റേഞ്ച് റോവർ സ്പോർട്ട് വിൽപന 10 ലക്ഷം യൂണിറ്റ് കടന്നു

By Web TeamFirst Published Feb 12, 2021, 9:27 AM IST
Highlights

നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ)ന്‍റെ ആഡംബര എസ്‍യുവി ആണ് റേഞ്ച് റോവർ സ്പോർട്ട്. 

നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ)ന്‍റെ ആഡംബര എസ്‍യുവി ആണ് റേഞ്ച് റോവർ സ്പോർട്ട്. ഈ വാഹനത്തിന്റെ മൊത്തം വിൽപന 10 ലക്ഷം യൂണിറ്റ് കടന്നതായി റിപ്പോർട്ട്. കമ്പനി കഴിഞ്ഞ ഡിസംബറിലാണു ഈ നേട്ടം സ്വന്തമാക്കിയതെന്ന് ലാൻഡ് റോവർ വ്യക്തമാക്കിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലരപ്പതിറ്റാണ്ടോളമായി ലാൻഡ് റോവർ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവർ ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ്. 2005ൽ അരങ്ങേറിയ ‘റേഞ്ച് റോവർ സ്പോർട്ടി’ന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ വിപണിയിലുള്ളത്. പുത്തൻ ‘റേഞ്ച് റോവർ സ്പോർട്’ 2013ൽ ന്യൂയോർക്ക് നഗരത്തിൽ ഹോളിവുഡ് താരം ഡാനിയൽ ക്രെയ്ഗാണു അനാവരണം ചെയ്തത്. ഒന്നര പതിറ്റാണ്ടായി വിപണിയിലുള്ള ആഡംബര പെർഫോമൻസ് എസ്‌യുവിയായ ‘റേഞ്ച് റോവറി’ന്റെ ചില പ്രധാന നേട്ടങ്ങൾ കോർത്തിണക്കിയ ഓർമച്ചിത്രവുമായാണു ഈ ചരിത്രനിമിഷം ലാൻഡ് റോവർ അവിസ്മരണീയമാക്കുന്നത്.

2005ൽ യു എസിലെ പൈക്ക്സ് പീക്ക് ഹിൽ ക്ലൈംബ് കോഴ്സിൽ ‘റേഞ്ച് റോവർ സ്പോർടി’നു പുതിയ റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞു. ഏറ്റവും വേഗത്തിൽ സൗദി അറേബ്യയിലെ എംപ്റ്റി ക്വാർട്ടർ മരുഭൂമി പിന്നിട്ടും ‘റേഞ്ച് റോവർ സ്പോർട്’ റെക്കോർഡ് നേടി. 2018ൽ ചൈനയിലെ വിഖ്യാതമായ ഹെവൻസ് ഗേറ്റിലെ 999 പടികൾ ഓടിച്ചു കയറിയും ‘റേഞ്ച് റോവർ സ്പോർട്’ വിസ്മയം തീർത്തു. ലോകത്തിലാദ്യമായി ഒരു വാഹനം ഈ നേട്ടം കൈവരിക്കുന്നത്.

റേഞ്ച് റോവര്‍ സ്‍പോര്‍ട്ടിന്‍റെ 10 ലക്ഷം നാഴികക്കല്ല എന്ന നേട്ടം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!