ഹെല്‍മറ്റില്ലങ്കില്‍ ഇനി ഇവിടെ പെട്രോള്‍ കിട്ടില്ല, എട്ടിന്‍റെ പണി കിട്ടും!

By Web TeamFirst Published May 17, 2019, 1:55 PM IST
Highlights

ഹെല്‍മറ്റ് ധരിക്കാതെ ഈ പെട്രോള്‍ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല.

ദില്ലി: ഹെല്‍മറ്റ് ധരിക്കാതെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പെട്രോള്‍ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല. ജില്ലാ ഭരണകൂടത്തിന്‍റെതാണ് ഉത്തരവ്.  റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ജൂണ്‍ ഒന്ന് മുതല്‍ ഉത്തരവ് നടപ്പില്‍ വരും. 

ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല എട്ടിന്‍റെ പണിയും ബൈക്ക് യാത്രികരെ തേടിയെത്തും. പമ്പുകളിലെ സിസിടിവി ഉപയോഗിച്ച് വാഹന നമ്പര്‍ ശേഖരിച്ച് ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ജില്ലാ ഭരണകൂടംത്തിന്‍റെ നീക്കം. ഹെല്‍മറ്റ് ഇല്ലാതെയെത്തി പെട്രോള്‍ നല്‍കാതെ വരുമ്പോള്‍ പമ്പ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ പമ്പുകളിലും മികച്ച നിലവാരത്തിലുള്ള സിസി ടിവി ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ജില്ലാ മജിസ്‌ട്രേറ്റിന്‍റെ സാനിധ്യത്തില്‍ സൂരജ്‍പൂര്‍ കലക്ട്രേറ്റില്‍ പമ്പുടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ഈ തീരുമാനങ്ങള്‍.  

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!