കട്ടപ്പുറത്തായപ്പോള്‍ ഉടമ കളഞ്ഞു, ബസിന് ലേലത്തില്‍ കിട്ടിയത് മോഹവില!

Published : Jun 28, 2019, 02:47 PM IST
കട്ടപ്പുറത്തായപ്പോള്‍ ഉടമ കളഞ്ഞു, ബസിന് ലേലത്തില്‍ കിട്ടിയത് മോഹവില!

Synopsis

 കട്ടപ്പുറത്തായപ്പോള്‍ ഉടമ ഉപേക്ഷിച്ച ബസിനെ ലേലത്തില്‍ വിറ്റപ്പോള്‍ കിട്ടിയത് മോഹവില

കോട്ടയം: കട്ടപ്പുറത്തായപ്പോള്‍ ഉടമ ഉപേക്ഷിച്ച ബസിനെ പഞ്ചായത്ത് അധികൃതര്‍ ലേലത്തില്‍ വിറ്റപ്പോള്‍ കിട്ടിയത്  1,32,000 രൂപ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ് ഗ്രാമ പഞ്ചായത്തിനാണ് തുരുമ്പെടുത്ത ബസ് ഭാഗ്യം സമ്മാനിച്ചത്. 

വര്‍ഷങ്ങളായി രാജേന്ദ്രമൈതാനം-ടൗണ്‍ഹാള്‍ റോഡില്‍ വെയിലും മഴയുമേറ്റ് കിടക്കുകയായിരുന്നു ഈ ബസ്. പ്രവര്‍ത്തനം നിലച്ചുപോയ സൊസൈറ്റിയായിരുന്നു ബസിന്‍റെ ഉടമസ്ഥര്‍. അതിനിടെ സാമൂഹികവിരുദ്ധര്‍ ഇത് താവളമാക്കി മദ്യപാനം തുടങ്ങി. അതോടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ടൗണ്‍ ഹാളിന്റെ മൈതാനത്തേക്ക് പൊലീസ് ബസ് മാറ്റിയിട്ടു.  പഞ്ചായത്തിന്റെ അനുമതിയോടെയായിരുന്നു ഇത്. 

പിന്നീട് ബസ് നീക്കം ചെയ്യാന്‍ പലതവണ പത്ര പരസ്യം നല്‍കി. പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. അങ്ങനെയാണ് ഏറെക്കാലം യാത്രികരെ സേവിച്ച ബസ് ശിഷ്‍ടകാലത്ത് പഞ്ചായത്തിന് മുതല്‍കൂട്ടായത്. 

Image Courtesy: Mathrubhumi

PREV
click me!

Recommended Stories

കിയയുടെ ഹൈബ്രിഡ് രഹസ്യം; വമ്പൻ മൈലേജുമായി സെൽറ്റോസ് പുതിയ രൂപത്തിൽ?
കുട്ടികൾക്കായി ഒരു ഇലക്ട്രിക് വിസ്‍മയം; ഒരു പ്രത്യേക ഇ-ഡേർട്ട് ബൈക്കുമായി ഹീറോ വിദ