ച ഗഡ്‍കരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പെട്രോളിന്റെയും എത്തനോൾ മിശ്രിതത്തിന്റെയും കലോറിക് മൂല്യം ഒന്നുതന്നെയാണെന്ന് ഉറപ്പാക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഇപ്പോൾ ഉണ്ടെന്ന് യോഗത്തില്‍ ഗഡ്‍കരി വ്യക്തമാക്കി.  ഇന്ധനത്തിന്റെ കാര്യത്തിൽ കലോറിക് മൂല്യം ആ ഇന്ധനത്തിന്റെ ഒരു യൂണിറ്റിന്റെ പൂർണ്ണമായ ജ്വലനത്തിൽ ഉണ്ടാകുന്ന താപത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു. എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനത്തിന് ആധുനിക കാറുകൾക്ക് ഊർജം പകരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ, അതിന്റെ കലോറിക് മൂല്യം പെട്രോളിന്റെ മൂല്യവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. റഷ്യയ്ക്ക് സാങ്കേതിക വിദ്യയുണ്ടെന്നും ഇന്ത്യ ഇപ്പോൾ ഇതില്‍ ആഴത്തിലുള്ള പഠനം നടത്തുകയാണെന്നും ഗഡ്‍കരി വിശദീകരിച്ചു. 

പെട്രോൾ ശരാശരി മൈലേജ് എത്തനോളിന് തുല്യമാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പെട്രോളിയം മന്ത്രാലയവും അംഗീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ എഥനോള്‍ പെട്രോളിന് പകരമാകും എന്നും ഗഡ്‍കരി വ്യക്തമാക്കി. 

ഇങ്ങനെ കൊതിപ്പിക്കല്ലേ മഹീന്ദ്രേ..! വാഹനലോകത്ത് വീണ്ടും സ്പോര്‍പിയോ തരംഗം

ഫ്‌ളെക്‌സ്-ഫ്യുവൽ എഞ്ചിൻ പെട്രോൾ മാത്രമുള്ള ഒരു വാഹനത്തിൽ എത്തനോൾ മിശ്രിതം ഉപയോഗിക്കുമ്പോൾ ചെലവിന്റെ കാര്യത്തിലുള്ള നേട്ടവും ഗഡ്‍കരി ചൂണ്ടിക്കാട്ടി. പെട്രോളിന്‍റെ പകുതി വിലയിൽ ഒരാൾക്ക് ഒരേ കലോറിക് മൂല്യം ലഭിക്കും എന്നും അതിനാൽ പെട്രോളിന്റെ ആവശ്യമില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുള്ള ഒരു രാജ്യത്ത് ഉദ്വമനത്തിന്റെ നിർണായക വശമുണ്ട് എന്നും എത്തനോൾ, എത്തനോൾ-പെട്രോൾ മിശ്രിതങ്ങൾ കൂടുതൽ ശുദ്ധീകരിക്കുമെന്നും അതിനാൽ പെട്രോളിനുള്ളത്രെ മലിനീകരണ സാധ്യത വളരെ കുറവാണെന്നും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് എത്തനോളിന്റെ മറ്റൊരു നേട്ടമാണെന്നും എത്തനോള്‍ ഉപയോഗം വാഹന മലിനീകരണം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും നിതിന്‍ ഗഡ്‍കരി ചൂണ്ടിക്കാട്ടി. 

"താമസമെന്തേ വരുവാന്‍..?!" ഇന്ത്യയിൽ ഈ ഐക്കണിക് കാർ ബ്രാൻഡുകൾ ഇനിയും എത്തിയിട്ടില്ല!

ഫ്ലക്സ് എഞ്ചിന്‍

ഒന്നിലധികം ഇന്ധനങ്ങളില്‍ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ആന്തരിക ജ്വലന എഞ്ചിനാണ് 'ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിൻ'.  പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഈ എഞ്ചിനുകളില്‍ ഉള്ളത്. സാധാരണഗതിയിൽ, പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇത്തരം എഞ്ചിനുകളില്‍ ഉപയോഗിക്കുന്നത്. കൂടാതെ ഇന്ധന കോമ്പോസിഷൻ സെൻസറും അനുയോജ്യമായ ഇസിയു പ്രോഗ്രാമിംഗും പോലുള്ള പരിഷ്‍കാരങ്ങളും ഉണ്ടാകും.

നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

ഏത് അനുപാതത്തിനും സ്വയമേവ ക്രമീകരിക്കാൻ ഈ എഞ്ചിന് കഴിയും. 100 ശതമാനം പെട്രോളിലോ എത്തനോളിലോ പ്രവർത്തിക്കാൻ പ്രാപ്‍തമാണ് ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾ . ബ്രസീൽ, യുഎസ്എ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം വാഹനങ്ങള്‍ ഇതിനകം ലഭ്യമാണ്.

 

click me!