ചിപ്പ് ക്ഷാമത്തിനിടയിലും റെക്കോര്‍ഡ് കച്ചവടവുമായി ഫ്രഞ്ച് വണ്ടിക്കമ്പനി!

Web Desk   | others
Published : Nov 09, 2021, 09:21 AM IST
ചിപ്പ് ക്ഷാമത്തിനിടയിലും റെക്കോര്‍ഡ് കച്ചവടവുമായി ഫ്രഞ്ച് വണ്ടിക്കമ്പനി!

Synopsis

ആഗോളതലത്തില്‍ വാഹന നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയ ചിപ്പ് ക്ഷാമം (Chip Crisis) നിലനിൽക്കെയാണ് റെക്കോർഡ് ഡെലിവറികൾ പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ദീപാവലി ഉത്സവകാലത്ത് (Diwali Festival) 3,000-ത്തിലധികം കാറുകൾ വിതരണം ചെയ്‍തതായി പ്രഖ്യാപിച്ച് ഫ്രഞ്ച് (French) കാർ നിർമ്മാതാക്കളായ റെനോ (renault). ആഗോളതലത്തില്‍ വാഹന നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയ ചിപ്പ് ക്ഷാമം (Chip Crisis) നിലനിൽക്കെയാണ് റെക്കോർഡ് ഡെലിവറികൾ പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ധന്‍തെരാസ്, ദീപാവലി ദിവസങ്ങളിലാണ് റെനോയുടെ റെക്കോര്‍ഡ് കച്ചവടം.  രാജ്യത്ത് പ്രവർത്തനം തുടങ്ങി പത്താം വർഷത്തിലേക്ക് കടന്ന കാർ നിർമ്മാതാവ് കിഗർ സബ് കോംപാക്റ്റ് എസ്‌യുവി, റെനോ ട്രൈബർ, റെനോ ക്വിഡ് മോഡലുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഉപഭോക്താക്കൾക്ക് കൈമാറിയിത്.  മാനുവൽ ട്രാൻസ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ  എഎംടി, സിവിടി വകഭേദങ്ങൾ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

"ഇനിയുള്ള വർഷവും ഈ മുന്നേറ്റം തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടുതൽ ഉപഭോക്താക്കളെ റെനോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാമെന്ന് ആഗ്രഹിക്കുന്നു," റെനോ ഇന്ത്യ ഓപ്പറേഷൻസിന്റെ കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്ത് കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ഉൽപ്പന്നമാണ് റെനോ കിഗർ. RXE, RXL, RXT, RXZ, RXT(O) എന്നീ അഞ്ച് വകഭേദങ്ങളിലാണ് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി എത്തുന്നത്.  1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ, 100 PS-ഉം 160 Nm-ഉം നൽകുന്നു, കൂടാതെ 72 PS-ഉം 96 Nm-ഉം ഉത്പാദിപ്പിക്കുന്ന 1.0 L പെട്രോൾ എഞ്ചിനംു വാഹനത്തിനുണ്ട്. 

1.0 എൽ പെട്രോൾ എഞ്ചിനിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എക്സ്-ട്രോണിക് സിവിടി ഗിയർബോക്സും ലഭിക്കുന്നു. ബ്രാൻഡിന്റെ 10 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റിൽ പുറത്തിറക്കിയ RXT (O) വേരിയന്റ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്. സെഗ്‌മെന്റ് ഇന്ധനക്ഷമതയിൽ ഏറ്റവും മികച്ച മോഡലെന്ന പേരും കിഗർ അടുത്തിടെ സ്വന്തമാക്കിയിരുന്നു. 20.5 kmpl എന്നതാണ് ARAI- സാക്ഷ്യപ്പെടുത്തിയ കിഗറിന്‍റെ മൈലേജ്.  

ഇന്ത്യയിലെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി, സെപ്റ്റംബറിൽ റെനോ പുതിയ ക്വിഡ് പുറത്തിറക്കിയിരുന്നു. ചെറുതും താങ്ങാനാവുന്നതുമായ പാസഞ്ചർ വാഹനത്തിന്റെ സുരക്ഷാ സവിശേഷതകള്‍ കൂട്ടുന്നതായിരുന്നു പുതിയ മോഡൽ. മെട്രോ നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ വിപണികളിലും രാജ്യത്തെ നെറ്റ്‌വർക്ക് വ്യാപനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് റെനോ. നിലവിൽ 250-ലധികം വർക്ക്ഷോപ്പ് ഓൺ വീൽസ് ലൊക്കേഷനുകൾ ഉൾപ്പെടെ 500-ലധികം വിൽപ്പന കേന്ദ്രങ്ങളും 530 സേവന ടച്ച് പോയിന്റുകളും രാജ്യത്തുടനീളം കമ്പനിക്ക് ഉണ്ടെന്നാണ് റെനോ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ