Okinawa Praise : ബാറ്ററി പരിശോധന; ഒകിനാവ പ്രെയ്‍സ് പ്രോ സ്‍കൂട്ടറുകൾ തിരിച്ചുവിളിച്ചു

Published : Apr 17, 2022, 10:29 PM IST
Okinawa Praise : ബാറ്ററി പരിശോധന; ഒകിനാവ പ്രെയ്‍സ് പ്രോ സ്‍കൂട്ടറുകൾ തിരിച്ചുവിളിച്ചു

Synopsis

സമഗ്രമായ പവർ പാക്ക് ആരോഗ്യ പരിശോധന ക്യാമ്പുകളുടെ ഭാഗമാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാറ്ററികളുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും ഉടനടി തിരുത്തുന്നതിനായി ഒകിനാവ ഓട്ടോടെക് 3,215 യൂണിറ്റ് പ്രെയ്സ് പ്രോ സ്‌കൂട്ടറുകൾ സ്വമേധയാ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. സമഗ്രമായ പവർ പാക്ക് ആരോഗ്യ പരിശോധന ക്യാമ്പുകളുടെ ഭാഗമാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒഖിനാവ ഇലക്ട്രിക് മോട്ടോർസൈക്കിള്‍ ഉടനെത്തും

ബാറ്ററി പായ്ക്കുകളിൾ അയഞ്ഞ കണക്ടറുകൾ ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടോ എന്ന് കമ്പനി പരിശോധിക്കും. ഇന്ത്യയില്‍ ഉടനീളമുള്ള ഒകിനാവ അംഗീകൃത ഡീലർഷിപ്പുകളിൽ തകരാറുള്ള യൂണിറ്റുകൾ സൗജന്യമായി നന്നാക്കും. ഒകിനാവ ഓട്ടോടെക് ഡീലർ പങ്കാളികളുമായി ചേർന്ന് റിപ്പയർ അനുഭവം അതിന്റെ ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ചാണെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുന്നു എന്നും ഇതിനായി വാഹന ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടും എന്നും കമ്പനി പറയുന്നു.

ഒകിനാവ ഓഖി-90 ഇലക്ട്രിക് സ്‍കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു

 

ഗുരുഗ്രാം (Gurugram) ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒകിനാവ ഓട്ടോടെക് (Okinawa Auto Tech)  ഒകിനാവ ഓട്ടോടെക് തങ്ങളുടെ 2022-ലെ ആദ്യ മോഡല്‍ ആയ ഓഖി 90 ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. 1,21,866 രൂപയാണ്  വാഹനത്തിന്‍റെ വില എന്ന് (എക്സ്-ഷോറൂം, ഫെയിം II സബ്‌സിഡി ഉള്‍പ്പെടെ) എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒറ്റ ചാർജിൽ 200 കിലോമീറ്റർ;അമ്പരപ്പിക്കുന്ന വിലയും; വിപ്ലവം സൃഷ്‍ടിക്കാന്‍ ഒരു സ്‍കൂട്ടര്‍

സ്‌പോർടിനസിനൊപ്പം യാഥാസ്ഥിതിക ഡിസൈൻ സമീപനത്തിന്റെ മിശ്രിതമാണ് വാഹനത്തിന്‍റെ മുന്നിലെ ഡിസൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രികാലങ്ങളില്‍ റോഡുകൾ വ്യക്തമായി കാണുന്നതിനായി കൂടുതൽ സൗകര്യത്തിനായി ലൈറ്റ് സെൻസറുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റും വാഹനത്തിന് ലഭിക്കുന്നു. 

നീക്കം ചെയ്യാവുന്ന 3.6kWh ലിഥിയം-അയൺ ബാറ്ററിയുമായി ജോടിയാക്കിയ 3.8kW മോട്ടോറാണ് ഓഖി-90 ന് ഊർജം പകരുന്നത്. സ്‌പോർട്‌സ് മോഡിൽ 85-90kmph വരെയും ഇക്കോ മോഡിൽ 55-60kmph വരെയും ഓഖി-90 ന് പരമാവധി വേഗത കൈവരിക്കാനാകുമെന്ന് ഒകിനാവ അവകാശപ്പെടുന്നു. അതേസമയം, പരമാവധി വേഗ പരിധി 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. 

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

എൽഇഡി പ്രകാശം കൂടാതെ, കീലെസ് ഓപ്പറേഷൻ, നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി യുഎസ്ബി ചാർജിംഗ് പോർട്ട്, ജിയോ-ഫെൻസിംഗ്, സുരക്ഷിത പാർക്കിംഗ്, ബാറ്ററി വിവരങ്ങൾ, സ്പീഡ് അലേർട്ടുകൾ, കോളുകൾ, അറിയിപ്പ് അലേർട്ടുകൾ, അതുപോലെ ഇൻഷുറൻസ്, മെയിന്റനൻസ് റിമൈൻഡറുകൾ തുടങ്ങിയ ഫീച്ചറുകളും ഓഖി90ല്‍ കമ്പനി വാഗ്‍ദാനം ചെയ്യുന്നു. 

ഓഖി 90ന് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ സ്‌പ്രിംഗുകളും 16 ഇഞ്ച് അലോയ്‌കളിൽ റൈഡുകളും ലഭിക്കുന്നു. ബ്രേക്കിംഗ് സംവിധാനത്തിൽ ഇരുഭാഗത്തും ഡിസ്‍ക് ബ്രേക്കുകൾ അടങ്ങിയിരിക്കുന്നു. ഗ്ലോസി വൈൻ റെഡ്, ഗ്ലോസി പേൾ വൈറ്റ്, ഗ്ലോസി ആഷ് ഗ്രേ, ഗ്ലോസി ജ്വല്ലറി ബ്ലൂ എന്നീ നിറങ്ങളിൽ ഒകിനാവ ഓഖി 90 കമ്പനി വാഗ്‍ദാനം ചെയ്യും.  

ആഥര്‍ 450X , ഒല എസ്1 പ്രോ , ടിവിഎസ് ഐക്യൂബ് ,ബജാജ് ചേതക്ക് , റിവോള്‍ട്ട് RV400 എന്നിവ ഉള്‍പ്പെട ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിലെ മറ്റ് ചില മോഡലുകൾക്കും പുത്തന്‍ ഒകിനാവ ഓഖി 90 എതിരാളിയാകും.

ഇന്ത്യയിൽ ഒരുലക്ഷം വിൽപ്പന നാഴികക്കല്ല് കൈവരിച്ച് ഒകിനാവ
ഒഖിനാവ ഓട്ടോടെക് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന ഒരു ലക്ഷം പിന്നിട്ടു. ബ്രാൻഡിന്റെ പ്രാദേശികമായി നിർമ്മിക്കുന്ന ഐ പ്രെയിസ് പ്ലസ്, പ്രെയിസ് പ്രോ എന്നിവ ബ്രാൻഡിന്റെ ആഭ്യന്തര വിൽപ്പനയിൽ സുപ്രധാന പങ്ക് വഹിച്ചതായും ഈ രണ്ടു മോഡലുകളും കമ്പനി വാർഷിക വിൽപ്പനയുടെ 60-70 വിഹിതം വഹിച്ചതായും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിലും ഈ ഇന്ത്യന്‍ നിര്‍മ്മിത ബൈക്ക് വില്‍ക്കാന്‍ ഹോണ്ട

ഇ-സ്‌കൂട്ടറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഒകിനാവ ഓട്ടോടെക് അതിന്റെ ഡീലർഷിപ്പുകൾ 400-ലധികം മെട്രോ നഗരങ്ങളിലേക്കും വിവിധ ഗ്രാമീണ വിപണികളിലേക്കും വിപുലീകരിച്ചു. ഒകിനാവ ഗാലക്‌സി എക്‌സ്‌പ്രിയൻസ് സെന്ററും കമ്പനി ആരംഭിച്ചിട്ടുണ്ട്. അവിടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളും അതിന്റെ നിർമ്മാണത്തിന് പിന്നിലെ കഥയും അനുഭവിക്കാനാകും. വരും വർഷത്തിൽ 50 ഗാലക്‌സി സ്റ്റോറുകൾ കൂടി പാൻ ഇന്ത്യയിൽ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ നിക്ഷേപമാണ് ഒകിനാവ അണിനിരത്തുന്നത്. ആദ്യ ഘട്ടത്തിൽ, ആദ്യ വർഷത്തിൽ 250 കോടി രൂപ നിക്ഷേപിക്കുകയും വരും വർഷങ്ങളിൽ ക്രമേണ വർദ്ധിപ്പിക്കുകയും ചെയ്യും. മോട്ടോറുകൾക്കും നിയന്ത്രണങ്ങൾക്കുമായി സ്വന്തമായി അസംബ്ലി ലൈൻ ഉള്ള ആദ്യത്തെ, ഒരേയൊരു ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാവാണ് ഒകിനാവ. ഇതോടെ, അതിന്റെ പ്രാദേശികവൽക്കരണം 100 ശതമാനം ബാറ്ററി സെല്ലുകളോട് അടുക്കും, അത് ഇറക്കുമതി ചെയ്യുന്നത് തുടരും. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം