51 സീറ്റുള്ള ബസില്‍ 25 പേര്‍ മാത്രം മതി; ടിക്കറ്റ് നിരക്ക് ഡബിളാകും!

By Web TeamFirst Published May 14, 2020, 5:06 PM IST
Highlights

നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്കും യാത്രാനുമതി നല്‍കും എന്നും സ്വകാര്യ ബസുകളുടെ ചാര്‍ജ്ജ് ഇരട്ടിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്.  

നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്കും യാത്രാനുമതി നല്‍കും എന്നും സ്വകാര്യ ബസുകളുടെ ചാര്‍ജ്ജ് ഇരട്ടിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്.  പൊതുഗതാഗതത്തിന് കേന്ദ്രാനുമതി ലഭിച്ചാല്‍ ഉടന്‍ അനുമകി നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. 

51 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് നീക്കം.  സാമൂഹ്യ അകലം പാലിക്കാനാണിത്. ഇങ്ങനെ സർവ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നത്. 

യാത്രക്കാരുടെ എണ്ണം പകുതിയാക്കി സാമൂഹികഅകലം പാലിച്ച് യാത്ര അനുവദിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ധാരണയായി എന്നാണ് സൂചന. 51 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ എണ്ണം 25 ആയി കുറയും. ഇതും ടിക്കറ്റ് ചാര്‍ജ് ഇരട്ടിയാക്കുന്നതും ഉള്‍പ്പെടെയുള്ള മാര്‍ഗരേഖ ഗതാഗതവകുപ്പ് സര്‍ക്കാരിന് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച പ്രത്യേക സര്‍വീസുകളില്‍ ഇരട്ടിനിരക്കാണ് ഈടാക്കുന്നത്. പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങള്‍, സിവില്‍സ്റ്റേഷനുകള്‍, കളക്ടറേറ്റുകള്‍, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്കും കോണ്‍ട്രാക്ട് കാര്യേജുകളായി ബസ് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 

ഇതേ മാതൃകയില്‍ ഇരട്ടിത്തുക ഈടാക്കാനാണ് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കുക. സാമൂഹിക അകലം പാലിക്കേണ്ടിവരുന്ന കാലയളവിലേക്കുമാത്രം നിരക്ക് ഉയര്‍ത്തി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഉത്തരവ് ഇറക്കിയിട്ടുണ്ട്.

സ്വകാര്യബസുകള്‍ക്ക് റോഡുനികുതി ഇളവുനല്‍കാനുള്ള ശുപാര്‍ശയും പരിഗണനയിലുണ്ട്. പൊതുവാഹനങ്ങള്‍ക്കുള്ള ഇന്ധനനികുതി കുറയ്ക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.  

click me!