വാഹന വ്യൂഹമില്ല, സുരക്ഷാ സേനയില്ല; നാനോയില്‍ വന്നിറങ്ങി രത്തൻ ടാറ്റ; കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

By Web TeamFirst Published May 19, 2022, 3:13 PM IST
Highlights

വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള ടാറ്റ നാനോ കാറിൽ മുംബൈയിലെ താജ് ഹോട്ടലിൽ എത്തിയ രത്തന്‍ ടാറ്റയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

പ്രശസ്‍ത വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനുമായ രത്തൻ ടാറ്റയെ അദ്ദേഹത്തിന്റെ സമൃദ്ധമായ ബിസിനസ് നേട്ടങ്ങളേക്കാൾ വളരെയേറെ ശ്രേഷ്‍ഠമായ പ്രവൃത്തികൾ നിമിത്തം പലപ്പോഴും ഓർമ്മിക്കപ്പെടുന്നു. പെരുമാറ്റത്തിലെ ലാളിത്യവും സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളുമൊക്കെ കാരണം രത്തൻ ടാറ്റ എപ്പോഴും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴയക്കിയിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ ലളിതമായ ജീവിതത്തിന്റെ നിരവധി ഉദാഹരണങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലാകുന്നത്. വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള ടാറ്റ നാനോ കാറിൽ മുംബൈയിലെ താജ് ഹോട്ടലിൽ എത്തിയ രത്തന്‍ ടാറ്റയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

Chairman Emeritus of Tata Sons Ratan Tata arrives at Taj hotel in a customized model of Tata Nano without security. ❤️ pic.twitter.com/G6s5tfjten

— 𝐀𝐧𝐤𝐢𝐭 𝐌𝐢𝐬𝐡𝐫𝐚 (@ankit_miishra)

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

ഒപ്പം പരിചാരകരോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ യുവ പേഴ്‌സണൽ അസിസ്റ്റന്റ് ശന്തനു നായിഡു ആയിരുന്നു വെള്ള നിറത്തിലുള്ള ടാറ്റ നാനോ ഓടിച്ചിരുന്നത് എന്നും ഹോട്ടലിലേക്ക് രത്തൻ ടാറ്റ വന്നിറങ്ങുന്നത് ജീവനക്കാരിലാരോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു എന്നംു കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ചില ശ്രദ്ധേയരായ ബിസിനസുകാര്‍ സൂപ്പർ ആഡംബര കാറുകളിലും പ്രീമിയം കാറുകളിലും സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് രത്തൻ ടാറ്റ ഒരു അംഗരക്ഷകൻ പോലും അനുഗമിക്കാതെ നാനോയിൽ യാത്ര ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. 

ലാളിത്യത്തിന്റെയും എളിമയുടെയും ഈ പ്രവൃത്തിയാണ്, നെറ്റിസൺമാരുടെ ശ്രദ്ധ വീണ്ടും ആകർഷിച്ചത്. ലോകത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാളായിട്ടും ഇത്രയും കുലീനനായ വ്യക്തിയാണെന്ന് അദ്ദേഹം പ്രശംസിച്ചു. എഞ്ചിനീയറിംഗ് വിസ്‍മയവും ചെലവ് കുറഞ്ഞ എഞ്ചിനീയറിംഗിന്റെ മികച്ച ഉദാഹരണവുമായിരുന്നിട്ടും ടാറ്റ നാനോ ഇന്ത്യയിൽ നിരവധി ആളുകൾ എങ്ങനെ നിരസിച്ചുവെന്നതും നിരവധി നെറ്റിസൺസ് ചൂണ്ടിക്കാട്ടി.

Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

രത്തൻ ടാറ്റയെ കണ്ട ഇലക്‌ട്രിക് നാനോയെക്കുറിച്ച് പറയുമ്പോൾ, ഇലക്ട്രിക് വെഹിക്കിൾസ് പവർട്രെയിൻ സൊല്യൂഷൻസ് കമ്പനിയായ ഇലക്‌ട്ര ഇവിയാണ് ഈ കസ്റ്റം-നിർമ്മിതമായ ടാറ്റ നാനോ ഇലക്ട്രിക് അദ്ദേഹത്തിന് സമ്മാനിച്ചത്. ഈ ഇഷ്‌ടാനുസൃതമാക്കിയ നാനോയ്ക്ക് എളിയ 624 സിസി ടു-സിലിണ്ടർ പെട്രോൾ എഞ്ചിന് പകരം ഒരു ഇലക്ട്രിക് പവർട്രെയിൻ ഉണ്ട്. സൂപ്പർ പോളിമർ ലിഥിയം-അയൺ ബാറ്ററികൾ കൊണ്ട് നിർമ്മിച്ച 72V പവർട്രെയിൻ ആണ് ഈ നാനോയ്ക്ക് കരുത്തേകുന്നത്. ഇതിന് പരമാവധി 160 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റർ വേഗത ആര്‍ജ്ജിക്കാന്‍ ഈ കാറിന് വെറും 10 സെക്കൻഡുകള്‍ മാത്രം മതി. 

ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഫോർ-ഡോർ പെട്രോൾ കാറെന്ന നിലയിൽ 2008-ലാണ് ടാറ്റ നാനോ പുറത്തിറക്കിയത്. ഇരുചക്രവാഹനങ്ങളിൽ നിന്ന് കൂടുതൽ ചെറിയ കുടുംബങ്ങളെ താങ്ങാനാവുന്ന വിലയുള്ള കാറുകളിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കാർ. എന്നിരുന്നാലും, എല്ലാ പോസിറ്റീവുകളും ഉണ്ടായിരുന്നിട്ടും, ടാറ്റ നാനോ ഇന്ത്യയിൽ വലിയ തോതിൽ പരാജയപ്പെട്ടു. 

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

2018-ൽ ഗുജറാത്തിലെ സാനന്ദിൽ നാനോയുടെ നിർമ്മാണം ടാറ്റ അവസാനിപ്പിച്ചു. അടുത്തിടെ, തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൊന്നിൽ, രത്തൻ ടാറ്റ ഇന്ത്യക്കാർക്ക് നാനോ അവതരിപ്പിക്കുക എന്ന ആശയത്തിന് പിന്നിലെ മഹത്തായ ഉദ്ദേശ്യം പങ്കിട്ടിരുന്നു. ടാറ്റയുടെ നാനോ കാറിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കുവച്ചിരുന്നു. എല്ലാത്തരം ജനങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന കാറാണ് നാനോ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. സാൻഡ് വിച്ച് പോലെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ കുടുംബങ്ങളെ മനസിൽ ഓർത്താണ് ഒരു ലക്ഷം രൂപയ്ക്ക് കാർ ലഭ്യമാക്കുകയെന്ന ആശയത്തിലേക്കും അത് പ്രാവർത്തികമാക്കാനും താൻ മുൻകൈയെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം പ്രയാസപ്പെട്ട് സ്കൂട്ടറിൽ പോകുന്നത് താൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഈ രണ്ടുവീലിലെ അപകടം പിടിച്ച യാത്രയെ എങ്ങനെ സുരക്ഷിതമാക്കാം എന്ന ചിന്തയില് ‍നിന്ന് നാനോ പിറന്നുവെന്നും അദ്ദേഹം എഴുതിയിരുന്നു.

തലകുത്തി മറിഞ്ഞ് ടിഗോര്‍, ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമയും യാത്രികരും! 

click me!