Petrol Price| "എന്തതിശയമേ.."ഒരു ലിറ്റര്‍ പെട്രോളിന് ഒരു തീപ്പെട്ടിയുടെ വില പോലുമില്ല, ഇതാണ് ആ രാജ്യം!

By Web TeamFirst Published Nov 2, 2021, 11:59 PM IST
Highlights

പെട്രോള്‍ വില വെറും ഒരു രൂപ അമ്പത് പൈസ മാത്രം. അതായത് നിലവില്‍ നമ്മള്‍ ഒരു തീപ്പെട്ടി വാങ്ങാന്‍ ചെലവാക്കുന്ന പണം പോലും വേണ്ട ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍!

പൊള്ളുന്ന ഇന്ധനവിലയാണ് (Petrol Price) ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം. എണ്ണയും അതിന്‍റെ വിലയും മനുഷ്യ ജീവിതത്തെ അത്രകണ്ട് സ്വാധീനിക്കുന്നു. ലോകത്ത് എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുണ്ട്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുമുണ്ട്. പ്രാദേശിക ഉൽപ്പാദനം ഉണ്ടെങ്കിൽ, ഇറക്കുമതി ചെയ്യുന്ന സ്ഥലത്തേക്കാൾ വില കുറവായിരിക്കുമെന്ന് ലളിതമായ സാമ്പത്തിക ശാസ്ത്രം. എന്നാൽ ഇതുമാത്രമല്ല, ലോകമെമ്പാടുമുള്ള ഇന്ധനത്തിന്റെ നിരക്കിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്ധന വിലകൾ വിവിധ രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. 

ഇന്ത്യ പതിറ്റാണ്ടുകളായി എണ്ണ ഇറക്കുമതി ചെയ്യുന്ന ഒരു പ്രധാന രാജ്യമാണ്. ആവശ്യം നിറവേറ്റാൻ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുന്നു. അടുത്തിടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയര്‍ന്ന് റെക്കോർഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ഈ രണ്ട് ഇന്ധനങ്ങള്‍ വാങ്ങാന്‍ ഓരോ ലിറ്ററിനും ഒരാൾ 100നു മുകളില്‍ വിലയായി ഇപ്പോള്‍ നല്‍കണം. 

എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ സാധിക്കാത്ത രീതിയില്‍ പെട്രോളിന് തുച്ഛമായ വിലയുള്ള ചില രാജ്യങ്ങളുണ്ട്. തുച്ഛം എന്നു പറഞ്ഞാല്‍ വെറും തുച്ഛം. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ അതായത് വെറും ഒന്നര രൂപ മാത്രം. എന്താ ഞെട്ടിയോ? എന്നാല്‍ ഞെട്ടേണ്ട. സംഗതി സത്യമാണ്. ആ രാജ്യമാണ് വെനസ്വേല. കഷ്‍ടിച്ച് 0.02 ഡോളറാണ് ഇവിടുത്തെ പെട്രോളിൻറെ വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഏകദേശം 1.50 ഇന്ത്യന്‍ രൂപ മാത്രമാണ് വരിക. അതായത് നിലവില്‍ നമ്മള്‍ ഒരു തീപ്പെട്ടി വാങ്ങാന്‍ ചെലവാക്കുന്ന പണം പോലും വേണ്ട വെനസ്വേലയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാനെന്ന് ചുരുക്കം! 

വിലക്കുറവില്‍  വെനസ്വേലയ്ക്ക് തൊട്ടുപിന്നിൽ ഇറാൻ വരുന്നു. ഇവിടെ 0.06 ഡോളറാണ്  ഒരു ലിറ്റര്‍ പെട്രോളിന്റെ വില. അതായത്  നമ്മുടെ വെറും 4 രൂപ 51 പൈസ മാത്രം മതി. നിരന്തര സംഘർഷം കാരണം ദാരുണാവസ്ഥയിലാണ് സിറിയന്‍ ജനതയുടെ ജീവിതം. എന്നാൽ ഇവിടെ പെട്രോൾ വില കേട്ടാല്‍ ഇന്ത്യക്കാര്‍ കൊതിച്ചുപോകും. നമ്മുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും താഴ്ന്ന നിരക്കിലാണത്. 0.23 ഡോളര്‍. അതായത് വെറും 17 രൂപ മാത്രം! 

ആഗോള ഭൂപടത്തിൽ പെട്രോൾ ശരിക്കും താങ്ങാനാവുന്ന മറ്റ് ചില രാജ്യങ്ങള്‍ കൂടിയുണ്ട്. അംഗോള, അൾജീരിയ, കുവൈറ്റ്, നൈജീരിയ, തുർക്ക് മെനിസ്ഥാൻ, കസാക്കിസ്ഥാൻ, എത്യോപ്യ തുടങ്ങിയവയാണ് ഈ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ എല്ലാം 40 രൂപയില്‍ താഴെ മാത്രമാണ് ഇന്ധന വില. അംഗോളയിൽ 18രൂപയും അൾജീരിയയിലും കുവൈറ്റിലും 25 രൂപയുമാണ്​ ഇന്ധന വില. 

എന്നാൽ ഇന്ത്യക്ക് തൊട്ടടുത്ത രാജ്യമായ പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 74 രൂപയാണ് വില. ഇന്ത്യയുടെ അത്ര തന്നെ വിലയുണ്ട് മറ്റൊരു അയല്രാജ്യമായ നേപ്പാളിലും. 104 രൂപയാണ് നേപ്പാളിലെ വില. ചൈനയിലാണ് ഏറ്റവും ഉയര്‍ന്ന വില. ലിറ്ററിന് 156.32 രൂപയ്ക്കാണ് ഇവിടെ പെട്രോൾ വിൽക്കുന്നത്.  

click me!