വെസ്‍പ സ്‍കൂട്ടറുകള്‍ക്ക് ഇനി പുതിയ പേര്

By Web TeamFirst Published May 5, 2020, 2:39 PM IST
Highlights

നിലവിൽ ഉള്ള എസ് എക്സ് എൽ 150,  വി എക്സ് എൽ  150 എന്നീ  വാഹനങ്ങളുടെ പേര് ഇപ്പോൾ എസ് എക്സ് എൽ  149,  വിഎക്സ്എൽ  149 എന്നിങ്ങനെ മാറ്റിയിരിക്കുകയാണ്. 

പിയാജിയോ വെസ്‍പയുടെ വെബ്സൈറ്റിൽ നിന്ന്  150 സിസി വാഹനങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ബി എസ് 6 നിലവാരം നിലവിൽ വന്നതോടുകൂടിയാണ് ഇങ്ങനെ സംഭവിച്ചത്. ഇപ്പോള്‍ ഈ വാഹനങ്ങൾ എല്ലാം കരുത്തും ശേഷിയും കുറച്ച് 149 സി സി  ആക്കി മാറ്റിയിരിക്കുകയാണ് കമ്പനി. ഇതോടുകൂടി വാഹനങ്ങളുടെ പേരുകളും കമ്പനി മാറ്റിയിട്ടുണ്ട്.

നിലവിൽ ഉള്ള എസ് എക്സ് എൽ 150,  വി എക്സ് എൽ  150 എന്നീ  വാഹനങ്ങളുടെ പേര് ഇപ്പോൾ എസ് എക്സ് എൽ  149,  വിഎക്സ്എൽ  149 എന്നിങ്ങനെ മാറ്റിയിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന 150 സി സി മോഡലിന് 11.4 ബിഎച്ച്പി കരുത്ത് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതുക്കിയ 149 സി സി മോഡലിൽ 10.2 ബിഎച്ച്പി മാത്രമാണ് കരുത്ത്. 150 സിസി യെക്കാൾ ശേഷി കുറവായതിനാൽ വാഹനങ്ങളുടെ വിലയിലും ഇൻഷുറൻസ് തുകയിലും വ്യത്യാസം ഉണ്ടാകുന്നതാണ്.

കൊറോണ വൈറസ് മൂലം ലോക്ക്‌ ഡൌൺ  ആയിരുന്നതിനാൽ ഇക്കഴിഞ്ഞ മാസം ഒരു ടൂവീലർ പോലും വിൽക്കാൻ ഇന്ത്യയിൽ ഒരു കമ്പനികൾക്കും സാധിച്ചിട്ടില്ല. ഈ സമയത്ത് ഇത്തരമൊരു നീക്കം ഈ കമ്പനിയുടെ വാഹനങ്ങളുടെ വില കുറയ്ക്കാനും തന്മൂലം വില്പന ഉയർത്താനും  സഹായകരമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!