പോർഷെ 992.911 ടർബോ എസ് ബുക്കിംഗുകൾ തുടങ്ങി

Web Desk   | Asianet News
Published : May 14, 2020, 02:02 PM IST
പോർഷെ 992.911 ടർബോ എസ് ബുക്കിംഗുകൾ തുടങ്ങി

Synopsis

പോർഷെ 992.911 ടർബോ എസ് ബുക്കിംഗുകൾ കമ്പനി സ്വീകരിച്ചുതുടങ്ങി

ജർമൻ ഐക്കണിക്ക് സ്പോർട്‍സ് കാർ നിർമാതാക്കളായ പോർഷെയുടെ 992.911 ടർബോ എസ് ബുക്കിംഗുകൾ കമ്പനി സ്വീകരിച്ചുതുടങ്ങി. 3.08 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.

എൽഇഡി സ്ട്രിപ്പുകൾ, എൽഇഡി ഹെഡ്ലാംപുകളും ഡിആർഎല്ലുകളും, ആക്റ്റീവ് സ്‌പോയിലർ, റിയർ ഫെൻഡറിലെ എയർ സ്കൂപ്പുകൾ, 20 ഇഞ്ച് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ എന്നിവ 992 പോർഷെ 911 ടർബോ എസിന്റെ സവിശേഷതകളാണ്.  ഉൾഭാഗത്ത് സ്‌പോർട് ക്രോണോ പാക്കേജ്, ടു-സോൺ ക്ലൈമറ്റ് കൺട്രോൾ, 18 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന അഡാപ്റ്റീവ് സ്‌പോർട്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ആപ്പിൾ കാർപ്ലേയ്ക്കൊപ്പം 10.9 ഇഞ്ച് പോർഷെ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് (പിസിഎം) ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 570 വാട്ട് ബോസ്  സംഗീത സംവിധാനവും ജിടി സ്‌പോർട്ട് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലും നൽകിയിരിക്കുന്നു.

3.8 ലിറ്റർ, ട്വിൻ-ടർബോ ഇൻലൈൻ 6 സിലിണ്ടർ എഞ്ചിനാണ് പുതിയ പോർഷെ 992.911 ടർബോ എസിന്‍റെ ഹൃദയം. 640 ബിഎച്ച്പി കരുത്തും 800 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും.  എട്ട് സ്പീഡ് പി‌ഡി‌കെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കുന്നു, ഈ വാഹനം വെറും 2.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത്തിൽ എത്തും. 8.9 സെക്കൻഡിനുള്ളിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ മോഡലിന് കഴിയും. ടോപ്പ് സ്പീഡ് മണിക്കൂറിൽ 330 കിലോമീറ്റർ. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം