തകരുന്ന യുദ്ധ വിമാനം, പുറത്തേക്ക് തെറിക്കുന്ന പൈലറ്റ്, അമ്പരപ്പിക്കും ഈ വീഡിയോ!

Published : May 22, 2019, 04:14 PM IST
തകരുന്ന യുദ്ധ വിമാനം, പുറത്തേക്ക് തെറിക്കുന്ന പൈലറ്റ്, അമ്പരപ്പിക്കും ഈ വീഡിയോ!

Synopsis

നിയന്ത്രണം നഷ്‍ടപ്പെട്ട് ഇടിച്ചിറങ്ങാന്‍ തുടങ്ങുന്ന യുദ്ധ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ 

നിയന്ത്രണം നഷ്‍ടപ്പെട്ട് ഇടിച്ചിറങ്ങാന്‍ തുടങ്ങുന്ന യുദ്ധ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. തെക്കൻ കാലിഫോർണിയയിലെ മാർച്ച് എയർ റിസർവ് ബേസില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എഫ് 16 വിമാനത്തിന്റെ സീറ്റ് എജക്റ്റ് ചെയ്‍ത് പൈലറ്റ് പാരച്യൂട്ടിൽ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. 

എയര്‍ ബേസിന് സമീപത്തെ ഹൈവേയിലൂടെ പോകുകയായിരുന്ന ഒരു വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞുട്ടുള്ളത്. പൈലറ്റ് ഇജക്റ്റ് ചെയ്ത ശേഷവും പറക്കുന്ന വിമാനവും വൈമാനികന്റെ പാരച്യൂട്ട് വിടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. വിമാനത്തിൽ വെടിക്കോപ്പുകളുണ്ടായിരുന്നെന്നും അവ സുരക്ഷിതമാണെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നുമാണ് റിപ്പോർട്ടുകൾ.

 

 

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ