പുതിയ നിയമം പണിയായി, ഈ കാറുകള്‍ക്ക് രണ്ട് ലക്ഷം വരെ വിലക്കുറവ്!

By Web TeamFirst Published Feb 17, 2020, 3:31 PM IST
Highlights

ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങൾ വിറ്റുതീർക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭൂരിഭാഗം വാഹന നിർമാതാക്കളും. 

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ്6 മാനദണ്ഡങ്ങള്‍ നടപ്പാകുകയാണ്. ഈ മാർച്ച് 31 വരെ മാത്രമേ ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങൾ വിറ്റുതീർക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭൂരിഭാഗം വാഹന നിർമാതാക്കളും. 

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ തങ്ങളുടെ വാഹനങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ഇളവു നൽകുന്നത്. ജനപ്രിയ കോംപാക്ട് എസ്‍യുവി ഡസ്റ്ററിന്‍റെ പ്രീ ഫെയ്സ്‍ ലിഫ്റ്റ് വകഭേദത്തിനും ഫെയ്‌സ്‌ലിഫ്റ്റ് വകഭേദത്തിനും രണ്ട് ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ ലോയൽറ്റി ബോണസും 10000 കോർപറേറ്റ് ഡിസ്‍കൗണ്ടും ആണ് കമ്പനിയുടെ വാഗ്ദാനം. 

എംപിവിയായ ലോഡ്ജിക്കും 2 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ടും 10000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ക്യാപ്ച്ചറിന്  2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ ലോയൽറ്റി ബോണസും 10000 കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് റെനോ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ക്വിഡിന്റെ ബിഎസ് 4 പതിപ്പിന്റെ പ്രീഫെയ്സ്‍ലിഫ്റ്റ് പതിപ്പിന് 4 വർഷം വരെ വാറന്റിയും 50000 രൂപ ക്യാഷ് ഡിസൗണ്ടും 10000 രൂപ ലോയലിറ്റി ബോണസും 4000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. ഫെയ്സ്‌ലിഫ്റ്റഡ് പതിപ്പിന് 4 വർഷം  വരെ വാറന്റിയും 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10000 രൂപ ലോയൽറ്റി ബോണസും 4000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും നൽകുന്നുണ്ട്. വിവിധ മോഡലുകൾക്കും വാഹനങ്ങളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഓഫറുകളും ഡിസ്കൗണ്ടുകളും നൽകുക. 

2019 ജൂലൈയിലാണ് പുതുക്കിയ ഡസ്റ്ററിനെ കമ്പനി അവതരിപ്പിക്കുന്നത്. മുന്‍ മോഡലില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ പുതിയ ഡസ്റ്ററിനുള്ളു. മുന്നിലെയും പിന്നിലെയും പരിഷ്‌കരിച്ച ബംബര്‍, പുതിയ ട്രൈ വിങ്ഡ് ഫുള്‍ ക്രോം ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്‌കിഡ് പ്ലേറ്റ്, പുതുക്കിപ്പണിത റൂഫ് റെയില്‍സ്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാറ്റത്തോടെയുള്ള ഓള്‍ ബ്ലാക്ക് ഡാഷ്‌ബോര്‍ഡ്, ലൈറ്റ് ബ്രൗണ്‍ അപ്പ്‌ഹോള്‍സ്‌ട്രെ തുടങ്ങിയവ പുതിയ ഡസ്റ്ററിനെ വ്യത്യസ്തമാക്കും. കാസ്പിയന്‍ ബ്ലൂ, മഹാഗണി ബ്രൗണ്‍ എന്നീ പുതിയ രണ്ട് കളര്‍ ഓപ്ഷനും 2019 ഡസ്റ്ററില്‍ റെനോ നല്‍കിയിട്ടുണ്ട്. 

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും പുതിയ ഡസ്റ്ററില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

click me!