"ആ പരീക്ഷണം പരാജയപ്പെട്ടു.." തുറന്നുപറഞ്ഞ് നിതിൻ ഗഡ്‍കരി; ഡീസലിൽ എത്തനോളിനുപകരം കലർത്താൻ പുതിയ വസ്‍തു! പരീക്ഷണവുമായി സർക്കാർ

Published : Sep 14, 2025, 02:52 PM IST
Nitin Gadkari

Synopsis

ഡീസലിൽ 10% എത്തനോൾ കലർത്താനുള്ള സർക്കാരിന്റെ ശ്രമം വിജയിച്ചില്ല. ഡീസലിനെ ഐസോബുട്ടനോളുമായി കലർത്താനുള്ള പുതിയ പരീക്ഷണങ്ങൾ നടക്കുന്നു. നിലവിൽ രാജ്യത്തുടനീളം E20 പെട്രോൾ ലഭ്യമാണ്.

കേന്ദ്ര സർക്കാർ രാജ്യത്തുടനീളം 20% എത്തനോൾ കലർത്തിയ പെട്രോൾ (E20) ആരംഭിച്ചിട്ടുണ്ട്, 2030 ന് മുമ്പ് ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഡീസലിലും എത്തനോൾ കലർത്തുന്ന പരീക്ഷണം സർക്കാർ നടത്തിവരികയായിരുന്നു, പക്ഷേ അത് വിജയിച്ചില്ല. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആണ് ഈ വിവരം നൽകിയത്.

ഡീസലിൽ 10% എത്തനോൾ കലർത്താൻ ശ്രമിച്ചെങ്കിലും ഫലം മികച്ചതായിരുന്നില്ല എന്ന് ഗഡ്കരി പറഞ്ഞു. ഇപ്പോൾ സർക്കാർ ഡീസലിനെ ഐസോബുട്ടനോളുമായി കലർത്താൻ ശ്രമിക്കുകയാണ്. ഐസോബുട്ടനോൾ എത്തനോളിൽ നിന്ന് തയ്യാറാക്കിയ ഒരു ഡെറിവേറ്റീവാണ്. ഭാവിയിൽ ഇത് ഡീസലുമായി കലർത്താം. എങ്കിലും, അതിനുള്ള സമയപരിധി നിതിൻ ഗഡ്‍കരി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഇത് പരീക്ഷണങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും.

നിലവിൽ, രാജ്യത്തുടനീളം E20 പെട്രോൾ ലഭ്യമാണ്, ഇത് 20% എത്തനോൾ, 80% പെട്രോളിന്റെ മിശ്രിതമാണ്. പ്രധാനമായും കരിമ്പിൽ നിന്നും ധാന്യങ്ങളിൽ നിന്നും (ചോളം, അരി പോലുള്ളവ) എത്തനോൾ ഉത്പാദിപ്പിക്കപ്പെടുന്നു. 2023 ഏപ്രിലിൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ ആരംഭിച്ചതിനുശേഷം, E20 ക്രമേണ രാജ്യത്തുടനീളം നടപ്പിലാക്കി, 2025 ഏപ്രിൽ മുതൽ ഇത് പഴയ E10 (10% എത്തനോൾ ഉള്ള പെട്രോൾ) പൂർണ്ണമായും മാറ്റിസ്ഥാപിച്ചു.

എത്തനോൾ മിശ്രിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ ഉയർന്ന വിമർശനത്തെക്കുറിച്ചും നിതിൻ ഗഡ്‍കരി സംസാരിച്ചു. ഇത് പണം നൽകി നടത്തുന്ന പ്രചാരണംആണെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമിതമായി എത്തനോൾ കലർത്തുന്നത് പഴയ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്നും എഞ്ചിന് കേടുപാടുകൾ വരുത്തുമെന്നും വാഹന ഉടമകളും സർവീസ് സെന്ററുകളും കുറച്ചുകാലമായി ആശങ്ക ഉന്നയിച്ചുവരികയാണ്. ഈ ചർച്ചകൾക്കിടയിലാണ് ഗഡ്കരിയുടെ പ്രസ്താവന.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ