തൊഴിലാളികളെ 'ലാളിച്ചൊരു' മുതലാളി! ഓഫീസ് ബോയി അടക്കം ജീവനക്കാർക്കെല്ലാം ദീപാവലി സമ്മാനം എസ്‍യുവികള്‍!

Published : Nov 04, 2023, 08:03 AM ISTUpdated : Nov 04, 2023, 08:10 AM IST
തൊഴിലാളികളെ 'ലാളിച്ചൊരു' മുതലാളി! ഓഫീസ് ബോയി അടക്കം ജീവനക്കാർക്കെല്ലാം ദീപാവലി സമ്മാനം എസ്‍യുവികള്‍!

Synopsis

ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയാണ് തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാറുകൾ നൽകിയത്. പഞ്ച്കുളയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മിറ്റ്‌സ്കാർട്ടിന്റെ ഉടമയാണ് തന്റെ ജീവനക്കാർക്ക് കാര്‍ നല്‍കിയത്. 

രാജ്യത്ത് ഉത്സവകാലം വന്നിരിക്കുന്നു. ഈ സമയത്ത് നമ്മളിൽ ഭൂരിഭാഗവും കാത്തിരിക്കുന്ന ഒരു കാര്യം സമ്മാനങ്ങളുടെ കൈമാറ്റമാണ്. പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ദീപാവലിക്ക് സമ്മാനങ്ങൾ നൽകുന്നു. ചില മുതലാളിമാര്‍  അവരുടെ ജീവനക്കാർക്ക് സമ്മാന ബോക്സുകൾ വാഗ്ദാനം ചെയ്യുന്നു. ജീവനക്കാരില്‍ പലർക്കും ബോണസ് ലഭിക്കുന്നു.  എന്നാൽ ഹരിയാനയിൽ നിന്നുള്ള ഒരു കമ്പനി അത്ഭുതകരമായ കാര്യമാണ് ചെയ്‍തത്. കിടിലൻ എസ്‍യുവി കാറുകളാണ് തന്‍റെ ജീവനക്കാര്‍ക്ക് അദ്ദേഹം സമ്മാനമായി നല്‍കിയത്.

ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയാണ് തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാറുകൾ നൽകിയത്. പഞ്ച്കുളയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മിറ്റ്‌സ്കാർട്ടിന്റെ ഉടമയായ എം ​​കെ ഭാട്ടിയയാണ് തന്റെ ജീവനക്കാർക്ക് കാര്‍ നല്‍കിയത്. ടാറ്റയുടെ ജനപ്രിയ മോഡലായ പഞ്ച് മൈക്രോ എസ്‍യുവിയാണ് ആ അപ്രതീക്ഷിത സമ്മാനം. കമ്പനി ഡയറക്ടർമാർ അവരുടെ ജീവനക്കാരെ സെലിബ്രിറ്റികൾ എന്ന് വിളിക്കുന്നു. 12 'സ്റ്റാർ പെർഫോമേഴ്സിന്' ഉടമ എം ​​കെ ഭാട്ടിയ കാറുകൾ സമ്മാനിച്ചു.

കാർ ലഭിച്ചവരിൽ ഒരു ഓഫീസ് ബോയിയും ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത. ഏകദേശം മൂന്ന് വർഷം മുമ്പ് ഓഫീസ് ബോയ് ആയി ചേർന്ന ഒരാൾ ഉൾപ്പെടെ 12 ജീവനക്കാരെയാണ് എം ​​കെ ഭാട്ടിയ തന്റെ സ്ഥാപനത്തിൽ നിന്ന് ആദ്യം തിരഞ്ഞെടുത്തത്. ഈ ജീവനക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവും വിശ്വസ്തതയുമാണ് തന്റെ കമ്പനിയുടെ വിജയത്തിന് കാരണമെന്ന് കമ്പനി ഉടമ എം ​​കെ ഭാട്ടിയ പറയുന്നു. കമ്പനി തുടങ്ങിയതു മുതൽ നിരവധി ജീവനക്കാർ തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറയുന്നു. മിറ്റ്‌സ് ഹെൽത്ത്‌കെയർ തങ്ങളുടെ 38 ജീവനക്കാർക്ക് കൂടി കാറുകൾ വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഭാട്ടിയയുടെ അഭിപ്രായത്തിൽ, ഈ കാറുകൾ ദീപാവലി സമ്മാനങ്ങൾ മാത്രമല്ല, കമ്പനിയിലുള്ള ജീവനക്കാരുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും വിശ്വാസത്തിനുമുള്ള പ്രതിഫലം കൂടിയാണ്. കാറുകൾ ലഭിച്ച ചില ജീവനക്കാർക്ക് ഡ്രൈവ് ചെയ്യാൻ പോലും അറിയില്ല എന്നതാണ് കൗതുകകരം. അതുകൊണ്ടുതന്നെ ഈ ആശ്ചര്യം ഏറ്റുവാങ്ങി അവർ അമ്പരന്നു. ചിലരുടെ കണ്ണുകള്‍ സന്തോഷം കൊണ്ടുനിറഞ്ഞു. ഇങ്ങനൊരു സമ്മാനം സ്വപ്‍നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. 

തന്റെ ജീവനക്കാരുടെ അർപ്പണബോധവും കഠിനാധ്വാനവും തന്നെ ആകർഷിച്ചുവെന്ന് ഭാട്ടിയ പറഞ്ഞു. ഇതിന് പിന്നാലെയാണ് ദീപാവലിക്ക് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചതെന്നും ഭാട്ടിയ പറഞ്ഞു- ഒരു സെലിബ്രിറ്റിയെപ്പോലെ ജീവനക്കാരെ പ്രത്യേകം തോന്നിപ്പിക്കാൻ താൻ ആഗ്രഹിച്ചു. പോസിറ്റീവ് ചിന്താഗതി കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. കമ്പനി ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും ജീവനക്കാർ ഞങ്ങളോടൊപ്പം നിൽക്കുകയും കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്‍തുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം സമ്മാനം നല്‍കിയ പഞ്ചിന്‍റെ വേരിയന്റിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ടാറ്റയിൽ നിന്നുള്ള എൻട്രി ലെവൽ മൈക്രോ എസ്‌യുവിയാണ് ടാറ്റ പഞ്ച്, ഇത് 2021 ൽ പുറത്തിറങ്ങി. മറ്റ് ടാറ്റ കാറുകളെപ്പോലെ, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ പഞ്ച് ഒരു കരുത്തുറ്റ എസ്‌യുവി കൂടിയാണ്. 86 ബിഎച്ച്പിയും 115 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 3 സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് എസ്‌യുവി ലഭ്യമാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?