ഇതു ചെറിയ കളിയല്ല, എത്തി ഇന്ത്യന്‍ നിര്‍മ്മിത ലാന്‍ഡ് റോവര്‍!

By Web TeamFirst Published May 8, 2019, 5:06 PM IST
Highlights

തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാറിന്‍റെ വില്‍പ്പന ആരംഭിച്ചതായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

മുംബൈ: തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാറിന്‍റെ വില്‍പ്പന ആരംഭിച്ചതായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വ്യക്തമാക്കി. 2.0 ലിറ്റര്‍ പെട്രോള്‍ (184 Kw, 2.0 ലിറ്റര്‍ ഡീസല്‍ (132 Kw) എന്നീ പവര്‍ ട്രെയ്‍നുകളില്‍ ലഭ്യമാകുന്ന റേഞ്ച് റോവര്‍ വേലാറിന്‍റെ എക്സ്-ഷോറൂം വില 72.47 ലക്ഷം രൂപയാണ്. 

തദ്ദേശീയമായി നിര്‍മ്മിച്ച വേലാര്‍ ഒതുക്കവും ചാരുതയും തടസരഹിതമായി സംയോജിപ്പിക്കുന്നുവെന്നും വേലാറിന്‍റെ പ്രാദേശിക നിര്‍മ്മാണം ഇന്ത്യയിലെ ആഡംബര എസ്‍യുവി ശ്രേണിയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയ്ക്ക് അനുകൂലമായ ഒരു മത്സര സാധ്യതയാണ് നേടിക്കൊടുക്കുന്നതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

2018 ല്‍ റേഞ്ച് റോവര്‍ വേലാര്‍ പുറത്തിറങ്ങിയതു മുതല്‍ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നും വിപുലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്‍റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. ഇപ്പോള്‍ പ്രാദേശികമായി നിര്‍മിച്ച റേഞ്ച് റോവര്‍ വേലാറിന്‍റെ അവതരണത്തോടെ ജനപ്രിയവും പുരസ്കാരങ്ങള്‍ നേടിയതുമായ  ഉത്പന്നം മുമ്പത്തേക്കാള്‍ ആകര്‍ഷകവും മതിപ്പുളവാക്കുനതുമായ വിലയില്‍ നല്‍കാനാകും. അതുവഴി ഇന്ത്യയിലെ കൂടുതല്‍ റേഞ്ച് റോവര്‍ ആരാധകര്‍ക്ക് വിസ്മയിപ്പിക്കുന്നതും മനോഹരവും സവിശേഷവുമായ ഈ വാഹനം സ്വന്തമാക്കാനും ഉപയോഗിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വാഹനത്തിന്‍റെ പരിഷ്ക്കാരം, ചാരുത, ആധുനികത എന്നിവയെ മനോഹരമായി സംയോജിപ്പിക്കുന്ന വിധം റേഞ്ച് റോവര്‍ വേലാറിന്‍റെ അനുപാതങ്ങള്‍ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഒഴുക്കോടെ തുടര്‍ച്ചയായി നീങ്ങുന്ന വെയ്സ്റ്റ്ലൈനിലൂടെ കാണാന്‍ സാധിക്കുന്ന വാഹനത്തിന്‍റെ മുന്‍വശത്തെ കരുത്തുറ്റ വോളിയം ഒതുക്കമുള്ളതും ചാരുതയാര്‍ന്ന കൂര്‍ത്ത പിന്‍വശത്തെത്തുമ്പോള്‍ മനോഹാരിതയുടെ ഉച്ചസ്ഥായിയിലെത്തുന്നു. വേലാറിന്‍റെ അഭിമാനകരമായ റേഞ്ച് റോവര്‍ പരമ്പര പ്രകടമാകുകയാണിവിടെ. റേഞ്ച് റോവര്‍ വേലാറിന്‍റെ സവിശേഷമായ ഓള്‍-എല്‍ഇഡി ലൈറ്റുകള്‍, സുഗമമായ ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, പുറം ഭാഗത്തെ ഇന്‍റഗ്രേറ്റഡ് റിയര്‍ സ്പോയിലര്‍ എന്നീ ആകര്‍ഷകമായ ഫീച്ചറുകളുടെ സംയോജനം അടക്കമുള്ള സവിശേഷ രൂപകല്‍പ്പനയാണ് റേഞ്ച് റോവര്‍ വേലാര്‍ അവതരിപ്പിക്കുന്നത്. ഈ സവിശേഷതകള്‍ മെച്ചപ്പെട്ട എയ്റോഡൈനാമിക് കാര്യക്ഷമതയോടൊപ്പം ആകര്‍ഷകമായ ഡിസൈനും വേലാറില്‍ സമ്മേളിക്കുന്നു.


വേലാറിന്‍റെ പുതുമയെയും ആഡംബരത്തെയും കുറിച്ചുള്ള അവകാശവാദത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഇന്‍റീരിയറില്‍ അവതരിപ്പിച്ചിട്ടുള്ള  വിപ്ലവകരമായ ടച്ച് പ്രോ ഡ്യുവോ സാങ്കേതികവിദ്യ. സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കുന്ന, തടസരഹിതമായി സംയോജിപ്പിച്ചിരിക്കുന്ന ലളിതമായ നിയന്ത്രണ സംവിധാനങ്ങളും 25.4 സെന്‍റീമീറ്റര്‍ (10) ടച്ച്സ്ക്രീനുകളും ഈ ഹൈടെക് സവിശേഷതകളെ ഒന്നുകൂടെ ഉയര്‍ത്തുന്നു. ധാരാളം ഡ്രൈവിംഗ്വിവരങ്ങളും സജീവ സുരക്ഷാ വിവരങ്ങളും ആക്സസ് ചെയ്ാന്‍ കഴിയുന്നതാണ് ഇന്‍ററാക്ടീവ് ഡ്രൈവര്‍ ഡിസ്പ്ലേ. ഫുള്‍ സ്ക്രീന്‍ മാപ്പ് കാണാനും ഫോണിന്‍റെ ഉപയോഗവും മറ്റ് മാധ്യമ നിയന്ത്രണങ്ങളും ഇതുവഴി സാധ്യമാകുന്നു. 

ലാന്‍ഡ് റോവര്‍ ഓള്‍ ടെറൈന്‍ പ്രോഗ്രസ് കണ്‍ട്രോള്‍(എടിപിസി) സംവിധാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏത് സാഹചര്യത്തിലും സമാനതകളില്ലാത്ത കാര്യക്ഷമത നല്‍കുന്ന ലാന്‍ഡ് റോവര്‍ പാരമ്പര്യം യാഥാര്‍ഥ്യമാക്കുകയാണ് വാഹനം. മണ്ണ്, നനഞ്ഞ പുല്ല്, ചെളി നിറഞ്ഞ റോഡുകള്‍ തുടങ്ങിയ വഴുക്കലുള്ള പ്രതലങ്ങളിലെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ഒരു സ്ഥിരവേഗത നിലനിര്‍ത്താന്‍ ഡ്രൈവറെ ഇതു സഹായിക്കുന്നു. അങ്ങനെ തടസരഹിതമായ ശാന്തതയിലൂടെയും നിയന്ത്രണത്തിലൂടെയും ആഡംബരത്തെ സമ്പുഷ്ടമാക്കുകയാണ് വാഹനമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


 

click me!