സ്വിഫ്റ്റ് ഉൾപ്പെടെയുള്ള കാറുകൾക്ക് ബമ്പർ ഓഫറുമായി മാരുതി

Published : Jan 15, 2024, 03:12 PM IST
സ്വിഫ്റ്റ് ഉൾപ്പെടെയുള്ള കാറുകൾക്ക് ബമ്പർ ഓഫറുമായി മാരുതി

Synopsis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഏറ്റവും പുതിയ 2024 മോഡലുകൾക്കും 2023ലെ വിൽക്കാത്ത സ്റ്റോക്കുകൾക്കുമുള്ള കിഴിവ് ഓഫറുകളുടെ ലിസ്റ്റ് പുറത്തിറക്കി. മാരുതി സുസുക്കിയുടെ ഈ കാറുകളിൽ ലഭ്യമായ കിഴിവുകളെ കുറിച്ച് വിശദമായി നമുക്ക് അറിയാം.

നിങ്ങൾ ഉടൻ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഒരു വലിയ സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ വിൽപ്പനക്കാരായ മാരുതി സുസുക്കി തങ്ങളുടെ കാറുകൾക്ക് ബമ്പർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഏറ്റവും പുതിയ 2024 മോഡലുകൾക്കും 2023ലെ വിൽക്കാത്ത സ്റ്റോക്കുകൾക്കുമുള്ള കിഴിവ് ഓഫറുകളുടെ ലിസ്റ്റ് പുറത്തിറക്കി. മാരുതി സുസുക്കിയുടെ ഈ കാറുകളിൽ ലഭ്യമായ കിഴിവുകളെ കുറിച്ച് വിശദമായി നമുക്ക് അറിയാം. 

ആൾട്ടോ K10 2023 ലെ മോഡലിന് 45,000 രൂപ വരെയും 2024 മോഡലിന് 52,000 രൂപ വരെയും വിലക്കിഴിവ് കമ്പനി വാഗ്‍ദാനം ചെയ്യുന്നു . അതേ സമയം, സെലേറിയോയുടെ 2023ലെ സ്റ്റോക്കിന് 44,000 രൂപയും 2024 മോഡലിന് 51,000 രൂപയും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നു. 2024 മോഡലിന് കമ്പനി 23,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്-പ്രസ്സോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2024 മോഡലിന് 44,000 രൂപയും 2023 മോഡലിന് 51,000 രൂപയും കിഴിവ് ലഭിക്കുന്നു. ഇതിനുപുറമെ, മാരുതി സുസുക്കി വാഗൺ-ആറിന്റെ 2024 മോഡലിന് 36,000 രൂപയും 2023 മോഡലിന് 46,000 രൂപയുമാണ് കിഴിവ് ലഭിക്കുന്നത്. അതേസമയം, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ സ്വിഫ്റ്റിന് കമ്പനി ബമ്പർ ഡിസ്‌കൗണ്ടുകളും നൽകുന്നുണ്ട്. സ്വിഫ്റ്റിന്റെ 2024 മോഡലിന് 37,000 രൂപയും 2023 മോഡലിന് 47,000 രൂപയുമാണ് ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കുന്നത്. 

സെഡാൻ കാറായ ഡിസയറിന് 17,000 രൂപ മാത്രമാണ് കിഴിവ്. ഇതിൽ 10,000 രൂപയുടെയും 7,000 രൂപയുടെയും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് കോർപ്പറേറ്റ് ബോണസായി ലഭിക്കും. ഇതുകൂടാതെ, മാരുതി സുസുക്കി അതിന്റെ എർട്ടിഗ ടൂർ എം, വാഗൺആർ ടൂർ എച്ച് 3, ഇക്കോ, ഡിസയർ ടൂർ എസ്, ആൾട്ടോ ടൂർ വി, സൂപ്പർ കാരി എന്നിവയിലും ബമ്പർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളും ഡീലർഷിപ്പുകളും വേരിയന്റും പവർട്രെയിൻ ഓപ്ഷനും നിറവുമൊക്കെ അനുസരിച്ച് ഡിസ്കൗണ്ട് ഓഫറുകൾ വ്യത്യാസപ്പെടും എന്ന കാര്യം ശ്രദ്ധിക്കുക. 

youtubevideo

PREV
Read more Articles on
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ