ഇരട്ടച്ചങ്കനെ വിറപ്പിച്ച് കൊച്ചുപയ്യന്‍; കയ്യടിച്ച് ജനം!

By Web TeamFirst Published Feb 18, 2021, 2:46 PM IST
Highlights

നിലവില്‍ ഒരു മാസം ശരാശരി 4,000 മുതല്‍ 5,000 വരെ യൂണിറ്റുകള്‍ കമ്പനി വില്‍ക്കുന്നുണ്ട്

രാജ്യത്തെ എംപിവി സെഗമെന്‍റില്‍ ഇന്നോവയെന്ന വല്ല്യേട്ടനെ വിറപ്പിച്ച ഒരു കൊച്ചുപയ്യനാണ് അടുത്തകാലത്ത് വാഹനലോകത്തെ താരമാകുന്നത്. ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളില്‍ ഒന്നായ ട്രൈബര്‍ എംപിവി ആണത്. എംപിവി സെഗ്മെന്റിലേക്ക് റെനോ അടുത്തകാലത്ത് നിരത്തിലെത്തിച്ച ജനപ്രിയ മോഡലാണ് ട്രൈബര്‍. ഏഴു സീറ്റുള്ള ഈ മോഡലിന് മികച്ച വില്‍പ്പനയാണ് വിപണിയില്‍.  2019 ഓഗസ്റ്റില്‍ ആരംഭിച്ചതിനുശേഷം കമ്പനി ട്രൈബറിന്റെ 67,000 യൂണിറ്റുകള്‍ വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിവിയുടെ മൊത്തം വില്‍പ്പനയുടെ 37 ശതമാനവും ഗ്രാമീണ, നഗരേതര വിപണികളില്‍ നിന്നാണെന്നും കാര് ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്രൈബറിന്റെ 37 ശതമാനം വില്‍പ്പന ടയര്‍ 2, ടയര്‍ 3 മാര്‍ക്കറ്റുകളില്‍ നിന്നാണ് ലഭിക്കുന്നതെന്ന് റെനോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ വെങ്കട്റാം മാമില്ലപള്ളെ പറഞ്ഞു. എംപിവി ലോഞ്ച് ചെയ്യുന്ന സമയത്ത്, ഗ്രാമീണ, നഗര വിപണികളില്‍ ട്രൈബറിനായി ശക്തമായ ആവശ്യം സൃഷ്ടിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. നിലവില്‍ ഒരു മാസം ശരാശരി 4,000 മുതല്‍ 5,000 വരെ യൂണിറ്റുകള്‍ കമ്പനി വില്‍ക്കുന്നുണ്ട്. 2015-ല്‍ ഹാച്ച്ബാക്ക് ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായ റെനോ ക്വിഡിന്റെ വില്‍പ്പനയ്ക്ക് തുല്യമാണിതെന്നും കമ്പനി വ്യക്തമാക്കി.

2019 ഓഗസ്റ്റിലാണ് ബിഎസ്4 പെട്രോള്‍ എഞ്ചിനില്‍ ട്രൈബറിനെ കമ്പനി അവതരിപ്പിക്കുന്നത്.  2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. കമ്പനിയുടെ CMF-A+ പ്ലാറ്റ്ഫോമിലാണ് സബ് -4 മീറ്റര്‍ എംപിവി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മൂന്നാം നിരയിലെ സീറ്റുകള്‍ക്കായി സെഗ്മെന്റ്-ഫസ്റ്റ് മോഡുലാര്‍ ഫംഗ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ഈസിഫിക്‌സ് എന്ന് വിളിക്കുന്നു, ഇത് നൂറിലധികം ഇരിപ്പിടങ്ങള്‍ നേടാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്നു. വാസ്തവത്തില്‍, ട്രൈബറിന്റെ മൂന്നാമത്തെ വരി രണ്ട് മുതിര്‍ന്നവര്‍ക്ക് വരെ സുഖമായി ഇരിക്കാന്‍ സാധിക്കും.

അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിച്ച് കമ്പനി ലൈനപ്പ് വിപുലീകരിച്ചിരുന്നു. RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്.  എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വില തന്നെയായിരുന്നു പ്രധാന പ്രത്യേകത.

click me!