
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നമ്മള്‍ കേള്‍ക്കുന്ന പല വാര്‍ത്തകളും പൊലീസിന് എതിരെയുള്ളതാണ്. നിയമ ലംഘനങ്ങളും മോഷണങ്ങളും ഉള്‍പ്പെടെ കേരളാ പൊലീസ് സേനയെ കളങ്കം ചാര്‍ത്തുന്ന നിരവധി വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊലീസിന് എന്തുമാകാമോയെന്ന ചിന്തയിലായിരിക്കും പലരും. എന്നാല്‍ അങ്ങനെ ചിന്തിച്ച് ഉറപ്പിക്കാൻ വരട്ടെ. നിയമം ലംഘിച്ച പൊലീസുകാരന് സഹപ്രവര്‍ത്തകൻ തന്നെ പിഴ ചുമത്തിയ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ശരിയായ വിധത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്‍ത ട്രാഫിക്ക് പോലീസുകാരന് സഹപ്രവര്‍ത്തകൻ തന്നെയാണ് പിഴചുമത്തിയത്. ബെംഗളുരു ആർടി നഗറിലാണ് സംഭവം. ഹാഫ് ഹെൽമെറ്റ് ധരിച്ച് ഗിയർലെസ് സ്‌കൂട്ടർ ഓടിച്ച ട്രാഫിക് ഉദോഗസ്ഥനെ മറ്റൊരു ട്രാഫിക് പൊലീസുകാരൻ തടയുകയായിരുന്നു. ഇത്തരം തൊപ്പി ഹെല്‍മറ്റുകള്‍ ബംഗളൂരു നഗരത്തില്‍ നിരോധിച്ചിരുന്നു. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥന് കൈയ്യോടെ പിഴ ചുമത്തുകയും ഇതിന്‍റെ ചിത്രം പൊലീസ് പുറത്തുവിടുകയും ചെയ്‍തു. ആർടി നഗർ പൊലീസ് തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്.
തെളിവ് ചോദിച്ച സ്‍കൂട്ടര്‍ യാത്രികന് പൊലീസിന്‍റെ മാസ് മറുപടി, ഇളിഭ്യനായി പോസ്റ്റ് മുക്കി യുവാവ്!
‘ഗുഡ് ഈവനിംഗ് സര്‍, പോലീസുകാരന് ഹാഫ് ഹെല്‍മറ്റ് കേസ് ചുമത്തി, നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഒരു പോലീസുകാരന്‍ സഹപ്രവര്‍ത്തകന് ചലാന്‍ നല്‍കുന്നതാണ് ഈ ചിത്രത്തിലുള്ളത്. പിഴയടക്കാനുള്ളതാണ് ഈ ചലാന്‍. ഹാഫ് ഹെല്‍മെറ്റ് ധരിച്ച് നിയമം തെറ്റിച്ചതിന് സഹപ്രവര്‍ത്തകനിട്ട് തന്നെ പിഴയിട്ടിരിക്കുകയാണ് പോലീസുകാരന്‍. എന്തായാലും ഇതിന് പിന്നാലെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആരെയും വെറുതെവിടാത്തതിന് ചില ഇന്റർനെറ്റ് ഉപയോക്താക്കൾ പൊലീസിനെ പ്രശംസിച്ചു. എന്നാല്‍ ഫൈൻ കിട്ടിയതിന് ഇത്രയധികം പുഞ്ചിരിക്കുന്നത് എന്തിനാണെന്നും മറ്റ് ചിലർ ചോദിക്കുന്നു.
ബെംഗളൂരു നഗരത്തില്‍ ഹാഫ് ഹെല്‍മെറ്റ് ധരിക്കുന്നതിന് വിലക്കുണ്ട്. ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഓടിക്കുമ്പോഴും ഇത്തരം ഹെല്‍മെറ്റുകള്‍ ധരിക്കാന്‍ പാടില്ല. നിയമം പോലീസുകാര്‍ തെറ്റിച്ചാലും ഇളവില്ലെന്നാണ് ബെംഗളൂരു പോലീസ് ഇതിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പിഴ ലഭിച്ച പോലീസുകാരന്‍ വലിയ സന്തോഷത്തിലാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇനി ശ്രദ്ധ ശരിക്കുമുള്ള ട്രാഫിക് മാനേജ്‌മെന്റിന് നല്‍കൂ എന്നും അവിടെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധിക്കുകയാണല്ലോ നിങ്ങളുടെ ജോലിയെന്നും മറ്റൊരാള്‍ മറുപടിയായി കുറിച്ചു.
കാറും ബൈക്കും; 1.2 കോടിയുടെ സമ്മാനവുമായി മുതലാളി, പൊട്ടിക്കരഞ്ഞ് തൊഴിലാളികള്‍!
കഴിഞ്ഞ ദിവസം ബെംഗളൂരു ട്രാഫിക്ക് പോലീസിനെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയും വൈറലായിരുന്നു. ഹെല്‍മറ്റ് ഇടാതെ സ്‍കൂട്ടര്‍ ഓടിച്ച ഒരു യുവാവിന് ബെംഗളൂരു ട്രാഫിക് പോലീസ് ചലാന്‍ അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ തെളിവ് കാണിക്കാന്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ ഈ യുവാവ് പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ യുവാവ് ഹെല്‍മെറ്റില്ലാതെ നഗരത്തിലൂടെ വാഹനം ഓടിക്കുന്ന ചിത്രം അടക്കമാണ് ഇതിന് ബെംഗളൂരു ട്രാഫിക് പോലീസ് മറുപടി നല്‍കിയത്. ഇതോടെ .യുവാവ് പോസ്റ്റ് ഡിലീറ്റ് ചെയ്‍ത് മുങ്ങുകയായിരുന്നു. മാസ് മറുപടിയില്‍ പൊലീസിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.