കാറിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്; കാരണം..

By Web TeamFirst Published Jun 20, 2022, 3:09 PM IST
Highlights

കുട്ടികളെ കാറില്‍ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയില്ലെന്നു തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 

വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയില്ലെന്നു തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന സൂചന..

ഇതാ, ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ലാത്ത അഞ്ച് ടൂവീലറുകള്‍!

കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

നാലു മാസം, ഒരുലക്ഷം യൂണിറ്റുകള്‍, കുതിച്ചുപാഞ്ഞ് ക്ലാസിക് 350

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.

അരുത്, ഈ യാത്ര മരണം ക്ഷണിച്ചു വരുത്തും
കുടയും ചൂടി ബൈക്ക് യാത്ര നടത്തുന്നവരുടെ ദൃശ്യങ്ങള്‍ അടുത്തകാലത്തായി കൂടി വരികയാണ്. സ്‍ത്രീകളാണ് ഇത്തരം സാഹസിക യാത്രികരില്‍ ഭൂരിഭാഗവും. കുട്ടികളെ മടിയിലിരുത്തി ഇങ്ങനെ യാത്ര ചെയ്യുന്നവരെയും കാണാം. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപക‌‌ടങ്ങൾ വർദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഇത്തരം അപകടങ്ങളില്‍ അഞ്ചോളം പേര്‍ക്കാണ് ഈ മഴക്കാലത്ത് തിരുവന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ജീവന്‍ നഷ്‍ടപ്പെട്ടത്. ഇതിൽ നാലു പേരും പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. അതെങ്ങനെയെന്ന് നോക്കാം.

ദീര്‍ഘദൂര ഡ്രൈവിംഗിന് ഒരുങ്ങുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. നിയന്ത്രണം നഷ്‍ടപ്പെടും
ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണ‌വും ബൈക്കിന്റെ നിയന്ത്ര‌‌‌ണവും നഷ്‍പ്പെടും. അപകടം ഉറപ്പ്.

2. കാഴ്ച മറയല്‍
പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്.

കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

3. ബാലന്‍സ്
ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ  ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ കൊണ്ട് സാധിക്കില്ല. മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണത്.

4. നിങ്ങളുടെ ജീവന്‍ നിങ്ങളുടെ കൈകളില്‍
കുട നിവർത്തി ബൈക്കിൽ യാത്ര ചെയ്യുന്നവരെ ക​ണ്ടാൽ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താൽ  നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് നിങ്ങളുടെ വിലപ്പെട്ട ജീവന് മറ്റാരേക്കാളും നിങ്ങള്‍ക്കു മാത്രമാണ് കൂടുതല്‍ ഉത്തരവാദിത്വം എന്ന് അര്‍ത്ഥം. അതു കൊണ്ട് ഒരിക്കലും ഈ സാഹസം ചെയ്യരുത്. ആരെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാലും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി നിരുത്സാഹപ്പെടുത്തുക.

ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

click me!