ടൈഗർ 850 സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

Web Desk   | Asianet News
Published : Feb 11, 2021, 10:40 PM IST
ടൈഗർ 850 സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

Synopsis

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ടൈഗർ 850 സ്പോർട്ട് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ടൈഗർ 850 സ്പോർട്ട് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. 11.95 ലക്ഷം രൂപയാണ് ട്രയംഫ് ടൈഗർ 850 സ്പോർട്ടിന്റെ വിലയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജൂണിൽ അവതരിപ്പിച്ച ടൈഗർ 900-നെക്കാൾ വിലക്കുറവുള്ള മോഡലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടൈഗർ 900-ലെ 888 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിൻ തന്നെയാണ് ടൈഗർ 850 സ്പോർട്ടിന്‍റെയും ഹൃദയം. എന്നാൽ, ട്യൂണിങ്ങിൽ വ്യത്യാസമുണ്ട്. ഈ എൻജിൻ ടൈഗർ 900-ൽ 95 എച്ച്പി പവറും, 87 എൻ‌എം ടോർക്കും നിർമിക്കുമ്പോൾ ടൈഗർ 850 സ്പോർട്ടിൽ 85 എച്ച്പി പവറും, 82 എൻ‌എം ടോർക്കും ആണ് ഔട്ട്പുട്ട്. സ്ലിപ് ആൻഡ് ക്ലച്ച് അസിസ്റ്റുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. ഗ്രാഫൈയ്റ്റ്/ ഡയാബ്ലോ റെഡ്, ഗ്രാഫൈയ്റ്റ്/ കാസ്പിയൻ ബ്ലൂ എന്നിങ്ങനെ രണ്ട നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്.

ട്രയംഫ് ടൈഗർ 900 ജിടിയെക്കാൾ 2 കിലോഗ്രാം കുറവാണ് ട്രയംഫ് ടൈഗർ 850 സ്പോർട്ടിന് (192 കിലോഗ്രാം). മർസോച്ചിയുടെ 45 എംഎം യുഎസ്ഡി മുൻ സസ്പെൻഷനും, പുറകിൽ ഗ്യാസ് ചാർജ്ഡ് സസ്പെൻഷനുമാണ്. മുൻവശത്ത് ബ്രെംബോ സ്റ്റൈലമ ഡിസ്ക് ബ്രേക്കുകളാണ്. ഫുൾ-എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട്, അഞ്ച് ഇഞ്ച് ഫുൾ കളർ ഡിസ്‌പ്ലേ, രണ്ട് റൈഡിംഗ് മോഡുകൾ (റോഡ്, റെയിൻ), സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, എന്നിവയാണ് പുത്തൻ ബൈക്കിലെ മറ്റുള്ള ആകർഷണങ്ങൾ. ബിഎംഡബ്ള്യു എഫ്750 ജിഎസ്, ഡ്യൂക്കാട്ടി മൾട്ടിസ്ട്രാഡ 950 എന്നിവയാണ് ട്രയംഫ് ടൈഗർ 850 സ്പോർട്ടിന്റെ എതിരാളികൾ.
 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!