Asianet News MalayalamAsianet News Malayalam

"താമസമെന്തേ വരുവാന്‍..?!" ഇന്ത്യയിൽ ഈ ഐക്കണിക് കാർ ബ്രാൻഡുകൾ ഇനിയും എത്തിയിട്ടില്ല!

ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തില്‍ ഇതുവരെ കടന്നുവരാത്ത ചില ചില ഐക്കണിക് ബ്രാൻഡുകൾ ഇപ്പോഴും ഉണ്ട്. ഈ കമ്പനികള്‍ ഏതൊക്കെയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, കൂടുതൽ അറിയാം

List Of Iconic Car Brands That Still Are Not Available In Indian Vehicle Market
Author
Trivandrum, First Published Jul 20, 2022, 3:26 PM IST

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണികളില്‍ ഒന്നാണ് ഇന്ത്യൻ വാഹന വിപണി. ഒരു കാലത്ത് നമ്മുടെ വാഹന വിപണിയിൽ ഒന്നോ ​രണ്ടോ വാഹന നിർമാതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. വേറിട്ടൊരു വാഹനം വേണമെന്നുള്ളവർക്ക് ഇറക്കുമതി ചെയ്യുക മാത്രമായിരുന്നു ഏകവഴി. അംബാസിഡർ ആയിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ വാഹനവിപണിയുടെ രാജാവ്. 1983ൽ മാരുതി ഉദ്യോഗ് ലിമിറ്റഡ് രൂപീകരിക്കപ്പെട്ടു. ടാറ്റയും മിന്നിത്തുടങ്ങി. പിന്നീട് പല വമ്പന്‍ കമ്പനികളും ഇന്ത്യയിലേക്ക് വന്നു. 

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

ടൊയോട്ട, സുസുകി, ഹോണ്ട തുടങ്ങി ജാപ്പനീസ് കമ്പിനകളും ഹ്യൂണ്ടായ്, എം.ജി, കിയ തുടങ്ങിയ കൊറിയന്‍ , ചൈനീസ് കമ്പനികളും ഇന്ന് ഇന്ത്യയിലുണ്ട്. ബെൻസ്, ബി.എം.ഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കമ്പനികളും ഇന്ത്യയ്ക്ക് ചിരപരിചിതമായി. ഇതോടൊപ്പം റേഞ്ച് റോവറും ജാഗ്വാറും പോലുള്ള വമ്പന്മാരെ ടാറ്റ വാങ്ങി. ഫെറാരിയുടെയും ലംബോർഗിനിയുടേയും സൂപ്പർ കാറുകളും ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.

ചില കമ്പനികള്‍ ഇന്ത്യയിൽ പ്ലാന്‍റ് സ്ഥാപിച്ച് വാഹനം നിർമ്മിച്ച് വിൽക്കുമ്പോൾ മറ്റുചിലർ വിദേശത്ത് നിർമ്മിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. മക്‌ലാറൻ പോലുള്ള പ്രീമിയം വാഹനനിർമാതാക്കൾ ഇറക്കുമതിയിലൂടെയാണ് ഇന്ത്യയില്‍ വാഹനങ്ങൾ വിൽക്കുന്നത്. അടുത്തകാലത്ത് ടെസ്‍ല ഉള്‍പ്പെടെയുള്ള നിരവധി ആഗോള വാഹന ഭീമന്മാര്‍ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള നീക്കം നടത്തുന്നുമുണ്ട്. 

ലോകമെമ്പാടുമുള്ള എല്ലാ മുൻനിര നിർമ്മാതാക്കളും ഇന്ത്യയില്‍ എത്തിയതിന്‍റെ മുഖ്യ കാരണം ഒരുപക്ഷേ വിപണിയുടെ വലിപ്പം കണ്ടുതന്നെ ആയിരിക്കാം. എന്നാൽ വമ്പന്‍ സ്രാവുകള്‍ നിറഞ്ഞതാണെങ്കിലും, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തില്‍ ഇതുവരെ കടന്നുവരാത്ത ചില ചില ഐക്കണിക് ബ്രാൻഡുകൾ ഇപ്പോഴും ഉണ്ട്. ഈ കമ്പനികള്‍ ഏതൊക്കെയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, കൂടുതൽ അറിയാം.

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

ഡോഡ്‍ജ്
ചലഞ്ചർ സീരീസിന്റെ അഭിമാനമായ നിർമ്മാതാവായ ഡോഡ്‍ജ് ചില മികച്ച വാഹനങ്ങൾ നിർമ്മിക്കുന്ന ഒരു അമേരിക്കൻ വാഹന നിർമ്മാതാവാണ്. ആഗോളതലത്തിൽ അംഗീകൃത ബ്രാൻഡ് എന്ന നിലയിൽ, നമ്മുടെ അയൽരാജ്യമായ ചൈന ഉൾപ്പെടെ പടിഞ്ഞാറൻ യൂറോപ്പ് മുതൽ ഫാർ ഈസ്റ്റ് ഏഷ്യ വരെ ഡോഡ്‍ജ് പ്രമുഖമാണ്. ഒരു നൂറ്റാണ്ട് മുമ്പ് 1900-കളിൽ നിലവിൽ വന്ന ഈ കമ്പനി ഒരു പരമോന്നത ജനപ്രിയ ബ്രാൻഡാണ്. ഒരു ദിവസം ഡോഡ്ജ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന വാർത്ത കേള്‍ക്കാമെന്ന് നമുക്ക് പ്രതീക്ഷിക്കാം

സുബാരു
1953-ൽ സ്ഥാപിതമായ സുബാരു ഒരു ജാപ്പനീസ് വാഹന നിർമ്മാതാവാണ്.  'ബോക്‌സർ' എഞ്ചിൻ ലേഔട്ടിനും AWD-കൾക്കും പേരുകേട്ടതാണ് ഈ കമ്പനി. ഓടിക്കാൻ ഏറ്റവും നല്ല ചില വാഹനങ്ങളുടെ നിർമ്മാതാവ്, സുബാരു, ഭൂരിഭാഗം ഓട്ടോമൊബൈൽ വിപണികളിലും സർവ്വവ്യാപിയായ പേരാണ്. സുബാരു ഫോറസ്റ്റർ ഇന്ത്യയിലേക്ക് ഒരുകാലത്ത് ജനറൽ മോട്ടോഴ്‌സാണ് ഇറക്കുമതി ചെയ്‍തിരുന്നു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി.

താങ്ങാനാകാത്ത നികുതി കാരണം ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ വണ്ടി വാങ്ങുന്നില്ലെന്ന് ഈ വണ്ടിക്കമ്പനി!

എന്നിരുന്നാലും, പ്രത്യേകിച്ച് താങ്ങാനാവുന്ന യൂട്ടിലിറ്റി വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരുടെ പട്ടികയിലെ മുഖ്യപേരാണ് സുബാരു. ഇത് സുബാരുവിനെ ഇന്ത്യ പോലൊരു വിപണിക്ക് വളരെ സാധ്യതയുള്ള കമ്പനിയാക്കുന്നു. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ സുബാരു ശ്രദ്ധിക്കുമെന്നും ഉടൻ തന്നെ അരങ്ങേറ്റം കുറിക്കുമെന്നും പ്രതീക്ഷിക്കാം.

പ്യൂഷോ
1810-ൽ ആരംഭിച്ച പ്യൂഷോ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ ഒരാളാണ്. വർഷങ്ങളായി, പ്യൂഷോയുടെ വാഹന ശ്രേണിക്ക് നിരവധി അന്താരാഷ്ട്ര അവാർഡുകളുംനേടിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും കുറഞ്ഞ CO2 ഉദ്‌വമനം ഉള്ള മികച്ച 3 ബ്രാൻഡുകളിൽ ഇടംനേടിയ, മൂല്യങ്ങളെ വിലമതിക്കുന്ന ഒരു ബ്രാൻഡ് കൂടിയാണ് പ്യൂഷോ. പരുക്കനും കടുപ്പമുള്ളതുമായ വാഹനങ്ങൾ നിർമ്മിക്കാൻ പേരുകേട്ട ബ്രാന്‍ഡാണ് പ്യൂഷോ. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനായി  പ്യൂഷോയുടെ ഇരുചക്ര വാഹനം വിഭാഗത്തെ കുറച്ചുകാലം മുമ്പ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും, പദ്ധതികൾ ഇതുവരെ നടപ്പിലായില്ല.

അമ്പമ്പോ എന്തൊരു വില്‍പ്പന, ഈ വണ്ടികളുടെ വമ്പന്‍ കച്ചവടവുമായി ഫോക്‌സ്‌വാഗൺ!

മസ്‍ദ
വളരെ ജനപ്രിയമായ ഒരു ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മസ്ദ.  ഉയർന്ന ശേഷിയുള്ള മസ്‍ദ 3 കമ്പനിയുടെ പേരുകേട്ട മോഡലാണ്. ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഏറ്റവും മനോഹരമായ സ്റ്റൈലിംഗുള്ള ഒരു മോഡലാണ് മസ്‍ദ 3. മോഡലില്‍ പെട്രോൾ, ഡീസൽ ഓഫറുകൾ ഉൾപ്പെടുന്നു. മസ്‍ദ 3യുടെ 2.5/2.0 ലിറ്റർ എസ്-വിടി പെട്രോൾ മോട്ടോറും 2.2 ലിറ്റർ ഇൻലൈൻ ടർബോ-ഡീസൽ എഞ്ചിനും, ഇന്ത്യൻ സാഹചര്യങ്ങൾക്ക് വളരെ അനുയോജ്യമായേക്കാം. അമേരിക്ക, ജപ്പാൻ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, ചൈന, ദക്ഷിണേഷ്യൻ രാജ്യങ്ങളിലൊക്കെ സാന്നിദ്ധ്യമുണ്ടെങ്കിലും മസ്‍ദ ഇപ്പോഴും ഇന്ത്യയിലില്ല. അതെ സമയം രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ബ്രാൻഡിന്റെ MX-5 മിയാട്ട റോഡ്സ്റ്റർ കാറുകൾ ഇന്ത്യയിൽ പ്രൈവറ്റ് ഇമ്പോർട്ടുകളായി വർഷങ്ങൾക്ക് മുൻപേയുണ്ട്. 

ലിങ്കൺ മോട്ടോഴ്സ്
ആഡംബര വാഹനങ്ങൾ നിർമ്മിക്കുന്നതിന് പേരുകേട്ട ഒരു അമേരിക്കൻ വാഹന നിർമ്മാതാവാണ് ലിങ്കൺ മോട്ടോഴ്‌സ്. 1907 ആണ് കമ്പനിയുടെ പിറവി. പിന്നീട് ഹെൻറിയും എഡ്‌സൽ ഫോർഡും ചേർന്ന് കമ്പനി ഏറ്റെടുത്തു.  അവർ ഓട്ടോമോട്ടീവ് കമ്പനിയുടെ മുഴുവൻ പ്രതിച്ഛായയും നവീകരിച്ച് അമേരിക്കയിലെ ഏറ്റവും മികച്ച കമ്പനിയാക്കി മാറ്റി. നിലവിൽ ഹൈ-എൻഡ് ലക്ഷ്വറി എസ്‌യുവികളും നാവിഗേറ്റർ, കോണ്ടിനെന്റൽ തുടങ്ങിയ സെഡാനുകളും നിർമ്മിക്കുന്ന ലിങ്കണിന്, ഇന്ത്യയിലേക്ക് കടന്നുവന്നാൽ, ആഡംബര വിഭാഗത്തെ മുഴുവൻ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയും എന്നാണ് വാഹനപ്രേമികള്‍ കരുതുന്നത്. 

 ഒറ്റദിവസം മലയാളി വാങ്ങിക്കൂട്ടിയത് ഇത്രയും എണ്ണം, റെക്കോര്‍ഡിലേക്ക് ഓടിക്കയറി ഈ ജര്‍മ്മന്‍ കാര്‍!

വോക്‌സ്‌ഹാൾ മോട്ടോഴ്‌സ് 
ഇന്ത്യ വളരെ വേഗത്തിൽ ഇലക്ട്രിക്ക് ഹൃദയവാഹനങ്ങളെ സ്വീകരിക്കുന്നതിനാൽ, ഇന്ത്യൻ മണ്ണിന് ചേര്‍ന്നൊരു കമ്പനിയാണ് വോക്‌സ്‌ഹാൾ മോട്ടോഴ്‌സ്. 1857-ൽ ഒരു പമ്പ് എഞ്ചിൻ നിർമ്മാതാവായി പ്രയാണം തുടങ്ങിയ കമ്പനി, 1903-ൽ യാത്രാ വാഹനങ്ങളുടെ നിർമ്മാണം ആരംഭിച്ചു. തുടർന്ന് 1925-ൽ ജനറൽ മോട്ടോഴ്‌സ് കമ്പനിയെ ഏറ്റെടുത്തു. അതിനുശേഷം,  വിവിധ വിഭാഗത്തിസല്‍പ്പെട്ട വാഹന നിര്‍മ്മാണത്തില്‍ വോക്‌സ്‌ഹാൾ ഒരുപാട് മുന്നേറി. ഇന്ത്യൻ വിപണിയിലേക്കുള്ള വോക്‌സ്‌ഹാളിന്റെ പ്രവേശനം വാഹനപ്രേമികള്‍ ഉറ്റുനോക്കുന്ന ഒന്നാണ്.

Follow Us:
Download App:
  • android
  • ios