
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ സിറോസ് ഇന്ത്യയിലെ ഏറ്റവും പുതിയ ഓഫറാണ്. ഇത് HTK, HTK (O), HTK+, HTX, HTX+ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ വരുന്നു. കൂടാതെ പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് എന്നിങ്ങനെ നാല് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും ലഭിക്കുന്നു. കിയയുടെ ഉൽപ്പന്ന നിരയിൽ സോനെറ്റിന് മുകളിലും സെൽറ്റോസിന് താഴെയുമാണ് സിറോസിൻ്റെ സ്ഥാനം. സിറോസിൻ്റെ വില വിവരങ്ങൾ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സിറോസിന്‍റെ വിലകൾ അതിൻ്റെ സഹോദരങ്ങളായ സോനെറ്റ്, സെൽറ്റോസ് എന്നിവയുമായി താരതമ്യം ചെയ്യാം.
പെട്രോൾ മാനുവൽ വേരിയൻ്റുകൾ - മോഡൽ, എക്സ്-ഷോറൂം വില എന്ന ക്രമത്തിൽ
സിറോസിൻ്റെ ലൈനപ്പിന് HTK, HTK (O), HTK+, HTX നാല് പെട്രോൾ-മാനുവൽ വകഭേദങ്ങളുണ്ട്. യഥാക്രമം 9 ലക്ഷം, 10 ലക്ഷം, 11.50 ലക്ഷം, 13.30 ലക്ഷം എന്നിങ്ങനെയാണ് വില. സോനെറ്റ് പെട്രോൾ-മാനുവൽ വേരിയൻ്റുകളുടെ വില 8 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 11.83 ലക്ഷം രൂപ വരെ ഉയരുന്നു. ഇത് സിറോസിനേക്കാൾ താങ്ങാനാവുന്ന വിുലയുള്ളതാക്കുന്നു. രണ്ട് സഹോദര മോഡലുകളേക്കാളും കൂടുതൽ പ്രീമിയം ഓഫറായ കിയ സെൽറ്റോസിന് അടിസ്ഥാന പെട്രോൾ-എംടിക്ക് 11.13 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് പെട്രോൾ-എംടി വേരിയൻ്റിന് 16.71 ലക്ഷം രൂപ വരെയാണ് വില.
പെട്രോൾ ഓട്ടോമാറ്റിക് വേരിയൻ്റുകൾ - മോഡൽ, എക്സ്-ഷോറൂം വില എന്ന ക്രമത്തിൽ
സിറോസ് പെട്രോൾ-ഓട്ടോമാറ്റിക് വേരിയൻ്റുകളുടെ എക്‌സ്-ഷോറൂം വിലകൾ HTK+ വേരിയൻ്റിന് 12.80 ലക്ഷം രൂപ മുതൽ HTX+ (ADAS) വേരിയൻ്റിന് 16.80 ലക്ഷം രൂപ വരെയാണ്. സോനെറ്റ് പെട്രോൾ-ഓട്ടോമാറ്റിക് വേരിയൻ്റുകൾ താരതമ്യേന കൂടുതൽ താങ്ങാനാവുന്നവയാണ്. സോണറ്റ് HTX, GTX, X-Line turbo-DCT വേരിയൻ്റുകൾ യഥാക്രമം 12.63 ലക്ഷം, 14.85 ലക്ഷം, 14.95 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. സെൽറ്റോസ് പെട്രോൾ-ഓട്ടോമാറ്റിക് വേരിയൻ്റുകളുടെ പ്രീമിയം വില 15.71 ലക്ഷം രൂപ മുതൽ 20.51 ലക്ഷം രൂപ വരെയാണ്.
ഡീസൽ മാനുവൽ വകഭേദങ്ങൾ - മോഡൽ, എക്സ്-ഷോറൂം വില എന്ന ക്രമത്തിൽ
11 ലക്ഷം, 12.50 ലക്ഷം, 14.30 ലക്ഷം എന്നിങ്ങനെ മൂന്ന് ഡീസൽ മാനുവൽ വേരിയൻ്റുകളിൽ - HTK (O), HTK+, HTX എന്നിങ്ങനെയാണ് സിറോസിൻ്റെ വില. 10 ലക്ഷം രൂപ (HTE (O)), 11 ലക്ഷം രൂപ (HTK (O)), 12 ലക്ഷം രൂപ (HTK+ (O)), 12.47 ലക്ഷം രൂപ (HTX) എന്നിങ്ങനെ നാല് ഡീസൽ-മാനുവൽ വേരിയൻ്റുകളാണ് സോനെറ്റ് ലൈനപ്പ് വാഗ്ദാനം ചെയ്യുന്നത്. കിയ സെൽറ്റോസ് ഡീസൽ-മാനുവൽ വേരിയൻ്റുകളുടെ വില 12.71 ലക്ഷം മുതൽ 18.31 ലക്ഷം രൂപ വരെയാണ്.
ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റുകൾ - മോഡൽ, എക്സ്-ഷോറൂം വില എന്ന ക്രമത്തിൽ
ADAS വേരിയൻ്റുകളുള്ള ടോപ്പ്-എൻഡ് സിറോസ് HTX+, HTX+ എന്നിവ ഡീസൽ-ഓട്ടോമാറ്റിക് എഞ്ചിൻ-ഗിയർബോക്‌സ് കോംബോയ്‌ക്കൊപ്പം മാത്രം വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേതിന് 17 ലക്ഷം രൂപയാണെങ്കിൽ രണ്ടാമത്തേത് 17.80 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. സോനെറ്റിന് രണ്ട് ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റുകളുമുണ്ട് - HTX, GTX+ - യഥാക്രമം 13.34 ലക്ഷം രൂപയും 15.70 ലക്ഷം രൂപയുമാണ് വില. സെൽറ്റോസിൻ്റെ ഡീസൽ-ഓട്ടോമാറ്റിക് വേരിയൻ്റുകൾ HTK+ (O), HTX, GTX+, X-Line ട്രിമ്മുകളിൽ ലഭ്യമാണ്, യഥാക്രമം 17.17 ലക്ഷം, 18.65 ലക്ഷം, 20 ലക്ഷം, 20.51 ലക്ഷം എന്നിങ്ങനെയാണ് വില.
ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന വിലകൾ രാജ്യത്തെ ഷോറൂമുകളിലെ എക്സ് ഷോറൂം വിലകളാണ്. വിവിധ നഗരങ്ങൾക്കും ഡീലഷിപ്പുകൾക്കും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.