ഉക്രെയിന്‍ സ്വരം കടുപ്പിച്ചു, റഷ്യയിലെ പ്ലാന്‍റ് അടച്ചുപൂട്ടി ഈ വാഹന ഭീമന്‍!

Web Desk   | Asianet News
Published : Mar 24, 2022, 09:23 AM ISTUpdated : Mar 24, 2022, 09:24 AM IST
ഉക്രെയിന്‍ സ്വരം കടുപ്പിച്ചു, റഷ്യയിലെ പ്ലാന്‍റ് അടച്ചുപൂട്ടി ഈ വാഹന ഭീമന്‍!

Synopsis

റഷ്യയുടെ യുദ്ധ യന്ത്രത്തെ റെനോ സ്പോൺസർ ചെയ്യുന്നു എന്ന് ആരോപിച്ച് ഉക്രേനിയൻ നേതാക്കൾ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‍തതിനെ തുടർന്നാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഷ്യയും  (Russia)  ഉക്രെയിനും (Ukraine) തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയിൽ (Russia) പ്രവർത്തനം നിർത്തിവച്ച് ഫ്രഞ്ച് (French) വാഹന ഭീമനായ റെനോ. തങ്ങളുടെ മോസ്കോ (Moscow) ഫാക്ടറിയിലെ എല്ലാ പ്രവർത്തനങ്ങളും റെനോ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി പ്രഖ്യാപിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Russia : വാഹന കയറ്റുമതി നിരോധിച്ച് റഷ്യ, വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

റഷ്യയുടെ യുദ്ധ യന്ത്രത്തെ റെനോ സ്പോൺസർ ചെയ്യുന്നു എന്ന് ആരോപിച്ച് ഉക്രേനിയൻ നേതാക്കൾ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‍തതിനെ തുടർന്നാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോജിസ്റ്റിക്‌സിലെ തകരാർ കാരണം താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം റെനോ കഴിഞ്ഞ ദിവസമാണ് മോസ്കോയിൽ ഉൽപ്പാദനം പുനരാരംഭിച്ചത്. ഇതിനു പിന്നാലെ ആയിരുന്നു ഉക്രെയിന്‍ നേതാക്കളുടെ ബഹിഷ്‍കരാഹ്വാനം. 

"അന്താരാഷ്ട്ര ഉപരോധങ്ങൾ പാലിക്കുന്നതിന് ആവശ്യമായ നടപടികൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് റെനോ ഗ്രൂപ്പ് ഓർമ്മിപ്പിക്കുന്നു," കമ്പനി പ്രസ്‍താവനയിൽ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  എങ്കിലും, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് പ്രസ്‍താവനയിൽ ഒന്നും പരാമർശിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ സേവന ക്യാംപെയിനുമായി ഫോർഡ് ഇന്ത്യ

റഷ്യ യുക്രെയ്‌നെ ആക്രമിച്ചതു മുതൽ റഷ്യയിൽ അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നതിനെക്കുറിച്ച് രണ്ട് മനസാണ് റെനോയ്ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് മിക്ക കാർ നിർമ്മാതാക്കളിൽ നിന്നും വ്യത്യസ്‍തമായി, റെനോ റഷ്യയില്‍ കാർ നിർമ്മാണം തുടരുക ആയിരുന്നു.

റഷ്യന്‍ വാഹന ഭീമനായ അവ്തൊവാസ് നിലവില്‍ ഫ്രഞ്ച് വാഹന നിർമ്മാതാക്കാളായ റെനോയുടെ കീഴിലാണ്. ലഡ കാറുകൾ നിർമ്മിക്കുന്ന കമ്പനി റഷ്യയിലെ ഏറ്റവും ജനപ്രിയ കാർ ബ്രാൻഡ് കൂടിയാണ്. റെനോയുടെ അഭിപ്രായത്തിൽ , റഷ്യൻ വിപണിയുടെ ഏകദേശം 21 ശതമാനവും ലഡ കാറുകളാണ്. അവ്തൊവാസ് റെനോയുടെ 68 ശതമാനം ഉടമസ്ഥതയിലുള്ളതാണ്. റെനോയുടെ വരുമാനത്തിന്റെ 10 ശതമാനത്തിന് റഷ്യയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍. ഇക്കാരണങ്ങല്‍കൊണ്ടുതന്നെ, റഷ്യയിലെ 45,000 ജീവനക്കാരോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമ്പോൾ നിലവിലെ അന്തരീക്ഷം കണക്കിലെടുത്ത് ലഭ്യമായ ഓപ്ഷനുകൾ വിലയിരുത്തുകയാണ് എന്ന് ഫ്രഞ്ച് കാർ നിർമ്മാതാക്കള്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Car Fire : ഉടമകള്‍ ജാഗ്രത, ഈ വണ്ടികള്‍ക്ക് വേഗം തീ പിടിക്കുമെന്ന് പഠനം!

ഫെബ്രുവരി 24 ന് റഷ്യയുടെ ഉക്രെയിനിലെ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം രാജ്യത്ത് പ്രവർത്തനം നിർത്താൻ മെഴ്‌സിഡസ് ബെൻസ്, ഫോക്‌സ്‌വാഗൺ , വോൾവോ , ഹോണ്ട, പോർഷെ , ഹ്യുണ്ടായ് തുടങ്ങിയ കാർ നിർമ്മാതാക്കള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 

ഉക്രെയിന് സംഭാവനയുമായി ഈ വണ്ടിക്കമ്പനിയും

ക്രെയ്‌നിലെ (Ukraine) ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സഹായം നൽകാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ (Italian) സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോർഗിനി. ദുരിതബാധിതരെ സഹായിക്കുന്നതിനായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്‌സിആറിന് തുക നേരിട്ട് കൈമാറുമെന്ന് ലംബോർഗിനി അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പോർഷെ, ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ഫോർഡ്, സ്റ്റെല്ലാന്റിസ്, നിസാൻ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ ചേരുന്ന ഏറ്റവും പുതിയ വാഹന നിർമ്മാതാക്കളാണ് ലംബോർഗിനി.

സംഘർഷത്തെത്തുടർന്ന്, പല ആഡംബര വാഹന നിർമ്മാതാക്കളും റഷ്യയിൽ ബിസിനസ് നിർത്തിവച്ചിരിക്കുകയാണ്. ഫോക്‌സ്‌വാഗൺ , പോർഷെ , നിസാൻ തുടങ്ങിയ വാഹന നിർമ്മാതാക്കളും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്‌നിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. നിസാൻ 2.5 മില്യൺ യൂറോയുടെ ഒരു ഫണ്ട് . റെഡ് ക്രോസിനും മറ്റൊരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനും ഫണ്ട് വഴി ഒരു മില്യൺ യൂറോ സംഭാവന ചെയ്യുമെന്നും നിസാന്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും ഈ പണ്ട് സഹായിക്കും എന്ന് നിസാന്‍ പറയുന്നു.

മുമ്പ്, ഫോക്‌സ്‌വാഗണും പോർഷെയും ഉക്രെയ്‌നിന് ഒരു മില്യൺ യൂറോ സംഭാവന നൽകിയിരുന്നു. തുക രണ്ട് സംഘടനകള്‍ക്കായി വിഭജിച്ച് നല്‍കും എന്ന് പോർഷെ അറിയിച്ചിരുന്നു. യുദ്ധ ഭൂമിയില്‍ ആളുകളെ സഹായിക്കുന്ന ഓർഗനൈസേഷനുകളെ സംഭാവന ചെയ്യാനും പിന്തുണയ്ക്കാനും ശ്രമിക്കുന്നതായി ആഡംബര സ്‌പോർട്‌സ് കാർ കമ്പനിയായ പോര്‍ഷെയുടം സിഇഒ ഒലിവർ ബ്ലൂം പറയുന്നു.

സഹായത്തിനായി മെഴ്‌സിഡസ് ബെൻസ് റെഡ് ക്രോസിന് ഒരു ദശലക്ഷം യൂറോ സംഭാവന നൽകി. സ്റ്റെല്ലാന്റിസും ഒരു മില്യൺ യൂറോയുടെ സാമ്പത്തിക സഹായം ദുരിതബാധിത രാജ്യത്തിന് നൽകി.

Mercedes Benz warning : സൂക്ഷിച്ചില്ലെങ്കില്‍ കാറുകള്‍ക്ക് തീപിടിക്കുമെന്ന് കമ്പനി,ഇതില്‍ നിങ്ങളുടെ കാറുണ്ടോ?

സംഭാവനകൾക്കൊപ്പം, മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഈ വാഹന നിർമ്മാതാക്കളിൽ പലതും ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം റഷ്യയിലെ അവരുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ടൊയോട്ട , വോൾവോ , ഹോണ്ട, ഫോർഡ് ഹാർലി ഡേവിഡ്‌സൺ, ഹ്യുണ്ടായ്, ജനറൽ മോട്ടോഴ്‌സ് എന്നിവ റഷ്യയിലെ തങ്ങളുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. പാൻഡെമിക്കിനെ അപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ യുദ്ധം കൂടുതൽ ഗുരുതരമായ ആഘാതം സൃഷ്‍ടിക്കുമെന്ന് ഫോക്‌സ്‌വാഗൺ സിഇഒ അടുത്തിടെ പ്രസ്‍താവിച്ചിരുന്നു.

Mercedes Benz warning : സൂക്ഷിച്ചില്ലെങ്കില്‍ കാറുകള്‍ക്ക് തീപിടിക്കുമെന്ന് കമ്പനി,ഇതില്‍ നിങ്ങളുടെ കാറുണ്ടോ? 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം