തീപിടിത്തം, ഈ സ്‍കൂട്ടര്‍ കമ്പനികള്‍ക്ക് കേന്ദ്രത്തിന്‍റെ നോട്ടീസ്!

By Web TeamFirst Published May 19, 2022, 1:14 PM IST
Highlights

ഈ വർഷം ഏപ്രില്‍ മാസത്തിലാണ് രണ്ട് നിർമ്മാതാക്കളുടെയും സ്‍കൂട്ടറുകൾ പൊട്ടിത്തെറിച്ചത്.

ഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീപിടിക്കുന്ന നിരവധി അപകടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്‍റെ മുഖ്യകാരണം കണ്ടെത്താൻ ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ, കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ് എന്നിവയ്ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചു എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം ഏപ്രില്‍ മാസത്തിലാണ് രണ്ട് നിർമ്മാതാക്കളുടെയും സ്‍കൂട്ടറുകൾ പൊട്ടിത്തെറിച്ചത്.

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി അഥവാ സിസിപിഎ മറ്റ് ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീപിടിച്ച കേസുകൾ പരിശോധിച്ച് വരികയും മറ്റ് നിർമ്മാതാക്കൾക്കും സമാനമായ നോട്ടീസ് അയയ്ക്കുകയും ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുത വാഹന നിർമ്മാതാക്കൾ പാലിക്കേണ്ട പുതിയ ഗുണനിലവാര മാനദണ്ഡങ്ങളിൽ സർക്കാർ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്. പുതിയ ഗുണനിലവാര മാനദണ്ഡങ്ങൾ വരും മാസങ്ങളിൽ വെളിപ്പെടുത്തും.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

തെലങ്കാനയിൽ അടുത്തിടെ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‍കൂട്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചിരുന്നു. ഭാഗ്യവശാൽ ആർക്കും പരിക്കില്ല. ഗുരുഗ്രാം ആസ്ഥാനമായുള്ള നിർമ്മാതാക്കളായ ബെൻലിംഗ് ഇന്ത്യയുടേതാണ് ഇത്തവണ തീ പിടിച്ച സ്‍കൂട്ടർ. ഏത് മോഡലിനാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. ഒല ഇലക്ട്രിക്, ഒകിനാവ, പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ്, ജിതേന്ദ്ര ഇവി എന്നിവയുടെ സ്‌കൂട്ടറുകൾക്കാണ് ഇതുവരെ തീപിടിച്ചത്. തീപിടിത്തം കാരണം ഒകിനാവ 3,215 യൂണിറ്റ് പ്രൈസ് ഇവി ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചപ്പോൾ ഒല ഇലക്ട്രിക് 1,441 യൂണിറ്റ് എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചിരുന്നു. പ്യുവർ ഇവി തങ്ങളുടെ 2,000 യൂണിറ്റ് ഇലക്ട്രിക് സ്‍കൂട്ടറുകളും തിരിച്ചുവിളിച്ചിട്ടുണ്ട്.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

മൂന്ന് നിർമ്മാതാക്കളുടെ ബാറ്ററി സെല്ലുകൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഒല ഇലക്ട്രിക്, ഒകിനാവ, പ്യുവർ ഇവി എന്നിവയായിരുന്നു അവ. അന്തിമ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്‍ചയ്ക്കകം സമർപ്പിക്കും. പ്യുവർ ഇവിയുടെ സ്‌കൂട്ടറുകളുടെ കാര്യത്തിൽ ബാറ്ററി കേസിംഗിലാണ് പ്രശ്‌നമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. ഒകിനാവയുടെ കാര്യത്തിൽ, ബാറ്ററി മൊഡ്യൂളുകളുടെയും സെല്ലുകളുടെയും പ്രശ്‍നമാണ്. നിർഭാഗ്യവശാൽ, അടിസ്ഥാന സൗകര്യങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും അഭാവം കാരണം കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സെല്ലുകൾ ഇന്ത്യയ്ക്ക് പരീക്ഷിക്കാൻ കഴിയില്ല. എന്നിരുന്നാലും നമുക്ക് ചെയ്യാൻ കഴിയുന്നത് ബാറ്ററി പായ്ക്കുകൾ പരീക്ഷിക്കുക എന്നതാണ്.

നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ബാറ്ററി സെല്ലുകളും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവുമായിരുന്നു ഒല ഇലക്ട്രിക്കിനെ സംബന്ധിച്ചിടത്തോളം തീപിടിത്തത്തിന് കാരണമായി അന്വേഷണ സംഘം പറയുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിൽ ഒല ഇലക്ട്രിക്കും അന്വേഷണം നടത്തിയിരുന്നു. അവരുടെ പ്രാഥമിക കണ്ടെത്തലുകൾ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം പറയുന്നതിന് വിപരീതമാണ്. ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിന് പിഴവില്ലെന്നും ഒറ്റപ്പെട്ട തെർമൽ സംഭവമാണ് തീപിടിത്തത്തിന് കാരണം എന്നുമാണ് ഒലയുടെ വിലയിരുത്തൽ. 

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: "ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ.."!

തീപിടിത്തത്തിന്റെ മൂലകാരണം കണ്ടെത്താൻ സർക്കാരുമായും ഒരു ബാഹ്യ ഏജൻസിയുമായും പ്രവർത്തിച്ചു എന്നാണ്  ഒല ഇലക്ട്രിക് പറയുന്നത്. എൽജി എനർജി സൊല്യൂഷനിൽ നിന്നുള്ള ബാറ്ററി സെല്ലുകളാണ് തങ്ങൾ ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു. സർക്കാർ റിപ്പോർട്ട് തങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നും അതിനാൽ ഇലക്ട്രിക് സ്‍കൂട്ടറിന് തീപിടിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും കമ്പനി പറയുന്നു.

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

തീപിടിത്തമുണ്ടായ അതേ ബാച്ചിൽ പെട്ടതാണ് ഒല തിരിച്ചുവിളിച്ച സ്‍കൂട്ടറുകൾ. ഈ സ്‌കൂട്ടറുകളിൽ ഒല വിശദമായ  പരിശോധനകള്‍ നടത്തും. പൂനെയിലാണ് സ്‍കൂട്ടറിന് തീപിടിച്ചത്. ഭാഗ്യവശാൽ ആർക്കും പരിക്കില്ല. തങ്ങളുടെ ബാറ്ററികൾ യൂറോപ്യൻ മാനദണ്ഡങ്ങളായ ഇസിഇ 136, എഐഎസ് 156 മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഒല അവകാശപ്പെടുന്നു. 

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!

click me!