75000 രൂപ വരെ വിലക്കിഴിവ്, ഓഫറുകളുമായി റെനോ

By Web TeamFirst Published May 8, 2021, 7:52 PM IST
Highlights

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ മെയ് മാസത്തില്‍ മോഡലുകള്‍ക്ക്‌ വന്‍ ഓഫറുകളുമായി എത്തുന്നു

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ മെയ് മാസത്തില്‍ മോഡലുകള്‍ക്ക്‌ വന്‍ ഓഫറുകളുമായി എത്തുന്നതായി റിപ്പോര്‍ട്ട്.  75000 രൂപ വരെയുള്ള ഓഫറുകളാണ് വിവിധ മോഡലുകള്‍ക്കനുസരിച്ച് കമ്പനി നല്‍കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയുടെ ഏറ്റവും ചെറിയ കാറായ റെനോ ക്വിഡില്‍ മൊത്തം 52,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 2020-ല്‍ നിര്‍മ്മിച്ച കാറുകള്‍ക്ക് 20,000 രൂപ മുന്‍കൂര്‍ ക്യാഷ് ബോണസ് വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ 2021-ല്‍ ഉല്‍പാദിപ്പിക്കുന്നവയ്‍ക്ക് 10,000 രൂപ കിഴിവ് മാത്രമേ ലഭിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

റെനോ ക്വിഡ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, 2,000 രൂപ അധിക കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ MY21 പതിപ്പുകള്‍ക്ക് മാത്രമായി ഈ ഓഫര്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 7 സീറ്റര്‍ റെനോ ട്രൈബറിന്‍റെ  MY20 മോഡലുകളില്‍ 25,000 രൂപയും MY21 പതിപ്പുകളില്‍ 15,000 രൂപയും കിഴിവ് ലഭിക്കും. തെരഞ്ഞെടുത്ത ട്രിമ്മുകളില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ ലോയല്‍റ്റി ബോണസും ലഭിക്കും. 

ജനപ്രിയ മോഡലായ റെനോ ഡസ്റ്റര്‍ 75,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. RxS, RxZ ട്രിമ്മുകളില്‍ 30,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. ഡസ്റ്റര്‍ എസ്‌യുവിയ്ക്ക് ഒരു പുതുതലമുറ പതിപ്പിനെ നല്‍കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവിലെ സാഹചര്യത്തിലും വില്‍പ്പന മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് മോഡലുകളില്‍ കമ്പനി ഓഫറുകള്‍ വാഗ്ദാനം ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!