ആളുകൾ കാറുകൾ നോക്കിയിരുന്നു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!വിയറ്റ്നാമിൽ നിന്ന് രഹസ്യമായി എത്തിയത് 5 സ്‍കൂട്ടറുകൾ!

Published : Jan 19, 2025, 08:49 AM IST
ആളുകൾ കാറുകൾ നോക്കിയിരുന്നു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!വിയറ്റ്നാമിൽ നിന്ന് രഹസ്യമായി എത്തിയത് 5 സ്‍കൂട്ടറുകൾ!

Synopsis

വിൻഫാസ്റ്റിന്‍റെ ഇന്ത്യൻ ലോഞ്ചുകളെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുകാലമായി സജീവമായിരുന്നു. വിൻഫാസ്റ്റ് കാർ ലോഞ്ചുകളായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വലിയ പ്രചരണങ്ങൾ ഒന്നമില്ലാതെ ഓട്ടോ എക്‌സ്‌പോയിൽ വിൻഫാസ്റ്റ് അഞ്ച് വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകളും അവതരിപ്പിച്ചത്.

വിയറ്റ്നാമിസ് ഇലക്ട്രിക് വാഹന കമ്പനിയായ വിൻഫാസ്റ്റിന്‍റെ ഇന്ത്യൻ ലോഞ്ചുകളെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുകാലമായി സജീവമായിരുന്നു. വിൻഫാസ്റ്റ് കാർ ലോഞ്ചുകളായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. ഇപ്പോഴിതാ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ കമ്പനി ഇലക്ട്രിക് കാറുകളും എസ്‌യുവികളും അവതരിപ്പിച്ചിരിക്കുന്നു. അതേസമയം കമ്പനി ഇതിനൊപ്പം ഇലക്ട്രിക് സ്കൂട്ടറുകളുടെ ഒരു ശ്രേണിയും അവതരിപ്പിച്ചു. വലിയ പ്രചരണങ്ങൾ ഒന്നമില്ലാതെ ഓട്ടോ എക്‌സ്‌പോയിൽ വിൻഫാസ്റ്റ് അഞ്ച് വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകളാണ് അവതരിപ്പിച്ചത്.  ഇതിൽ ക്ലാര എസ്, തിയോൺ എസ്, ഫെലിസ് എസ്, വെൻ്റോ എസ്, ഇവോ 200 എന്നിവ ഉൾപ്പെടുന്നു.

കമ്പനിയുടെ ഈ അഞ്ച് സ്‍കൂട്ടറുകളും 3.5kWh LFP ബാറ്ററിയാണ് നൽകുന്നത്. റേഞ്ച് കണക്കുകൾ പ്രകാരം, നിങ്ങൾ തിരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച്, ഒറ്റ ചാർജിൽ നിങ്ങൾക്ക് 190 മുതൽ 210 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി പറയുന്നു. 65 കിലോഗ്രാം ഭാരമുള്ള റൈഡർ അനുസരിച്ചാണ് ഈ ശ്രേണിയെന്ന് കമ്പനി പറയുന്നു. നിരപ്പായ പ്രതലത്തിലോ നിരപ്പായ റോഡിലോ 30 കിലോമീറ്റർ വേഗതയിലാണ് സ്കൂട്ടർ ഓടുന്നത്.

തിരഞ്ഞെടുക്കുന്ന സ്കൂട്ടർ മോഡലിനെ ആശ്രയിച്ച് ഉയർന്ന വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയാണ്. ഇന്ത്യൻ വിപണിയിൽ ക്ലാര എസ് ഇ-സ്കൂട്ടറിൻ്റെ ഡിസൈൻ പേറ്റൻ്റ് നേടിയത് വിൻഫാസ്റ്റ് ആണ് എന്നതാണ് പ്രത്യേകത. അതേസമയം തങ്ങളുടെ ഒരു ഇലക്ട്രിക് സ്‌കൂട്ടറുകളും വിൽപ്പനയ്‌ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ ഇലക്ട്രിക് സ്കൂട്ടറുകൾക്കൊപ്പം വിൻഫാസ്റ്റ് ഡ്രാഗൺഫ്ലൈ ഇലക്ട്രിക് സൈക്കിളും പ്രദർശിപ്പിച്ചിരുന്നു. ഇതിൽ പെഡലുകൾക്ക് പുറമേ, ഒരു ചെറിയ 0.6kWh ബാറ്ററിയും ഉണ്ട്. ചെറിയ ഹെഡ്‌ലൈറ്റ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, മൗണ്ടൻ-ബൈക്ക് തരം ബ്ലോക്ക്-പാറ്റേൺ ടയറുകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

PREV
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ