യൂബര്‍ ടാക്സി സർവീസ് വീണ്ടും തുടങ്ങി

By Web TeamFirst Published May 6, 2020, 12:02 PM IST
Highlights

ഓൺലൈൻ ടാക്സി സർവീസ് ആയ യൂബർ  മാത്രമാണ് ഇപ്പോൾ സർവീസ് പുനരാരംഭിക്കുന്നത്.   

ഓൺലൈൻ ടാക്സി സർവീസ് ആയ യൂബർ സർവീസ് പുനരാരംഭിച്ചു.  യൂബർ സർവീസ് ലഭിക്കുന്ന നഗരങ്ങളുടെ പേര് ചുവടെ ചേർക്കുന്നു. ഗ്രീൻ സോൺ - കട്ടക്ക്, ഗുവാഹട്ടി, ഡാമൻ,  ജാംഷഡ്പൂർ, കൊച്ചി, സിൽവാസ. 

ഓറഞ്ച് സോൺ- അമൃത്സർ, അസൻസോൾ,  ദുർഗാപൂർ, ഖാസിയാബാദ്, ഗുരുഗ്രാം, ഹുബ്ലി,  കോഴിക്കോട്,  ബാംഗ്ലൂർ, മുഹസ്ന, മൊഹാലി, നാദിയാത്, പഞ്ചകുല, പ്രയാഗ്രാജ്, റോഹ്ത്തക്ക്,  ഉദയ്പൂർ, വാപ്പി, വിശാഖപട്ടണം, തിരുവനന്തപുരം,  തൃശ്ശൂർ.

കോവിഡ് 19 വൈറസ് മൂലം ഇന്ത്യയിൽ ലോക്ക്‌ഡൌൺ  പ്രഖ്യാപിച്ചിരുന്നതിന്റെ  ഇളവുകൾ കഴിഞ്ഞദിവസം മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഗ്രീൻ സോണിലും ഓറഞ്ച് സോണിലും ഉള്ള നഗരങ്ങളിൽ ടാക്സി സർവീസ് നടത്താൻ  സാധിക്കും. ഇതോടെയാണ് യൂബര്‍ സര്‍വ്വീസ് വീണ്ടും തുടങ്ങിയത്. 

രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ആണ് ടാക്സി സർവീസ് നടത്താൻ അനുവദിച്ചിരിക്കുന്ന സമയം. പുതിയ നിയമമനുസരിച്ച് ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാർ മാത്രമാണ് വാഹനത്തിൽ പാടുള്ളൂ മാത്രമല്ല വാഹനത്തിന്റെ മുൻഭാഗത്ത് യാത്രക്കാർക്ക് ഇരിക്കാനും അനുവാദമില്ല. നിലവിൽ റെഡ് സോണിലും കണ്ടൻമെന്റ് സോണിലും വാഹനങ്ങൾ സർവീസ് നടത്താൻ അനുവാദം നൽകിയിട്ടില്ല. ഗ്രീൻ സോണിലും  ഓറഞ്ച് സോണിലും ചില നിശ്ചിത സ്ഥലങ്ങളിൽ ബസ്സുകൾ സർവീസ് നടത്താനും അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ബസ്സുകളുടെ മൊത്തം സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിമാത്രം യാത്രക്കാരെ കയറ്റാൻ  മാത്രമേ അനുവാദവും നൽകിയിട്ടുള്ളൂ.

click me!